ഹരമായി മാറിയ ഐറ്റം ഡാൻസർ; അപ്രതീക്ഷിതമായുണ്ടായ അപകടം; മുമൈദ് ഖാന്റെ ജീവിതത്തിൽ സംഭവിച്ചത്
ഡാൻസ് നമ്പറുകളിലൂടെ തിളങ്ങിയ നിരവധി നടിമാർ സിനിമാ ലോകത്തുണ്ട്. പഴയ കാല നടി ഡിസ്കോ ശാന്തി മുതൽ പുതുതലമുറയിലെ നോറ ഫത്തേഹി വരെ ഇതിന് ഉദാഹരണമാണ്. ഡാൻസ് നമ്പറുകളിൽ മിക്കവർക്കും കണ്ട് പരിചയമുള്ള മുഖമായിരിക്കും നടി മുമൈത് ഖാന്റേത്. എൻ പേര് മീന കുമാരി, എൻ ചെല്ല പേര് ആപ്പിൾ, ആരേ പ്രീതം പ്യാരെ തുടങ്ങി സിനിമാ പ്രേക്ഷകരെ ഇളക്കി മറിച്ച ഡാൻസ് നമ്പറുകളിൽ ചുവട് വെച്ചത് മുമൈത് ഖാനാണ്.
ഹോട്ട് ഐക്കൺ ആയി തെലുങ്ക്, തമിഴ് സിനിമകളിൽ മുമെെദ് ഖാൻ അറിയപ്പെട്ടു. കരിയറിലെ താരത്തിളക്കത്തിനൊപ്പം പലപ്പോഴും വിവാദങ്ങളിലും മുമെെദ് ഖാൻ അകപ്പെട്ടിട്ടുണ്ട്. അപ്രതീക്ഷിതമായ ചില സംഭവങ്ങളും മുമൈദ് ഖാന്റെ ജീവിതത്തിലുണ്ടായി. മുംബൈയിലാണ് മുമൈദ് ഖാൻ ജനിച്ചതും വളർന്നതും. അച്ഛൻ പാകിസ്താനിൽ നിന്നുളളയാളാണ്. അമ്മ തമിഴ്നാട്ടുകാരിയും. ഡാൻസിൽ മികവുള്ള മുമൈദ് ഖാനെ തേടി സിനിമകളിൽ നിന്നും അവസരങ്ങളെത്തി. കൂടുതലും ഡാൻസ് നമ്പറുകളാണ് താരത്തെ തേടി വന്നത്.

കരിയറിൽ നല്ല രീതിയിൽ മുന്നോട്ട് പോകവെ 2016 ൽ അപ്രതീക്ഷിതമായ ഒരു അപകടം മുമൈദ് ഖാനുണ്ടായി. മുറിയിൽ തെന്നി വീണ മുമൈദ് ഖാന്റെ തല കട്ടിലിൽ ഇടിച്ചു. ഗുരുതരമായി പരിക്ക് പറ്റിയ മുമൈദ് ഖാൻ 15 ദിവസം കോമയിലായി. ബ്രെയ്ൻ സർജറിക്ക് വിധേയയാകേണ്ടി വന്നു. മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് മുമൈദ് ഖാൻ സംസാരിച്ചിട്ടുണ്ട്.
അതിജീവിക്കാൻ 20 ശതമാനം മാത്രമേ സാധ്യതയുള്ളൂ എന്നാണ് ഡോക്ടർ പറഞ്ഞത്. വീട്ടുകാർ തകർന്ന് പോയി. പക്ഷെ ജീവിതത്തിൽ എന്തെങ്കിലും ലക്ഷ്യം നേടണമെന്നാണ് താൻ അന്ന് ആഗ്രഹിച്ചത്. സർജറിക്ക് ശേഷം ഒരുപാട് ബുദ്ധിമുട്ടി. ഡിപ്രഷൻ വരാൻ സാധ്യതയുണ്ടെന്ന് ഡോക്ടർ പറഞ്ഞു. പക്ഷെ തനിക്ക് ആത്മധൈര്യം ഉണ്ടെന്ന് മുമൈദ് ഖാൻ വ്യക്തമാക്കി.

