ഒരു സർജറി കൊണ്ട് മാറ്റാം; പക്ഷെ അതാണ് നയൻതാരയുടെ ഭാ​ഗ്യം; അധികമാരും അറിയാത്ത രഹസ്യം

തെന്നിന്ത്യൻ സിനിമകളിൽ കരിയർ ​ഗ്രാഫിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് ഇന്ന് നയൻ‌താരയാണ്. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി, ബോക്സ് ഓഫീസ് മൂല്യമുള്ള മുഖം, വർഷങ്ങൾ നീണ്ട കരിയർ ​ഗ്രാഫ് തുടങ്ങി നയൻതാരയ്ക്ക് തമിഴ് സിനിമാ ലോകത്തുള്ള ഖ്യാതികൾ ചെറുതല്ല. മലയാളിയായ നയൻതാര മനസ്സിനക്കരെ എന്ന സിനിമയിലൂടെ അരങ്ങേറുമ്പോൾ നടി ഇത്രയും വലിയ താരമായി മാറുമെന്ന് സംവിധായകൻ‌ സത്യൻ അന്തിക്കാട് പോലും ചിന്തിച്ചിരുന്നില്ല.

മലയാളത്തേക്കാൾ തമിഴ്, തെലുങ്ക് സിനിമാ ലോകമാണ് നയൻതാരയെ വളർത്തിയത്. മലയാള സിനിമകളിൽ വല്ലപ്പോഴും മാത്രം കാണാൻ പറ്റുന്ന താരറാണിയായി നയൻതാര ഇന്ന് വളർന്നു. എന്താണ് നയൻതാരയുടെ വിജയമന്ത്രമെന്ന ചർച്ച പലപ്പോഴും നടക്കാറുണ്ട്. ശ്രീദേവി, മഞ്ജു വാര്യർ തുടങ്ങിയ നടിമാരെ പോലെ അഭിനയ മികവ് കൊണ്ട് മാത്രം കരിയറിൽ വളർന്ന ആളല്ല നയൻതാര.

തുടക്കകാലത്തെ പെർഫോമൻസുകളിൽ പലതും നിരൂപകരെ സംബന്ധിച്ച് ശരാശരി മാത്രമായിരുന്നു. സിനിമയുടെ മാർക്കറ്റിനനുസരിച്ച് നീങ്ങിയതാണ് നയൻതാരയെ തുണച്ചത്. സൂപ്പർസ്റ്റാർ സിനിമകളിലൂടെ ലഭിക്കുന്ന ജനശ്രദ്ധയെന്തെന്ന് മനസ്സിലാക്കിയ നയൻതാര തുടക്കകാലത്ത് ഇത്തരം സിനിമകൾ മാത്രം തെരഞ്ഞെടുത്തു.

 Nayanthara

പിന്നീട് കരിയറിൽ സ്വന്തം പേര് അടയാളപ്പെടുത്തിയ ശേഷം സ്ത്രീ കേന്ദ്രീകൃത സിനിമകളും ചെയ്തു. കരിയറിലെ കൃത്യമായ പ്ലാനിം​ഗിനപ്പുറം നയൻതാരയുടെ ഭാ​ഗ്യവും ഒരു ഘടകമാണെന്ന് ആരാധകർ പറയുന്നു. ഇതിനൊരു കാരണവും ഇവർ ചൂണ്ടിക്കാട്ടുന്നുണ്ട്.

നയൻതാരയുടെ കൈയിൽ ഇടത് കൈയിൽ ആറ് വിരലുകളുണ്ട്. ചെറുവിരലിന് താഴെയായി വളരെ ചെറിയൊരു വിരലാണ് നടിക്കുള്ളത്. ഒറ്റ നോട്ടത്തിൽ ഇത് വിരലാണെന്ന് അധികമാർക്കും മനസ്സിലാകില്ല. വിശ്വാസ പ്രകരം ഇത് ഭാ​ഗ്യത്തിന്റെ സൂചനയാണ്. അപൂർമായി മാത്രമേ ഇങ്ങനെ ആളുകളിൽ കാണാറുള്ളൂ.

നടൻ‌ ഹൃതിക് റോഷനും ആറ് വിരലുകളുണ്ട്. നടനും ഇത് ഭാ​ഗ്യമായാണ് കണക്കാക്കുന്നത്. ജന്മനായുള്ള ഈ വിരലുകൾ സർജറി ചെയ്ത് മാറ്റാവുന്നതാണ്. കോടികൾ സമ്പാദ്യമുള്ള താരങ്ങൾ ഇതിന് തയ്യാറാകാത്തതിന് കാരണം ഭാ​ഗ്യ സൂചകമായതിനാലാണ് എന്ന് സംസാരമുണ്ട്. പൊതുവെ സിനിമാ താരങ്ങളിൽ മിക്കവരും ഇത്തരം കാര്യങ്ങളിൽ വിശ്വാസമുള്ളവരാണ്. കരിയറിൽ വിജയിക്കാൻ വേണ്ടി ന്യൂമറോളജി പ്രകാരം പേര് മാറ്റുന്ന താരങ്ങൾ ഏറെയാണ്.

പ്രത്യേകിച്ചും നയൻതാര മിക്കപ്പോഴും ക്ഷേത്ര ദർശനം നടത്തുന്ന വിശ്വാസിയാണ്. ഭർത്താവ് വിഘ്നേശ് ശിവനൊപ്പം നടി ക്ഷേത്രങ്ങളിലെത്തുന്നത് വാർത്തയാകാറുണ്ട്. ജവാനാണ് നയൻതാരയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. സിനിമയുടെ ട്രെയ്ലറിന് വൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്.

Nayanthara

ഷാരൂഖ് ഖാൻ‌, വിജയ് സേതുപതി, പ്രിയാമണി തുടങ്ങി വൻ താരനിര അണിനിരക്കുന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. അടുത്തിടെയായി തുടരെ പരാജയങ്ങൾ നേരിടുന്ന നയൻതാരയെ സംബന്ധിച്ച് കരിയറിൽ പുത്തനുണർവ് നൽകാൻ ജവാൻ സഹായിച്ചേക്കും.

കണക്ട് ആണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. റൗഡി പിക്ചേർസ് നിർമ്മിച്ച സിനിമ പക്ഷെ ബോക്സ് ഓഫീസിൽ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. മലയാളത്തിൽ ചെയ്ത ​ഗോൾഡ് എന്ന സിനിമയും വിജയിച്ചില്ല. സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ നടിക്ക് പാളിച്ചകൾ സംഭവിക്കുന്നത് ഇതിനകം ചർച്ചയായിട്ടുണ്ട്.

അതിനാൽ തന്നെ ജവാന്റെ വിജയം താരത്തിന് അനിവാര്യമാണ്. ഷാരൂഖ് ഖാനും നയൻതാരയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമയുമാണ് ജവാൻ. നയൻതാരയ്ക്ക് ഒന്നിലേറെ ഹിറ്റുകൾ നൽകിയ അറ്റ്ലിയാണ് ജവാന്റെ സംവിധായകൻ. മലയാളത്തിൽ നടിയുടെ പുതിയ സിനിമകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X