കാർത്തിക് ഗേ, രഹസ്യമായി മറ്റൊരു ജീവിതം?; പ്രതികരണവുമായി രണ്ടാം ഭാര്യ; ശ്രദ്ധ നേടി വാക്കുകൾ
തമിഴകത്തെ പിടിച്ച് കുലുക്കുന്ന വാദങ്ങളുമായാണ് ഗായിക സുചിത്ര രംഗത്ത് വന്നിരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് നടന്ന സുചി ലീക്ക്സ് വിവാദത്തിന് പിന്നിൽ തന്റെ മുൻ ഭർത്താവ് കാർത്തിക് കുമാർ ആണെന്നും ധനുഷ് ഉൾപ്പെടെയുള്ള പ്രമുഖർ ഇതിന് പിന്നിലുണ്ടെന്നും സുചിത്ര ആരോപിച്ചു. കാർത്തിക് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് സുചിത്ര ഉന്നയിച്ചിരിക്കുന്നത്. കാർത്തിക് ഗേ ആണെന്നും വിവാഹം കഴിഞ്ഞ് കുറച്ച് വർഷങ്ങൾ കഴിഞ്ഞ് താനിക്കാര്യം കണ്ടുപിടിച്ചെന്നും സുചിത്ര ആരോപിച്ചു.
രണ്ട് ആൺസുഹൃത്തുക്കൾ അന്ന് കാർത്തിക്കിനുണ്ട്. ഇവർക്കൊപ്പം മുംബൈയിൽ പോയി ഹോട്ടലിൽ കഴിയും. തന്നെ വിവാഹം ചെയ്ത ശേഷവും ഈ രഹസ്യ ജീവിതം തുടർന്നെന്നും സുചിത്ര ആരോപിച്ചു. കാർത്തിക്കിനെ അധിക്ഷേപിച്ച് കൊണ്ടാണ് സുചിത്ര സംസാരിക്കുന്നത്. പരാമർശങ്ങൾ വലിയ തോതിൽ ചർച്ചയായിട്ടുണ്ട്. കാർത്തിക് കുമാറിനെതിരെ ട്രോളുകൾ വരുന്നുണ്ട്. എന്നാൽ അടിസ്ഥാന രഹിതമായ ആരോപണമാണ് സുചിത്ര ഉന്നയിക്കുന്നതെന്ന് കാർത്തിക്കിനെ അനുകൂലിക്കുന്നവർ പറയുന്നു.

ഇപ്പോഴിതാ കാർത്തിക്കിന്റെ ഇപ്പോഴത്തെ ഭാര്യ നടി അമൃത ശ്രീനിവാസൻ പരോക്ഷ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. സുചിത്രയുടെ വാദങ്ങളെയൊന്നും അമൃത കാര്യമാക്കുന്നു. വഴക്കിടേണ്ട, ജീവിതം വളരെ ചെറുതാണ്, .... പോച്ച് എന്ന് പറഞ്ഞ് മുന്നോട്ട് പോകുക, അമൃത സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ. കാർത്തിക്കിനെതിരെ ഗുരുതര ആരോപണങ്ങളാണ് സുചിത്ര ഉന്നയിച്ചത്.
വിവാഹം കഴിഞ്ഞ് രണ്ട് വർഷമായിട്ടും കുട്ടികളില്ലാതായപ്പോൾ ഡോക്ടറെ കാണിച്ചു. കാർത്തിക്കിന് കുട്ടികളുണ്ടാകില്ലെന്ന് ഡോക്ടർ പറഞ്ഞു. കാർത്തിക്ക് ഗേ ആണെന്ന സംശയം തനിക്ക് തോന്നിയിരുന്നു. രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഇടയ്ക്കിടെ ഒരുമിച്ച് കൂടും. അവർ ബോയ്ഫ്രണ്ട്സാണെന്ന് പിന്നീടാണ് മനസിലായത്. ഗേ ആണോയെന്ന കാര്യം ചോദിച്ചപ്പോൾ കാർത്തിക് ഒഴിഞ്ഞ് മാറി. ഇക്കാര്യം സംസാരിക്കുമ്പോൾ ദേഷ്യം വരും.

കാർത്തിക്കിന്റെ മാതാപിതാക്കളോട് പോലും ഇക്കാര്യം സംസാരിച്ചതാണെന്നും സുചിത്ര വാദിച്ചു. 2005 ലാണ് സുചിത്രയും കാർത്തിക് കുമാറും വിവാഹിതരായത്. 2017 ൽ ഇവർ വേർപിരിഞ്ഞു. 2016 ലാണ് സുചി ലീക്ക്സ് എന്ന പേരിൽ കോളിവുഡിലെ താരങ്ങളുടെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് വരാൻ തുടങ്ങിയത്. സുചിത്രയുടെ അക്കൗണ്ടിൽ നിന്നാണ് ഫോട്ടോകൾ വന്നത്.
ഈ സംഭവത്തിന് ശേഷം സുചിത്രയുടെ കരിയറിൽ വലിയ വീഴ്ചയുണ്ടായി. തന്റെ ട്വിറ്റർ അക്കൗണ്ട് ഉപയോഗിച്ച് ഫോട്ടോകൾ പുറത്ത് വിട്ടത് ധനുഷും സംഘവുമാണെന്ന് സുചിത്ര ഇപ്പോൾ ആരോപിക്കുന്നു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിന്റെ പാസ്വേഡ് ഇവർക്ക് നൽകിയത് കാർത്തിക് കുമാറാണെന്ന് സുചിത്ര ആരോപിക്കുന്നു. അഭിമുഖങ്ങൾക്കെതിരെ കാർത്തിക് കുമാർ സുചിത്രയ്ക്ക് ലീഗൽ നോട്ടീസ് അയച്ചിട്ടുണ്ട്.
തന്നെക്കുറിച്ച് സംസാരിക്കുന്നത് നിർത്തണമെന്നും അല്ലെങ്കിൽ മാനനഷ്ടത്തിന് കേസ് നൽകുമെന്നും കാർത്തിക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സുചിത്രയ്ക്ക് മാനസികമായി ചില പ്രശ്നങ്ങളുണ്ടെന്നാണ് കാർത്തിക് കുമാർ സുചി ലീക്ക്സ് വിവാദത്തിന്റെ സമയത്ത് പറഞ്ഞത്. ധനുഷ്, തൃഷ, ആൻഡ്രിയ, വിജയ് യേശുദാസ് തുടങ്ങിയ നിരവധി താരങ്ങൾക്കെതിരെ സുചിത്ര സംസാരിക്കുന്നുണ്ട്.


Click it and Unblock the Notifications