2018 ൽ സിനിമാ രംഗത്തെ ലഹര മാഫിയയെക്കുറിച്ചുള്ള അന്വേഷണത്തിനിടെ മുമെെദ് ഖാൻ സംശയ നിഴലിലായി. തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരുപിടി താരങ്ങൾ അന്ന് ചോദ്യം ചെയ്യപ്പെട്ടു വിധേയരായി. അന്ന് ബിഗ് ബോസ് തെലുങ്ക് ഒന്നാം സീസണിൽ മത്സരാർത്ഥിയായി പങ്കെടുക്കുകയായിരുന്നു മുമൈദ് ഖാൻ. മുമൈദ് ഖാനെ അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യേണ്ടി വന്നതോടെ നടിയെ ഷോയിൽ നിന്ന് പുറത്തേക്ക് പോയി. ചോദ്യം ചെയ്യലിന് ശേഷം നടി തിരികെയെത്തുകയും ചെയ്തു.
വർഷങ്ങൾക്ക് മുമ്പ് ഒരു തെലുങ്ക് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ കുടുംബത്തെക്കുറിച്ചും ആളുകൾ തന്നെ മോശമായി ചിത്രീകരിക്കുന്നതിനെക്കുറിച്ചും മുമൈദ് ഖാൻ സംസാരിച്ചിട്ടുണ്ട്. ഞങ്ങൾ മൂന്ന് സഹോദരിമാരാണ്. ഒപ്പം അച്ഛനും അമ്മയും ഒരു ഒരു വളർത്തുനായയും ജോലിക്കാരും. ഇതാണ് എന്റെ കുടുംബം. ഞാൻ ഇളയ ആളാണ്. എല്ലാവരും തന്നെ ഓമനിച്ചാണ് വളർത്തിയതെന്നും മുമൈദ് ഖാൻ ഓർത്തു.
ഞാൻ എന്റെ ജോലിയാണ് ചെയ്യുന്നത്. ആളുകൾ എന്നെ പറ്റി എന്ത് ചിന്തിക്കുന്നു എന്ന് ആലോചിക്കുന്നില്ല. ഞാൻ ജീവിതം ആസ്വദിക്കുന്നു. ജീവിതത്തിലെ ഓരോ നിമിഷവും ഞാൻ ആസ്വദിക്കുന്നു. എപ്പോഴും ഞാൻ ഈ ഉയരങ്ങളിൽ തന്നെ ആയിരിക്കില്ല. അത്തരം പ്രതിസന്ധികളെ നേരിടാൻ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും മുമൈത് ഖാൻ അന്ന്വ് വ്യക്തമാക്കി.
താഴ്ചകൾ എനിക്കുണ്ടായിട്ടുണ്ട്. ഒരു വർക്കിനോടും ഞാൻ നോ പറഞ്ഞിട്ടില്ല. ഞാൻ മുന്നോട്ട് നീങ്ങി. മാതാപിതാക്കളാണ് മുന്നോട്ട് നീങ്ങാനുള്ള ഊർജം. തെരുവിൽ പ്രായമാവരെ ഞാൻ കണ്ടിട്ടുണ്ട്. അവരെ പോലെ ഒരു സാഹചര്യം എന്റെ അച്ഛനും അമ്മയ്ക്കും ഉണ്ടാകരുതെന്ന് ഞാൻ ഉറപ്പിച്ചു. പേരും പ്രശസ്തിയും ഒന്നും ഞാൻ കാര്യമാക്കുന്നില്ല. ഞാനൊരു സാധാരണ വർക്കറാണ്. ജോലി ചെയ്ത് പണം വാങ്ങി വീട്ടിൽ പോയി ഉറങ്ങുന്നു. അത്ര മാത്രം, ഉമൈദ് ഖാൻ പറഞ്ഞു.


Click it and Unblock the Notifications











