'സഹോദരൻ എന്നതിൽ നിന്നും സുഹൃത്തായി സ്ഥാനകയറ്റം, ജീവിക്കാനായി ഒരോ കാട്ടിക്കൂട്ടലുകൾ'; നടി ലോസ്ലിയക്ക് വിമർശനം!

ബിഗ് ബോസ് തമിഴ് പതിപ്പിലൂടെ ശ്രദ്ധ നേടിയ നടിയും മോഡലുമാണ് ലോസ്ലിയ. ഫ്രണ്ട്ഷിപ്പ്, അന്നപൂര്‍ണി 2022, മലയാള ചിത്രം ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ തമിഴ് പതിപ്പായ ഗൂഗിള്‍ കുട്ടപ്പ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ ലോസ്ലിയ സോഷ്യൽ മീഡിയയിൽ സജീവമാണ്.

വാർത്ത അവതാരകയായിട്ടായിരുന്നു ലോസ്ലിയയുടെ തുടക്കം പിന്നീട് അഭിനയത്തിലേക്കും മോഡലിങിലേക്കും താരം കടക്കുകയായിരുന്നു. ക്രിസ്ത്യാനിയായ ലോസ്ലിയ ശ്രീലങ്കൻ സ്വദേശിനിയാണ്. ബി​ഗ് ബോസ് തമിഴ് സീസൺ ത്രീയിലാണ് ലോസ്ലിയ പങ്കെടുത്തത്.

ബി​ഗ് ബോസിലൂടെയാണ് ലോസ്ലിയ ആരാധകരെ സമ്പാദിച്ചത്. ലോസ്ലിയയ്ക്കൊപ്പം ബി​ഗ് ബോസ് സീസൺ ത്രീയിൽ മത്സരിച്ചിരുന്ന യുവനടൻ കവിനുമായി ഷോയിൽ വെച്ച് തന്നെ ലോസ്ലിയ പ്രണയത്തിലായിരുന്നു. ഇരുവരുടെയും പ്രണയമായിരുന്നു സീസൺ ത്രീയുടെ പ്രധാന ആകർഷണം. ലവ് സ്റ്റോറി ആരാധകരും ഏറ്റെടുത്തതോടെ കവിൻ-ലോസ്ലിയ ജോഡിക്ക് ഫാൻസുമുണ്ടായി.

Losliya

പക്ഷെ ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം ഇരുവരും വേർപിരിഞ്ഞു. പ്രണയ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാതെയായതോടെയാണ് ലോസ്ലിയയും കവിനും വേർപിരിഞ്ഞത്. ഇരുവരുടെയും പ്രണയം തകർന്നശേഷം ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിട്ടിരുന്നത് ലോസ്ലിയയായിരുന്നു.

ബി​ഗ് ബോസിൽ നൂറ് ദിവസം തികയ്ക്കാൻ വേണ്ടി കവിനുമായി ലോസ്ലിയ പ്രണയം അഭിനയിക്കുകയായിരുന്നു എന്നതായിരുന്നു പ്രധാന വിമർശനം. ഡാഡ എന്ന സിനിമയിലൂടെ മലയാളികൾക്ക് അടക്കം സുപരിചിതനായ യുവനടനാണ് കവിൻ.

സോഷ്യൽമീഡിയയിൽ സജീവമായ ലോസ്ലിയ പങ്കുവെച്ച ഏറ്റവും പുതിയ വീ‍ഡിയോയാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. നടനും ലോസ്ലിയയ്ക്കൊപ്പം ബി​ഗ് ബോസ് സീസൺ ത്രീയിൽ സഹമത്സരാർത്ഥിയുമായിരുന്ന തർഷൻ ത്യാഗരാജയ്ക്കൊപ്പമുള്ള വീഡിയോയാണ് ലോസ്ലിയ പങ്കിട്ടിരിക്കുന്നത്.

സുഹൃത്ത് തർഷന് പിറന്നാൾ ആശംസിച്ചുകൊണ്ടുള്ളതായിരുന്നു ലോസ്ലിയയുടെ പോസ്റ്റ്. തർഷനൊപ്പം ലോസ്ലിയ ചെയ്തൊരു റീലാണ് താരം പങ്കുവെച്ചിരിക്കുന്നത്. 'ജന്മദിനാശംസകൾ തർഷ്... എന്റെ ഭ്രാന്തൻ വശം കൈകാര്യം ചെയ്തതിന് നന്ദി', എന്നായിരുന്നു ലോസ്ലിയ തർഷന് പിറന്നാൾ ആശംസകൾ നേർന്ന് കുറിച്ചത്.

Losliya

വീഡിയോ വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്റുകളുടെ കുത്തൊഴുക്കായിരുന്നു. ഇരുവരുടെയും കോമ്പോ മനോഹരമായിരിക്കുന്നുവെന്നാണ് ഏറെയും പേർ കുറിച്ചത്. ചിലർ ഇരുവരും തമ്മിലുള്ള ബന്ധത്തെ ചോദ്യം ചെയ്തുള്ള കമന്റുകളാണ് കുറിച്ചത്. അടുത്തിടെ വരെ സഹോദരൻ എന്ന ലേബലിൽ ആയിരുന്നുവല്ലോ തർഷനെ വിശേഷിപ്പിച്ചത്.

ഇപ്പോൾ എങ്ങനെയാണ് തർഷന് സുഹൃത്തായി സ്ഥാന കയറ്റം കിട്ടിയത് എന്നായിരുന്നു ഒരു ആരാധകൻ കമന്റ് ചെയ്തത്. കവിനിലേക്ക് ആളുകളുടെ ശ്രദ്ധ മാറിയതോടെ ലോസ്ലിയയെ ആരും ശ്രദ്ധിക്കാതെയായി അതിന്റെയാണ് ഈ കാട്ടിക്കൂട്ടലുകൾ എന്നായിരുന്നു വീഡിയോയ്ക്ക് വന്ന മറ്റൊരു കമന്റ്.

എന്നാൽ ഒരു കമന്റിനോടും ലോസ്ലിയ പ്രതികരിച്ചിട്ടില്ല. തർഷനും ശ്രീലങ്കക്കാരനാണ്. പോത്തീസ്, മലബാർ ​ഗോൾ‌ഡ്, ശ്രീ കുമരൻ തുടങ്ങിയ സ്ഥാപനങ്ങളുടെ പരസ്യത്തിലെ പ്രധാന മോഡൽ തർഷനാണ്. 2018ൽ വേറെന്ന വേണ്ടും എന്നൊരു സിനിമയിൽ തർഷൻ അഭിനയിച്ചിരുന്നു. അടുത്തിടെയായിരുന്നു കവിന്റെ വിവാഹം.

മോണിക്കയെയാണ് കവിൻ വിവാഹം ചെയ്തത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഒരു സ്വകാര്യ സ്കൂളിൽ ജോലി ചെയ്യുകയാണ് മോണിക്ക. കുടുംബാം​ഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ലളിതമായിരുന്നു ചടങ്ങുകൾ.

കനാ കാണും കാലങ്ങൾ എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് കവിൻ അഭിനയരം​ഗത്തെത്തുന്നത്. 2017ൽ സത്രിയൻ എന്ന ചിത്രത്തിലൂടെ ബി​ഗ്സ്ക്രീനിൽ അരങ്ങേറ്റം കുറിച്ചു. നൃത്തസംവിധായകൻ സതീഷ് സംവിധാനം ചെയ്യുന്ന ആദ്യചിത്രമാണ് കവിൻ നായകനായി അണിയറയില്‍ ഒരുങ്ങുന്ന പ്രോജക്ട്.

Read more about: actress bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X