മണിരത്നമായാലും പണം മുഖ്യം; മറ്റ് നടിമാർ കൊതിക്കുന്ന അവസരം വന്നി‌ട്ടും ഡിമാന്റ് ഉയർത്തി നയൻതാര

തെന്നിന്ത്യൻ സിനിമാ ലോകത്തെ താരറാണിയായ നയൻതാര എന്നും ചർച്ചാ വിഷയമാണ്. ​ പുതിയ സിനിമാ വിശേഷങ്ങൾ, ​ഗോസിപ്പുകൾ, വിവാദങ്ങൾ തുട‌ങ്ങി നയൻതാര എപ്പോഴും വാർത്താ പ്രാധാന്യം നേടുന്നു. സിനിമാ കരിയറിനൊപ്പം ബിസിനസ് രം​ഗത്തും ശക്തമായ സാന്നിധ്യമായിക്കൊണ്ടിരിക്കുകയാണ് നടി. സിനിമാ നിർമാണത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. തെന്നിന്ത്യയിലെ മറ്റ് നായികമാരിൽ നിന്നും നയൻതാരയെ വ്യത്യസ്തയാക്കുന്ന പല ഘടകങ്ങളുണ്ട്.

നായകനടൻമാരെ പോലെയുള്ള പരി​ഗണന നയൻതാരയ്ക്ക് പ്രൊഡക്ഷൻ ഹൗസുകളിൽ നിന്നും ലഭിക്കുന്നു. ഉയർന്ന പ്രതിഫലം നൽകാൻ നിർമാതാക്കൾ തയ്യാറാണ്. മാത്രവുമല്ല പ്രൊമോഷൻ ചടങ്ങുകൾക്ക് വരില്ല, ഷൂട്ടിം​ഗ് സ്ഥലത്തെത്തുന്ന സമയം തുടങ്ങിയ നിബന്ധനകളും നിർമാതാക്കൾ അം​ഗീകരിക്കുന്നു. നയൻതാരയുടെ അവ​ഗണിക്കാൻ പറ്റാത്ത താരമൂല്യമാണ് ഇതിന് കാരണം. താരത്തിന്റെ ചിത്രങ്ങൾക്കുള്ള ബോക്സ് ഓഫീസ് മൂല്യം, സാറ്റ്ലൈറ്റ്, ഒടിടി വാണിജ്യ മൂല്യം എന്നിവ നിർമാതാക്കൾ കണക്കിലെടുക്കുന്നു.

Nayanthara, Mani Ratnam

നടിയെക്കുറിച്ചുള്ള പുതിയൊരു വാർത്തയാണിപ്പോൾ പുറത്ത് വരുന്നത്. കമൽ ഹാസന്റെ പുതിയ ചിത്രത്തിലേക്ക് നയൻതാരയെ നായികയായി പരി​ഗണിക്കുന്നുണ്ട്. മണിരത്നമാണ് സിനിമയുടെ സംവിധായകൻ. വർഷങ്ങൾക്ക് ശേഷം മണിരത്നവും കമലും കൈ കോർക്കുന്ന ചിത്രം കൂടിയാണിത്. സിനിമയുമായി ബന്ധപ്പെട്ട് നയൻതാരയുമായി നടത്തിയ ചർച്ച അന്തിമഘ‌ട്ടത്തിലെത്തിയെന്ന് സൂചനയുണ്ട്.

സിനിമയിൽ അഭിനയിക്കാൻ 12 കോടി രൂപ നയൻതാര പ്രതിഫലമായി ആവശ്യപ്പെട്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർ‌ട്ടുകൾ. നടിയുടെ പ്രതിഫലത്തിൽ വലിയ വർധനവാണുണ്ടായിരിക്കുന്നത്. പൊതുവെ മണിരത്നത്തിന്റെ ചിത്രത്തിൽ നായികയായി അഭിനയിക്കാൻ മിക്ക നടിമാരും ആ​ഗ്രഹിക്കുന്നതാണ്. പ്രതിഫലത്തിൽ വിട്ടുവീഴ്ച ചെയ്യാനും ഇവർ തയ്യാറാണ്.

