'തൃഷ കൈ എടുക്കാൻ ശ്രമിച്ചിട്ടും പറ്റിയില്ല; എന്തായിതെന്നായിരുന്നു അവളുടെ ചോദ്യം; ഞാനത് തിരിച്ചറിഞ്ഞില്ല'

പൊന്നിയിൽ സെൽവനാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ച ഒടുവിലത്തെ സിനിമ.

തമിഴ് സിനിമയിലെ പ്രമുഖ താരമാണ് ജയം രവി. നെക്സ്റ്റ് ഡോർ ബോയ് ഇമേജുള്ള നടൻ വളരെ പെട്ടെന്നാണ് സിനിമാ രം​ഗത്ത് പ്രശസ്തി നേടിയത്. പ്രശസ്ത എഡിറ്റർ വി മോ​ഹന്റെ മകനാണ് ജയം രവി. സംവിധായകൻ മോഹൻരാജയാണ് ജയം രവിയുടെ സഹോദരൻ. മോഹൻരാജയുടെ മിക്ക സിനിമകളിലും ജയം രവിയായിരുന്നു നായകൻ.

തുടക്ക കാലത്ത് നടൻ ചെയ്ത സിനിമകളിൽ മിക്കതും അച്ഛൻ നിർമ്മച്ചതുമായിരുന്നു. കുടുംബത്തിന്റെ പിന്തുണയുള്ളതിനാൽ തന്നെ സൂപ്പർ സ്റ്റാറുകൾ വാഴുന്ന തമിഴകത്ത് ഒരിടം നേടാൻ ജയം രവിക്ക് കഴിഞ്ഞു. റൊമാന്റിക് ഹീറോയാണ് ആദ്യ കാലത്ത് ജയം രവി സിനിമകളിൽ തിളങ്ങിയത്. എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി, സന്തോഷ് സുബ്രമണ്യം, ഉനക്കും എനക്കും തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്.

കരിയറിൽ ഉയർച്ച താഴ്ചകൾ ഒരു പോലെ വന്ന നടനാണ് ജയം രവി. തനി ഒരുവൻ എന്ന ഹിറ്റിന് മുമ്പ് കുറേക്കാലം നടന് പരാജയമുണ്ടായിരുന്നു. തനി ഒരുവന് ശേഷം നടന്റെ വൻ ഹിറ്റായ സിനിമ പൊന്നിയിൻ സെൽവനാണ്. മണിരത്നം സംവിധാനം ചെയത ചിത്രത്തിൽ പ്രധാന കഥാപാത്രമാണ് ജയം രവി അവതരിപ്പിച്ചത്.

Jayam Ravi, Trisha

ബിഹൈന്റ്വുഡ്സിന് ജയം രവി നൽകിയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ സിനിമാ കരിയറിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു നടൻ. തൃഷയോടൊപ്പമുണ്ടായ രസകരമായ ഒരു സംഭവത്തെക്കുറിച്ചും നടൻ സംസാരിച്ചു.

'ചില കഥാപാത്രങ്ങളിൽ കാര്യമായൊന്നും ചെയ്യാനുണ്ടാവില്ല. പക്ഷെ സിനിമ വിജയിക്കും. എം കുമരനിൽ ഞാനൊരു തയ്യാറെടുപ്പും നടത്തിയിട്ടില്ല. ഒരു കോളേജ് കഴിഞ്ഞ പയ്യനാണ് കഥാപാത്രം. ഞാനും ആ സമയത്ത് കോളേജ് കഴിഞ്ഞതാണ്. പക്ഷെ പേരൻമൈ സിനിമയിൽ എന്നെ അടിമുടി മാറ്റേണ്ടി വന്നു'

Jayam Ravi

'അതിന് ശേഷം ഭൂലോഹം എന്ന സിനിമ ചെയ്തപ്പോൾ ശരീരഭാരം വല്ലാതെ കൂട്ടി. എന്റെ ഏറ്റവും ഉയർന്ന ശരീര ഭാരമായിരുന്നു അത്. 92 കിലോയുണ്ടായിരുന്നു. ശ്വാസം വിടാൻ പോലും ബുദ്ധിമുട്ടായിരുന്നു. ഒരു സീനിൽ തൃഷയുടെ കൈ പിടിക്കണം. അവൾ തട്ടി മാറ്റിപ്പോവണം. ഞാൻ കൈ പിടിച്ചു'

'അവൾ കൈയെടുക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ പറ്റുന്നില്ല. എന്റെ ശക്തി എനിക്കപ്പോൾ അറിയില്ല. ഡൂ യൂ മൈൻഡ് എന്തായിങ്ങനെയെന്നാണ് തൃഷ ചോദിച്ചത്,' ജയം രവി പറഞ്ഞു.

തന്റെ ഭാര്യ ആരതി സിനിമയിലേക്ക് കടന്ന് വരുമോ എന്ന ചോദ്യത്തിനും ജയം രവി മറുപടി നൽകി. 'എനിക്കറിഞ്ഞിടത്തോളം അഭിനയത്തിൽ അവൾക്ക് താൽപര്യമില്ല. അവൾ ഒരുപാട് പഠിച്ചതാണ്. ബിസിനസിലും മറ്റുമാണ് താൽപര്യം. വേറൊരു ലൈഫ് സ്റ്റെെലാണ് അവൾക്കിഷ്ടം. സിനിമ കാണാൻ ഇഷ്ടമാണ്,' ജയം രവി പറഞ്ഞു.

Trisha

ഭൂലോഹത്തിന് പുറമെ ഉനക്കും എനക്കും, സകല കലാ വല്ലഭൻ, പൊന്നിയിൻ സെൽവൻ എന്നീ സിനിമകളിൽ തൃഷയും ജയ രവിയും ഒരുമിച്ച്
അഭിനയിച്ചിട്ടുണ്ട്. തൃഷയുടെ അടുത്ത സുഹൃത്താണ് ജയം രവിയുടെ ഭാര്യ. പൊന്നിയിൻ സെൽവൻ രണ്ടാം ഭാ​ഗത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് തൃഷയും ജയം രവിയും.

ഇരുവരും സഹോദരീ സഹോദരൻമാരായാണ് സിനിമയിൽ അഭിനയിച്ചിരിക്കുന്നത്. ഈ വർഷം ഏപ്രിലിൽ സിനിമയുടെ റിലീസുണ്ടാവുമെന്നാണ് വിവരം. കാർത്തി, വിക്രം, ഐശ്വര്യ റായ് തുടങ്ങി വൻ താര നിര സിനിമയിലുണ്ട്.

Read more about: jayam ravi trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X