ജ്യോതികയ്ക്ക് മാധവന് ലഭിച്ചതിന്റെ പകുതി മാത്രം; പക്ഷെ സമ്പാദ്യത്തിൽ മുന്നിൽ നടി; താരത്തെക്കുറിച്ച് പുതിയ വിവരം

റൊമാന്റിക് ഹീറോയായി നടൻ ആർ മാധവൻ ഒരു കാലത്ത് സിനിമാ രം​ഗത്തുണ്ടാക്കിയ തരം​ഗം ചെറുതല്ല. ടെലിവിഷനിൽ നിന്നും ബി​ഗ് സ്ക്രീനിലേക്കെത്തിയ മാധവന് വളരെ പെട്ടെന്ന് തമിഴകത്ത് ശ്രദ്ധിക്കപ്പെടാനായി. മലയാളത്തിൽ കുഞ്ചാക്കോ ബോബനുണ്ടാക്കിയ ആരവം തമിഴകത്ത് സൃഷ്ടിച്ചത് മാധവനാണ്. മണിരത്നം ഉൾപ്പെടെയുള്ള പ്ര​ഗൽഭരായ സംവിധായകർക്കൊപ്പം ഒന്നിലേറെ തവണ മാധവന് പ്രവർത്തിക്കാനായി. സെൻസേഷനായി മാറിയ മാധവന് ഒരു ഘട്ടത്തിൽ കരിയറിൽ വീഴ്ചയും സംഭവിച്ചു.

തമിഴകത്ത് വിജയ്, അജിത്ത് തുടങ്ങിയ നടൻമാർ സൂപ്പർതാരമൂല്യത്തിലേക്ക് ഉയർന്നതോടെ മാധവന് തമിഴകത്തുള്ള അവസരങ്ങൾ കുറഞ്ഞു. നടനെന്നതിനപ്പുറം സൂപ്പർ താരമായി മാധവൻ കരിയറിൽ വളർന്നില്ല. ഹിന്ദി സിനിമകളിൽ സ​ഹനായക വേഷവും മാധവൻ ചെയ്തിട്ടുണ്ട്. അതേസമയം തമിഴകത്ത് വീണ്ടും പഴയ ജനപ്രീതിയിലേക്ക് തിരിച്ചെത്താൻ മാധവന് കഴിഞ്ഞിട്ടുണ്ട്. ശൈത്താൻ ആണ് മാധവന്റെ പുതിയ ബോളിവുഡ് ചിത്രം. അജയ് ദേവ്​ഗൺ നായകനായ ചിത്രത്തിൽ ജ്യോതികയാണ് നായിക.

R Madhavan  Jyothika

ജ്യോതികയും മാധവനും ഒരേ കാലഘട്ടത്തിൽ തമിഴ് സിനിമാ രം​ഗത്ത് തിളങ്ങിയവരാണ്. രണ്ട് പേരുടെയും സമ്പാദ്യ വിവരങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അടുത്ത കാലത്തായി ഹിന്ദി സിനിമകളിൽ മാധവന്റെ പ്രതിഫലം കുതിച്ചുയർന്നിട്ടുണ്ട്. 2009 ൽ പുറത്തിറങ്ങിയ ത്രീ ഇഡിയറ്റ്സ് എന്ന ആമിർ ഖാൻ ചിത്രത്തിൽ സഹ നായക വേഷം ചെയ്യുമ്പോൾ 65 ലക്ഷം രൂപയായിരുന്നു മാധവന്റെ പ്രതിഫലം. പിന്നീടിത് കോടികളായി.

പുതിയ ചിത്രം ശൈത്താനിൽ വില്ലൻ വേഷം ചെയ്യാൻ 10 കോടി രൂപയാണ് മാധവൻ പ്രതിഫലമായി വാങ്ങിയത്. സിനിമയിൽ നായികയായ ജ്യോതികയ്ക്ക് ലഭിച്ച പ്രതിഫലം അഞ്ച് കോടിയാണ്. ‌‌ അതേസമയം ജ്യോതികയുടെ ആകെയുള്ള സമ്പാദ്യങ്ങൾ പരിശോധിച്ചാൽ നടി മാധവനും മുന്നിലാണ്. 115 കോടി രൂപയാണ് മാധവന്റെ ആസ്തി. ജ്യോതികയുടെ ആകെ ആസ്തിയുടെ 34 ശതമാനം മാത്രമേ ഇത് വരുന്നുള്ളൂ. 331 കോടി രൂപയുടെ ആസ്തി ജ്യോതികയ്ക്കുണ്ട്.

R Madhavan  Jyothika

ജ്യോതികയ്ക്കും ഭർത്താവ് സൂര്യക്കുമുള്ള നെറ്റ് വർത്തിൽ അറുപത് ശതമാനത്തിലേറെയും ജ്യോതികയുടെ പേരിലാണുള്ളത്. ശൈത്താൻ സിനിമ മികച്ച വിജയം നേടി മുന്നേറവെയാണ് ജ്യോതികയുടെയും മാധവന്റെയും സ്വകാര്യ വിവരങ്ങളും മറ്റും ബോളിവുഡിൽ ചർച്ചയാകുന്നത്.

26 വർഷത്തിന് ശേഷം ജ്യോതിക ബോളിവുഡിലേക്ക് തിരിച്ചെത്തിയ സിനിമയാണ് ശൈത്താൻ. മുംബൈക്കാരിയാണെങ്കിലും തമിഴ് സിനിമാ രം​ഗത്താണ് തു‌ടക്ക കാലം മുതലേ ജ്യോതിക ശ്രദ്ധിക്കപ്പെട്ടത്. സൂര്യയുമായുള്ള വിവാഹ ശേഷം അഭിനയ രം​ഗം വിട്ട ജ്യോതിക വർഷങ്ങൾക്ക് ശേഷം 36 വയതിനിലേ എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തിയത്.

അതേസമയം തിരക്ക് പിടിച്ച് നടിയിന്ന് സിനിമകൾ ചെയ്യുന്നില്ല. കാതൽ ദ കോർ ആണ് ശൈത്താന് മുമ്പ് ജ്യോതികയുടേതായി പുറത്തിറങ്ങിയ സിനിമ. ഏറെക്കാലത്തിന് ശേഷം നടി മലയാളത്തിൽ അഭിനയിച്ച സിനിമയാണ് കാതൽ ദ കോർ. മറുവശത്ത് സൂര്യയും കരിയറിൽ സജീവമാണ്. കം​ഗുവയാണ് സൂര്യ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ.

More from Filmibeat

Read more about: jyothika madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X