ഷാരൂഖ് വന്നിട്ടും നയൻതാരയില്ല; ആർക്കും നയൻതാരയെ നിയന്ത്രിക്കാൻ പറ്റുന്നില്ല; വിമർശനം

ലേഡി സൂപ്പർസ്റ്റാറായി കരിയറിന്റെ മികച്ച സമയത്ത് നിൽക്കുന്ന നയൻതാരയുടെ ഒന്നിലേറെ സിനിമകളാണ് റിലീസിന് തയ്യാറെടുക്കുന്നത്. ജവാൻ എന്ന സിനിമയ്ക്ക് ശേഷം ഇരവൈൻ എന്ന തമിഴ് ചിത്രവും പ്രേക്ഷകരിലേക്ക് എത്തും. അണിയറയിൽ ഒരുങ്ങുന്ന മറ്റ് സിനിമകൾക്ക് പുറമെ തനി ഒരുവൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗവും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഇതിൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ ജവനാണ്. പാൻ ഇന്ത്യൻ ചിത്രത്തിൽ ഷാരൂഖ് ഖാനാണ് നായകൻ.

വിജയ് സേതുപതി, ദീപിക പദുകോൺ, പ്രിയാമണി ഉൾപ്പെടെ വൻ താര നിര സിനിമയിൽ അണിനിരക്കുന്നുണ്ട്. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ജവാൻ സാധ്യമാക്കുക. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്. ഷാരൂഖ് ഉൾപ്പെടെയുള്ളവർ ഓഡിയോ ലോഞ്ചിനെത്തിയെങ്കിലും നയൻതാര വന്നില്ല. ഇന്ത്യയാെട്ടുക്കും കാത്തിരിക്കുന്ന ചിത്രത്തിൽ നായികയായപ്പോൾ പോലും നോ പ്രാെമോഷൻ പോളിസിയിൽ നടി മാറ്റം വരുത്തുന്നില്ലെന്നാണ് വിവരം.

Nayanthara

അതേസമയം കഴിഞ്ഞ ദിവസം ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് തുടങ്ങുകയും സിനിമയുടെ ട്രെയ്ലർ താരം പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. പ്രൊമോഷന് പൊതുവേദികളിലേക്ക് വരാൻ നടിക്ക് താൽപര്യമില്ല. എന്നാൽ സ്വന്തം പ്രൊഡക്ഷൻ ഹൗസായ റൗഡി പിക്ചേഴ്സ് നിർമ്മിച്ച കണക്ട് എന്ന സിനിമയുടെ പ്രൊമോഷന് അടുത്തിടെ നയൻതാര എത്തിയിട്ടുണ്ട്. ഇതാണ് തമിഴത്തെ പല നിർ‌മാതാക്കളെയും പ്രകോപിപ്പിക്കുന്നത്. ഇതേക്കുറിച്ച് സംസാരിക്കുകയാണ് തമിഴകത്തെ ഫിലിം ക്രിറ്റിക് ആർഎസ് അന്തനൻ.

നയൻതാര പ്രൊമോഷനുകളിൽ നിന്ന് മാറി നിൽക്കുന്നത് ശരിയല്ലെന്ന് ഇദ്ദേഹം പറയുന്നു. ഇതേക്കുറിച്ച് നയൻതാരയോട് ചോദിക്കാനുള്ള ത്രാണി ആർക്കുമില്ലെന്നാണ് ഞാൻ കരുതുന്നത്. സിനിമാ സംഘടനാ നേതാവിനോട് ഒരിക്കൽ ഇക്കാര്യം ചോദിച്ചപ്പോൾ ഇനിയങ്ങനെ ഉണ്ടാകില്ലെന്നും നയൻതാരയെ പ്രൊമോഷന് എത്തിക്കുമെന്നും തീർത്ത് പറഞ്ഞു. പക്ഷെ അതങ്ങനെ പോയി. ഒന്നും നടന്നില്ല. ആർക്കും അവരെ നിയന്ത്രിക്കാൻ പറ്റുന്നില്ല.

Nayanthara

തമിഴ് പടങ്ങളുടെ പ്രൊമോഷനുകളിൽ നിന്ന് മാറി നിന്ന് ഇപ്പോൾ ഹിന്ദി സിനിമകളിൽ അതേ രീതി പിന്തുടരുന്നു. അവിടെയുള്ളവർ ഇപ്പോഴേ ഇത് തടയണം. ഹിന്ദി സിനിമകളുടെ ബലം എല്ലാവരും ഒരു സിനിമയെ പ്രൊമോട്ട് ചെയ്യുന്നതാണ്. എത്ര വലിയ താരമായാലും അത്തരം ഈ​ഗോകളൊന്നും അവർക്കില്ല. അമിതാഭ് ബച്ചൻ വരെ സ്റ്റേജിൽ പെർഫോം ചെയ്തിട്ടുണ്ട്. ആ ഇൻഡ്സ്ട്രിയിൽ നയൻതാര പുതിയൊരു റൂൾ കൊണ്ട് വരുന്നു.

ഇത് മറ്റുളളവരും ആവർത്തിച്ചാൽ ആ ഇൻഡസ്ട്രിയെയും ബാധിക്കും, ആരംഭത്തിലേ ഇത് തടുക്കണം. അല്ലെങ്കിൽ നയൻതാരയെ പുറത്താക്കണമെന്നും ആർഎസ് അന്തനൻ തുറന്നടിച്ചു. നയൻതാരയ്ക്ക് പുറമെ അജിത്ത് ഉൾപ്പെടെയുള്ള സൂപ്പർസ്റ്റാറുകളും സിനിമയുടെ പ്രൊമോഷന് എത്താറില്ല. സിനിമ കഴിഞ്ഞാൽ സ്വകാര്യ ജീവിതത്തിലെ തിരക്കുകളിലേക്ക് നീങ്ങുന്നതാണ് ഇവരുടെ രീതി.

അടുത്തിടെയാണ് പരസ്യങ്ങളിൽ പോലും നയൻതാരയെ കൂടുതലായി കണ്ടത്. തുടരെ പ്രേക്ഷകർക്ക് മുന്നിൽ വരുന്നതിനോട് താൽപര്യമില്ലെന്ന് താരം മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പ്രൊമോഷന് വന്നില്ലെങ്കിലും നയൻതാരയുടെ സിനിമയെന്ന ബ്രാൻഡിം​ഗ് നടി അഭിനയിച്ച സിനിമകൾക്ക് ലഭിക്കാറുണ്ട്. തെന്നിന്ത്യയിൽ മറ്റേത് നടിയേക്കാളും മുന്നിലാണ് നയൻതാരയുടെ താരമൂല്യം.

11 കോടി രൂപയാണ് ജവാന് വേണ്ടി നയൻതാര കൈ പറ്റിയ പ്രതിഫലം. മറ്റൊരു തമിഴ് നടിക്കും ഇത്രയും വലിയ പ്രതിഫലം ഇതുവരെ ലഭിച്ചിട്ടില്ല. ബോളിവുഡിൽ പോലും ഒരു നായിക നടിക്ക് ഇത്രയും വലിയ പ്രതിഫലം പലപ്പോഴും അപ്രാപ്യമാണ്.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X