വിവാഹ ഫോട്ടോകൾ നീക്കി, ഹൻസികയുടെ ദാമ്പത്യ ജീവിതത്തിൽ പ്രശ്നമായത് ഇതോ? അകന്നെന്ന് അഭ്യൂഹം

2022 ഡിസംബർ നാലിനായിരുന്നു നടി ഹൻസിക മോട്വാണിയുടെയും ബിസിനസുകാരൻ സൊഹെെൽ കത്യൂര്യയയുടെയും വിവാഹം. ആഘോഷപൂർവം നടന്ന വിവാഹ ദൃശ്യങ്ങൾ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ആരാധകർ കണ്ടത്. താനും സൊഹെെലും തമ്മിൽ അടുത്തതിനക്കുറിച്ചും വിവാഹ ജീവിതത്തിലേക്ക് കടക്കുന്നതിന്റെ സന്തോഷത്തെക്കുറിച്ചുമെല്ലാം ഹൻസിക സംസാരിച്ചു. വിവാഹ ശേഷം വളരെ സന്തോഷവതിയായിരുന്നു ഹൻസിക. കരിയറിൽ വീണ്ടും സജീവമായി തുടങ്ങുകയായിരുന്നു.

ഇപ്പോഴിതാ ഹൻസികയും ഭർത്താവും പിരിഞ്ഞെന്ന വാദം സോഷ്യൽ മീഡിയയിൽ ശക്തമാകുകയാണ്. കഴിഞ്ഞ കുറേ നാളുകളായി ഈ അഭ്യൂഹം പ്രചരിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ നിന്നും വിവാഹ ഫോ‌ട്ടോകൾ ഹൻസിക നീക്കം ചെയ്തു. അഭ്യൂഹങ്ങളോട് ഹൻസിക ഇതുവരെ പ്രതികരിച്ചിട്ടില്ല. പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം ഭർത്താവിന്റെ കുടുംബവുമായി ഹൻസികയ്ക്ക് ചേർന്ന് പോകാൻ പറ്റാത്തതും പ്രശ്നങ്ങൾക്ക് കാരണമാണ്.

Hansika Motwani

വിവാഹശേഷം സൊഹെെലിനും ഇദ്ദേഹത്തിന്റെ വീട്ടുകാർക്കുമൊപ്പമാണ് ഹൻസിക താമസിച്ചത്. ഒന്നിച്ച് കഴിയുന്നതിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നെന്നും ഇതേ ബിൽഡിം​ഗിൽ ഹൻസികയും ഭർത്താവും മാറി താമസിച്ചിട്ടും പ്രശ്നങ്ങൾ തുടർന്നെന്നുമാണ് പുറത്ത് വന്ന റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നത്. സൊഹെെലിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. സൊഹെെലിന്റെ ആദ്യ ഭാര്യ ഹൻസികയുടെ സുഹൃത്തുമാണ്. ഇവരുടെ വിവാഹ ആഘോഷങ്ങളിൽ ഹൻസികയുമുണ്ടായിരുന്നു. നേരത്തെ അറിയാമായിരുന്നെങ്കിലും വിവാഹ ബന്ധം തകർന്നതിന് താൻ കാരണമല്ലെന്നാണ് ഹൻസിക പിന്നീട് ഉന്നയിച്ച വാദം. ‌

ഹൻസികയുടെ സഹോദരൻ പ്രശാന്ത് മോട്വാണിയുടെ വിവാഹ ബന്ധവും പ്രശ്നത്തിലായതാണ്. ഹൻസിക മോട്വാണിക്കെതിരെ സഹോദരന്റെ ഭാര്യ മുസ്കാൻ ജെയിംസ് രം​ഗത്ത് വന്നിരുന്നു. ഭർത്താവിന്റെ കുടുംബത്തിനെതിരെ ​ഗാർഹിക പീഡനത്തിന് പരാതി നൽകുകയായിരുന്നു. മുസ്കാൻ ജെയിംസ്. ഹൻസികയുടെയും നടിയുടെ അമ്മ മോണ മോട്വാണിയുടെയും ഇടപെടൽ തന്റെ വിവാഹ ജീവിതത്തെ സാരമായി ബാധിച്ചെന്നും ഇരുവരും തന്നിൽ നിന്ന് വിലപിടിപ്പുള്ള സമ്മാനങ്ങൾ ആവശ്യപ്പെട്ടെന്നും പരാതിയിൽ ആരോപിച്ചു.

ബാലതാരമായി അഭിനയ രം​ഗത്തേക്ക് വന്ന നടിയാണ് ഹൻസിക മോട്വാണി. ഹിന്ദിയിലാണ് ബാലതാരമായി ശ്രദ്ധിക്കപ്പെട്ടതെങ്കിൽ വളർന്നപ്പോൾ തെന്നിന്ത്യൻ സിനിമകളാണ് ഹൻസികയെ താരമാക്കിയത്. 2010 നും 18 നും ഇടയ്ക്കായിരുന്നു ഹൻസികയുടെ കരിയറിലെ നായികയായുള്ള സുവർണ കാലഘട്ടം. തെലുങ്ക്, തമിഴ് സിനിമാ രംഗത്ത് സൂപ്പർതാര സിനിമകളിൽ നായികയാകാൻ ഹൻസികയ്ക്ക് കഴിഞ്ഞു. ഗ്ലാമറസ് റോളുകൾ തിളങ്ങിയ ഹൻസികയ്ക്ക് വൻ ആരാധക വൃന്ദമുണ്ടായി.

ഇന്ന് പഴയ താരമൂല്യം ഹൻസികയ്ക്കില്ല. ഇടക്കാലത്ത് ഹൻസികയുടെ കരിയറിൽ വലിയ ​ഗ്യാപ്പ് വന്നു. പുതുമുഖ നടിമാർ വന്നതോടെ അവസരങ്ങൾ കുറഞ്ഞു. വിവാഹ ശേഷവും സിനിമാ രംഗത്ത് തുടരാനാണ് ഹൻസികയുടെ തീരുമാനമെന്ന് ഹൻസിക നേരത്തെ വ്യക്തമാക്കിയതാണ്. സൊഹൈലും ഹൻസികയും ബിസിനസ് പങ്കാളികളായിരുന്നു. ഈ പരിചയമാണ് വിവാഹത്തിലേക്ക് എത്തിയത്. പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ ഹൻസികയോ കുടുംബമോ പ്രതികരിക്കാനിടയുണ്ട്. താരത്തിന്റെ ഔദ്യോ​ഗിക പ്രസ്താവനയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ.

More from Filmibeat

Read more about: hansika motwani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X