ഡ്രസിൽ ചവിട്ടിപ്പോയതിനാണോ ഈ ആറ്റിറ്റ്യൂഡ്; എന്തിനിത്ര അഹങ്കാരം; നയൻതാരയ്ക്കെതിരെ വിമർശനങ്ങൾ

തെന്നിന്ത്യൻ സിനിമാ ചരിത്രത്തിൽ എക്കാലവും അടയാളപ്പെടുത്താൻ പറ്റുന്ന കരിയർ ​ഗ്രാഫുള്ള നടിയാണ് നയൻതാര. നയൻതാരെ പോലെ കരിയർ പ്ലാൻ ചെയ്ത് മുന്നോട്ട് പോയ നടിമാർ വിരളമാണ്. നടിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നതും ഇത് തന്നെയാണ്. ലേഡി സൂപ്പർസ്റ്റാർ എന്ന ഖ്യാതിയുള്ള നയൻതാര സ്ത്രീ കേന്ദ്രീകൃത സിനിമകളിലും സൂപ്പർസ്റ്റാർ സിനിമകളിലും ഒരുപോലെ സാന്നിധ്യമറിയിക്കുന്നു. ബി​ഗ് ബജറ്റ് സിനിമയാണെങ്കിലും കഥാപാത്രത്തിന്റെ പ്രാധാന്യം കണക്കിലെടുക്കാതെ അഭിനയിക്കാൻ നയൻതാര തയ്യാറാകുന്നുണ്ട്.

ഇരൈവൻ ആണ് നടിയുടെ പുതിയ സിനിമ. ജവാന് തൊട്ടുപിന്നാലെയാണ് ഇരവൈൻ പുറത്തിറങ്ങിയത്. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. സിനിമാ രം​ഗത്തെ താരത്തിളക്കത്തിനൊപ്പം നയൻതാര പലപ്പോഴും സോഷ്യൽ മീഡ‍ിയയിൽ വിമർശിക്കപ്പെടാറുണ്ട്. നയൻതാരയുടെ പുതിയൊരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ പുതിയ ബിസിനസ് സംരഭമായ 9 സ്കിന്നിന്റെ ലോഞ്ചിനെത്തിയതായിരുന്നു നയൻതാര.

Nayanthara

നീണ്ട ​ഗൗൺ ധരിച്ചാണ് താരം എത്തിയത്. ചടങ്ങിലേക്ക് നടന്ന് പോകവെ പിറകിലുള്ള ഒരാളോട് നയൻ‌താരയുടെ ​ഗൗണിൽ ച‌വിട്ടിപ്പോയി. തിരിഞ്ഞ് നോക്കിയ നയൻതാര വസ്ത്രത്തിൽ ചവിട്ടിയ ആളെ രൂക്ഷമായി ഒന്ന് നോക്കി. ഈ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വസ്ത്രത്തിൽ ചവിട്ടിപ്പോയതിന് ഇങ്ങനെ ദേഷ്യം കാണിക്കേണ്ട കാര്യമുണ്ടോയെന്നാണ് കമന്റുകൾ.

നയൻതാരയുടെ യഥാർത്ഥ മുഖമിതാണെന്നും നടിക്ക് അഹങ്കാരമാണെന്നും ആരാധകരോട് ബഹുമാനമില്ലെന്നും കുറ്റപ്പെ‌ടുത്തലുകൾ വന്നു. അതേസമയം നടിയെ പിന്തുണയ്ക്കുന്നവരുമുണ്ട്. ഐ മേക്കപ്പ് കൊണ്ടാണ് നടിയുടെ നോട്ടം രൂക്ഷമായി തോന്നുന്നതെന്നും വസ്ത്രത്തിൽ ചവിട്ടിയാൽ ആർക്കായാലും ദേഷ്യം വരുമെന്നും ഇവർ വാദിക്കുന്നു.

