അമലയെ ചുംബിക്കാൻ കഷ്ടപ്പെട്ടു; 20 ടേക്കുകൾ പോയി; മൈനയുടെ ഷൂട്ടിം​ഗിനെക്കുറിച്ച് വിദാർത്ഥ്

തമിഴകത്തെ മുൻനിര നായിക നടിയാണ് അമല പോൾ. മലയാള സിനിമകളിൽ ചെറിയ വേഷങ്ങളിലൂടെ തുടക്കം കുറിച്ച അമലയെ ഇന്നത്തെ താരമായി വളർത്തിയത് തമിഴ് സിനിമാ ലോകമാണ്. തെലുങ്കിലും നിരവധി ഹിറ്റ് സിനിമകളുടെ ഭാ​ഗമാകാൻ അമലയ്ക്ക് കഴിഞ്ഞു. കരിയർ പരിശോധിച്ചാൽ നടിയുടെ ​ഗ്രാഫിൽ ഉയർച്ചയും താഴ്ചയും ഏറെയാണ്. കരിയറിലെ മികച്ച സമയത്ത് നിൽക്കുമ്പോഴായിരുന്നു അമലയുടെ വിവാഹം. വിവാഹമോചനത്തിന് ശേഷം അടിമുടി മാറ്റങ്ങളോടെയാണ് അമല പ്രേക്ഷകർക്ക് മുന്നിലെത്തിയത്. വ്യത്യസ്തമായ വേഷങ്ങൾ ചെയ്യാൻ അമല തയ്യാറായി.

2019 ൽ ആടൈ എന്ന സിനിമയിൽ ന​ഗ്നയായി അഭിനയിച്ചത് വിവാദങ്ങൾക്ക് വഴി വെച്ചു. വിവാദങ്ങളും ​ഗോസിപ്പുകളും ഇടയ്ക്കിടെ അമലയുടെ പേരിൽ വന്നു. എന്നാൽ ഇതൊന്നും ​ഗൗനിക്കാതെ കരിയറിന്റെ തിരക്കുകളിലാണ് അമല പോൾ ഇന്ന്. 2010ൽ പുറത്തിറങ്ങിയ മൈന എന്ന സിനിമയാണ് നടിയുടെ കരിയറിൽ വഴിത്തിരാകുന്നത്. അമല പോൾ, തമ്പി രാമയ്യ, സേതു, വിദാർത്ഥ് തുടങ്ങിയവരാണ് മൈനയിൽ പ്രധാന വേഷങ്ങൾ ചെയ്തത്. സിനിമയിൽ അമലയുടെ നായകനായി അഭിനയിച്ചതിനെക്കുറിച്ച് വിദാർത്ഥ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Amala Paul

അമല പോളിനെ ചുംബിക്കാൻ ശ്രമിക്കുന്ന ഒരു രം​ഗം സിനിമയിലുണ്ടായിരുന്നു. ഈ സീൻ ഷൂട്ട് ചെയ്യവെ താനേറെ ബുദ്ധിമുട്ടിയെന്ന് വിദാർത്ഥ് തുറന്ന് പറഞ്ഞു. അമലയുടെ മുഖത്തിനടുത്തേക്ക് എത്തുമ്പോൾ പേടി തോന്നി. ഇരുപത് ടേക്കുകൾ പോയി. പക്ഷെ ശരിയായില്ല. സീൻ തീർക്കാൻ ഏറെ കഷ്ടപ്പെട്ടെന്നും വിദാർത്ഥ് പറയുന്നു. അതുവരെ കാര്യമായി ശ്രദ്ധിക്കപ്പെടാതിരുന്ന വിദാർത്ഥിന് മൈന കരിയറിൽ വഴിത്തിരിവായി. ​ഗൗതം വാസുദേവ് മേനോന്റെ മിന്നലെ എന്ന സിനിമയിൽ ചെറിയ വേഷം ചെയ്താണ് വിദാർത്ഥ് സിനിമാ കരിയർ തുടങ്ങുന്നത്.

തുടരെ ചെറിയ വേഷങ്ങൾ ചെയ്ത് വന്ന വിദാർത്ഥിനെ മൈനയിലെ നായകനാക്കാൻ സംവിധായകൻ പ്രഭു സോളമൻ തീരുമാനിച്ചു. മൈനയുടെ വിജയത്തിന് ശേഷം നിരവധി സിനിമകളിൽ വിദാർത്ഥിന് അവസരങ്ങൾ ലഭിച്ചു. അതേസമയം മൈനയ്ക്ക് ശേഷം വൻ ഹിറ്റായ സിനിമകൾ വിരളമായേ വിദാർത്ഥിന് ലഭിച്ചിട്ടുള്ളൂ. മൈനയിൽ അഭിനയിക്കുമ്പോൾ അമല പോളും കരിയറിൽ ശ്രദ്ധിക്കപ്പെട്ട് വരുന്നതേയുള്ളൂ.

ചുംബനരം​ഗത്തെക്കുറിച്ച് അടുത്തിടെ അമല പോൾ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. പുറത്തിറങ്ങാനിരിക്കുന്ന ആടുജീവിതം എന്ന സിനിമയിൽ അമലയും പൃഥിരാജും തമ്മിൽ ചുംബന രം​ഗമുണ്ട്. സിനിമയുടെ ട്രെയ്ലർ പുറത്ത് വന്നപ്പോൾ ഈ രം​ഗം ചർച്ചയായി. എന്നാൽ വളരെ കൂളായാണ് ഇത് സംബന്ധിച്ച ചോദ്യങ്ങളെ അമല നേരിട്ടത്. ലിപ് ലോക്ക് രം​ഗം തന്നെ സംബന്ധിച്ച് വലിയ കാര്യമല്ല. ന​ഗ്നയായി വരെ അഭിനയിച്ചിട്ടുണ്ടെന്നാണ് അമല നൽകിയ മറുപടി.

Amala Paul

ടീച്ചർ ആണ് മലയാളത്തിൽ അമലയുടേതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. തമിഴിൽ‌ കഡാവർ എന്ന സിനിമയും ചെയ്തു. ഒരു വർഷത്തോളം സിനിമകളിൽ നിന്നും പൂർണമായി മാറി നിന്ന അമല തിരിച്ച് വരവിൽ ചെയ്ത സിനിമയായിരുന്നു. കഡാവർ. ഈ സിനിമ നിർമ്മിച്ചതും അമല തന്നെയാണ്.

ഇടവേളയെടുത്ത ഘട്ടത്തിൽ പൊന്നിയിൻ സെൽവൻ ഉൾപ്പെടെയുള്ള സിനിമകളുടെ ഓഫർ വന്നെങ്കിലും അമല നിരസിക്കുകയാണുണ്ടായത്. ഇടവേള അവസാനിപ്പിച്ച് നടി വീണ്ടും സിനിമകളിൽ സജീവമാകുകയാണ്. സോഷ്യൽ മീഡിയയയിൽ നിന്നും കഴിഞ്ഞ കുറച്ച് നാളുകളായി അമല മാറിനിൽക്കുന്നു. താരത്തിന്റെ ഔദ്യോ​ഗിക ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് ഇപ്പോൾ കാണാനില്ല.

Read more about: amala paul
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X