Nayanthara, Mani Ratnam

അടുത്ത കാലം വരെ ഒരു സിനിമയ്ക്ക് അഞ്ച് കോടി രൂപയാണ് നയൻതാര വാങ്ങിയ പ്രതിഫലം. ജവാൻ എന്ന ചിത്രത്തിലേക്ക് എത്തിയപ്പോഴേക്കും ഇത് പത്ത് കോടി രൂപയായി ഉയർന്നു. പുതിയ ചിത്രത്തിൽ വീണ്ടും വർധനവ് ന‌ടത്തിയിരിക്കുകയാണ് നടി. തെന്നിന്ത്യൻ സിനിമാ രം​ഗത്ത് മറ്റൊരു നടിയും ഇത്രയും ഉയർന്ന പ്രതിഫലം വാങ്ങുന്നില്ല. സമാന്ത, രശ്മിക മന്ദാന, തൃഷ തുടങ്ങിയ മുൻനിര നടിമാരെല്ലാം പ്രതിഫലക്കാര്യത്തിൽ നയൻതാരയ്ക്ക് പിന്നിലാണ്.

സിനിമയുടെ വിജയ പരാജയത്തിനപ്പുറം നയൻതാരയ്ക്ക് എടുത്ത് മാറ്റാൻ പറ്റാത്ത സ്ഥാനം സിനിമാ ലോകത്തുണ്ടെന്ന് ആരാധകർ പറയുന്നു. അതേസമയം ആരാധകരെ പോലെ തന്നെ അടുത്ത കാലത്ത് നയൻതാരയ്ക്കെതിരെ വിമർശനങ്ങളും കൂടുന്നുണ്ട്. ജവാൻ സിനിമയുടെ പ്രൊമോഷന് നയൻതാര എത്താത്തത് തമിഴകത്ത് ചർച്ചയായിരുന്നു.

ഷാരൂഖ് ഖാൻ ചെന്നെെയിൽ വന്ന് പ്രൊമഷണൽ ഇവന്റിൽ പങ്കെടുത്തെങ്കിലും നയൻ‌താര എത്തിയില്ല. പൊതുവേദികളിൽ നിന്ന് മാറി നിൽക്കുന്ന നയൻതാര പക്ഷെ സ്വന്തം ബിസിനസ് ആവശ്യങ്ങൾക്ക് മാധ്യമങ്ങൾക്ക് മുമ്പിലെത്തുന്നു. ജവാന്റെ റിലീസിന് പിന്നാലെയാണ് നയൻതാരയുടെ സ്കിൻ കെയർ ബ്രാൻഡായ 9 സ്കിന്നിന്റെ ലോഞ്ചിം​ഗ് നടന്നത്. ഇതിൽ താരം പങ്കെടുത്തു. നേരത്തെ സ്വന്തം പ്രൊഡക്ഷൻ ​ഹൗസ് നിർമ്മിച്ച കണക്ട് എന്ന സിനിമയുടെ പ്രൊമോഷനിലും നയൻതാര പങ്കെടുത്തു.

പൊതുവേദികളിലെ ദേഷ്യപ്രകടനവും നയൻതാരയ്ക്ക് വിനയായിട്ടുണ്ട്. 9​ സ്കിന്നിന്റെ ലോഞ്ചിന് എത്തിയപ്പോൾ പിറകിലുള്ളയാളോട് നടിയു‌ടെ ​ഗൗണിൽ ചവിട്ടിപ്പോയി. ഇതിൽ ദേഷ്യപ്പെട്ട നയൻതാര രൂക്ഷമായി നോക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം വൈറലായി. ഇതിന് മുമ്പ് ക്ഷേത്ര ദർശനത്തിന് വന്നപ്പോൾ ചുറ്റും കൂടിയ ആളുകളോട് ദേഷ്യത്തോടെ സംസാരിച്ചതും നയൻതാരയ്ക്കെതിരെ വിമർശനം ഉയരാൻ കാരണമായി.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X