Nayanthara

നയൻതാരയുടെ സ്കിൻ കെയർ ബ്രാൻഡിനെതിരെയും സോഷ്യൽ മീഡിയയിൽ വിമർശനം വരുന്നുണ്ട്. ഒന്നിലേറെ തവണ പ്ലാസ്റ്റിക് സർജറി ചെയ്ത നടിയാണ് നയൻതാര, അതിനാൽ ന‌ടി ഒരു സ്കിൻ കെയർ കമ്പനി തുടങ്ങുമ്പോൾ അതിന് ആധികാരികത ഇല്ലെന്നാണ് വിമർശകരുടെ വാ​ദം. എന്നാൽ ഇതൊന്നും ന‌ടി കാര്യമാക്കുന്നില്ല. ബിസിനസ് രം​ഗത്ത് 9 സ്കിൻ ഇതിനകം വാർത്താ പ്രാധാന്യം നേടിയിട്ടുണ്ട്.

കുറച്ച് നാളുകൾക്ക് മുമ്പും നയൻതാരയ്ക്കെതിരെ വിമർശനങ്ങൾ വന്നിരുന്നു. വിഘ്നേശ് ശിവനൊപ്പം തഞ്ചാവൂരിൽ ഒരു ക്ഷേത്ര ദർശനത്തിനെത്തിയതായിരുന്നു നയൻതാര. ആളുകൾ ചുറ്റും കൂടിയതോടെ നയൻതാരയുടെ ക്ഷമ നശിച്ചു. ‌ട്രെയ്നിലും ആളുകൾ ചുറ്റു കൂടിയതോടെ നടി ദേഷ്യപ്പെട്ടു. സെൽഫിയെടുക്കാൻ ശ്രമിച്ചയാളോ‌ട് ഫോൺ എറിഞ്ഞു‌‌ടയ്ക്കുമെന്ന് പറഞ്ഞു. ഈ വീഡിയോ വലിയ തോതിൽ വൈറലായി. നടിക്കെതിരെ വിമർശനങ്ങളും വന്നു. ഇത്രയും വലിയ താരമാക്കിയ ആരാധകരെ ബഹുമാനിച്ച് കൂടേയെന്നാണ് നടിക്ക് നേരിടേണ്ടി വന്ന ചോദ്യം.

വിമർശനങ്ങളോടൊന്നും പൊതുവെ നയൻതാര പ്രതികരിക്കാറില്ല. കഴിഞ്ഞ ദിവസങ്ങളിലായി ജവാനിലെ നയൻതാരയുടെ കഥാപാത്രമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. സിനിമയിൽ നയൻതാരയ്ക്ക് പ്രാധാന്യം ലഭിച്ചില്ലെന്നാണ് ആരാധകരുടെ പരാതി. ഒപ്പം സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ നടി എത്താത്തതും ചർച്ചയായി. പൊതുവെ തന്റെ സിനിമകളുടെ പ്രൊമോഷന് നയൻതാര എത്താറില്ല. അഭിനയിക്കുന്നത് മാത്രമാണ് തന്റെ ജോലിയെന്നാണ് നടിയുടെ പക്ഷം.

തമിഴകത്തെ നിർമാതാക്കൾക്കിടയിൽ നടിയുടെ നോ പ്രൊമോഷൻ പോളിസി പലപ്പോഴും ചർച്ചയായി‌ട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ താരം വിട്ടുവീഴ്ച ചെയ്യാറില്ല. അതേസമയം സ്വന്തം പ്രൊഡക്ഷൻ ​ഹൗസായ റൗഡി പിക്ചേഴ്സ് നിർമ്മിക്കുന്ന സിനിമകളുടെ പ്രൊമോഷന് താരമെത്തുന്നുണ്ടെന്നും വിമർശനമുണ്ട്. കണക്ട് എന്ന സിനിമയുടെ പ്രൊമോഷന് നയൻതാര എത്തിയതാണ് വിമർശനങ്ങൾക്ക് കാരണമായത്. റൗഡി പിക്ചേഴ്സ് ആണ് ഈ സിനിമ നിർമ്മിച്ചത്.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X