ഞാൻ ആ നടനോട് ഫോണിൽ അധികം സംസാരിച്ചാൽ ഭാര്യയുടെ ചോദ്യം; പൊസസീവ്നെസിനെക്കുറിച്ച് ജയം രവി

സൂപ്പർതാരങ്ങൾ വാഴുന്ന തമിഴകത്ത് തന്റേതായ സ്ഥാനം നേടാൻ കഴിഞ്ഞ നടനാണ് ജയം രവി. റൊമാന്റിക് ഹീറോയായി തരം​ഗം സൃഷ്ടിച്ച ജയം രവിക്ക് തുടക്ക കാലത്ത് തന്നെ നിരവധി ഹിറ്റ് സിനിമകൾ ലഭിച്ചു. സിനിമാ കുടുംബത്തിൽ ജനിച്ച് വളർന്ന ജയം രവിക്ക് കരിയറിൽ അവസരങ്ങൾക്ക് വേണ്ടി അധികം ബുദ്ധിമു‌ട്ടേണ്ടി വന്നിട്ടില്ല തുടക്ക കാലത്തെ നടന്റെ മിക്ക സിനിമകളും സംവിധാനം ചെയ്തത് സംവിധായകനായ സഹോദരൻ മോഹൻരാജയാണ്. ആരതി രവിയെന്നാണ് ജയം രവിയുടെ ഭാര്യയുടെ പേര്.

ടെലിവിഷൻ രം​ഗത്തെ പ്രമുഖ നിർമാതാവ് സുജാതയുടെ മകളാണ് ആരതി. ജയം രവിക്കും ആരതിക്കും രണ്ട് ആൺമക്കളാണുള്ളത്.
താര പത്നി എന്നതിനപ്പുറം ബിസിനസ് സംരഭകയുമാണ് ആരതി രവി. 2009 ലാണ് ജയം രവിയും ആരതിയും വിവാഹിതരായി. ഭാര്യയെക്കുറിച്ച് സംസാരിക്കുകയാണ് ജയം രവിയിപ്പോൾ. ഭാര്യക്ക് വിവാഹ ജീവിതവും മറ്റ് തിരക്കുകളും ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കുന്നെന്ന് ജയം രവി പറയുന്നു. ബിഹൈന്റ്വവുഡ്സ് തമിഴുമായുള്ള അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്.

 Jayam Ravi Wife

നമ്മൾ ഓരോ ദിവസവും ഓരോ മൂഡിലായിരിക്കും. ചിലപ്പോൾ പടത്തിന്റെയോ റിലീസിന്റെയോ മറ്റോ ടെൻഷനിലായിരിക്കും. അത് അവൾ ബാലൻസ് ചെയ്യും. എന്റെ പബ്ലിസിറ്റി, ലുക്ക് എന്നിവയിലെല്ലാം അവൾ ശ്രദ്ധ നൽകും. ഏത് ഡ്രസിന് ഏത് ഷൂ ധരിക്കണമെന്ന് പോലും എനിക്കറിയില്ല. അതിൽ അവൾക്ക് നൂറ് മാർക്ക് നൽകുന്നു. ഭാര്യയുടെ കുടുംബത്തിനും മീഡിയ പശ്ചാത്തലമുള്ളത് ​ഗുണകരമായെന്ന് കരുതുന്നു. എന്റെ ജോലിയെ മനസിലാക്കാൻ പറ്റും. വീട്ടിൽ വരാൻ പറ്റിയില്ലെങ്കിൽ മനസിലാക്കും. എല്ലാവരോടും അടുത്തിട‌പഴകേണ്ടതുണ്ട്.

അതും അവൾ മനസിലാക്കുന്നു. പെൺകുട്ടികൾക്ക് പൊതുവെ ഭർത്താവ് ആണുങ്ങളോ‌ട് സംസാരിച്ചാൽ പോലും നമ്മളോട് സംസാരിക്കുന്നതിനേക്കാൾ അര മണിക്കൂർ കൂടുതൽ സംസാരിക്കുന്നല്ലോ എന്ന് തോന്നും. ഞാനും കാർത്തിയും ഫോണിൽ സംസാരിക്കും. എന്താ നീ എന്നോട് പോലും ഇത്രയും നേരം സംസാരിക്കാറില്ലല്ലോ എന്നവൾ ചോദിക്കും. സിനിമയെക്കുറിച്ചാണെന്ന് പറയുമ്പോൾ എന്താ, സിനിമയെക്കുറിച്ച് എനിക്കറിയില്ലേ എന്നവൾ ചോദിക്കും.

 Jayam Ravi Wife

എന്നാലത് വിട്ട് കളയും. കട്ട് ചെയ്ത് വരാനൊന്നും പറയില്ല. ഫോൺ കട്ട് ചെയ്ത ശേഷം ഇതേക്കുറിച്ച് ചോദിക്കും. തനിക്ക് ഒരു പെൺകുഞ്ഞില്ലെന്ന വിഷമം തോന്നിയിട്ടുണ്ടെന്നും ജയം രവി തുറന്ന് പറഞ്ഞു. ഞാനൊരു നായ്ക്കുട്ടി വേണമെന്ന് പറഞ്ഞിരുന്നു. അത് പോലും ആൺകുട്ടിയായിരുന്നു. പെൺകുഞ്ഞ് വേണമെന്ന് ആ​ഗ്രഹമുണ്ട്. പക്ഷെ എന്റെ ചേച്ചിക്ക് രണ്ട് പെൺകുട്ടികളാണ്. ചേ‌ട്ടനും ഒരു പെൺകുട്ടിയുണ്ട്. അവരെ എന്റെ പെണ്മക്കളെ പോലെയാണ് കാണുന്നത്. അതുപോലെ എന്നെ നോക്കാൻ ഏൽപ്പിച്ച് പോകുമായിരുന്നു.

അന്ന് മുതൽ എനിക്കവരോട് അറ്റാച്ച്മെന്റുണ്ട്. പക്ഷെ തന്റേതായി ഒരു പെൺകുഞ്ഞ് വേണമെന്ന ആ​ഗ്രഹം എപ്പോഴുമുണ്ടെന്നും ജയം രവി വ്യക്തമാക്കി. തന്റെ സിനിമകളിൽ നായകനുള്ള അതേ പ്രാധാന്യം നായികയ്ക്കുമുണ്ടെന്നും ജയം രവി അഭിപ്രായപ്പെട്ടു. അസിൻ, ജെനീലിയ, തൃഷ തുടങ്ങിയവർക്കെല്ലാം മികച്ച കഥാപാത്രങ്ങൾ താൻ നായകനായ സിനിമകളിൽ ലഭിച്ചിട്ടുണ്ടെന്നും ജയം രവി ചൂണ്ടിക്കാട്ടി. സിനിമാ രം​ഗത്ത് പ്രകാശ് രാജ്, നദിയ മൊയ്തു, അരവിന്ദ് സ്വാമി, ജെനീലിയ ഡിസൂസ, കാർത്തി തുടങ്ങിയവരെല്ലാം തനിക്ക് ഏറെ അടുപ്പമുള്ളവരാണെന്നും പ്രകാശ് രാജ് വ്യക്തമാക്കി.

Read more about: jayam ravi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X