സ്വന്തക്കാർ തട്ടിക്കൊണ്ട് പോയി; ഊട്ടിയിലെ വസ്തു എഴുതി വാങ്ങിക്കാന്‍ ശ്രമിച്ചു, വെളിപ്പെടുത്തി നടന്‍ ശ്രീനിവാസൻ
വനിതയും പവർസ്റ്റാർ ശ്രീനിവാസനും വിവാഹിതരായെന്ന തരത്തിൽ മുൻപൊരു പ്രചരണം വന്നിരുന്നു. ഇരുവരും വിവാഹവേഷത്തിൽ നിൽക്കുന്നത് കണ്ടതോടെയാണ് ഇത്തരം പ്രചരണം വന്നത്.
തെന്നിന്ത്യന്‍ സിനിമയില്‍ പവര്‍സ്റ്റാറായി അറിയപ്പെടുന്ന നടനാണ് ശ്രീനിവാസന്‍. പവര്‍സ്റ്റാര്‍ ശ്രീനിവാസന്‍ എന്ന പേരിലാണ് നടന്‍ ശ്രദ്ധിക്കപ്പെട്ടത്. മുന്‍പ് നടിയും അവതാരകയുമായ വനിത വിജയ്കുമാറിനൊപ്പം വിവാഹവേഷത്തി നിന്ന താരത്തിന്റെ ഫോട്ടോ വൈറലായി മാറിയിരുന്നു. മൂന്ന് വിവാഹം പരാജയപ്പെട്ട വനിതയെ നാലാമത് ശ്രീനിവാസന്‍ വിവാഹം കഴിച്ചെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചു.
വീണ്ടും അടുത്തിടെ പവര്‍സ്റ്റാറിനെ ചുംബിക്കാന്‍ ഒരുങ്ങുന്ന ചില ഫോട്ടോസാണ് വനിത ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്. ഇതും വൈറലായതോടെ താരങ്ങളുടെ പേരില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങി. വനിത ആറാമതും വിവാഹിതയായെന്നും ശ്രീനിവാസിന് ഇതിന്റെ വല്ല ആവശ്യവുമുണ്ടോ എന്നൊക്കെ ചോദ്യങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ വനിത അവതാരകയായിട്ടെത്തുന്ന പുതിയ അഭിമുഖത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ശ്രീനിവാസന്‍.

അഭിമുഖത്തിനിടയില്‍ നടി ചോദിച്ച പലതിനും വ്യക്തമായ ഉത്തരങ്ങള്‍ ശ്രീനിവാസന്‍ നല്‍കിയിരുന്നു. എന്നാല്‍ സ്വന്തമെന്ന് കരുതിയ പലരും തന്നെ ചതിക്കുകയായിരുന്നു എന്ന് പറയുകയാണ് താരമിപ്പോള്‍. ഇന്ത്യഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് ജീവിതത്തിലുണ്ടായ വലിയൊരു പ്രതിസന്ധിയെ പറ്റിയും വിശ്വസിച്ച് കൂടെ നിന്നവര്‍ തന്നെ തട്ടിക്കൊണ്ട് പോയതിനെ പറ്റിയും നടന്‍ വെളിപ്പെടുത്തിയത്.
'ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്തൊരു അനുഭവത്തെ കുറിച്ചാണ് വനിത ചോദിച്ചത്. 'എന്റെ കൂടെ ഉണ്ടായിരുന്ന ഒരു സ്വന്തക്കാരന്‍ ചില ആളുകളെ വച്ച് എന്നെ കടത്തികൊണ്ട് പോയി. അവരാണ് തട്ടിക്കൊണ്ട് പോയതെന്ന് എനിക്ക് അറിയില്ലായിരുന്നു. എനിക്ക് ഊട്ടിയിലുള്ള ഒരു പ്രൊപ്പര്‍ട്ടി എഴുതി വാങ്ങിക്കുന്നതിന് വേണ്ടി അവര്‍ നടത്തിയ ശ്രമമാണെന്ന് അവസാനമാണ് എനിക്ക് മനസിലായത്. രണ്ട് വര്‍ഷത്തിന് മുന്‍പാണ് ഈ സംഭവം നടന്നതെന്ന്', ശ്രീനിവാസന്‍ പറയുന്നു.
'ഒരു ബിസിനസ് ചെയ്യാന്‍ വേണ്ടി വരാന്‍ പറഞ്ഞ് എന്നെ അങ്ങോട്ടേക്ക് വിളിച്ച് വരുത്തി. ഞാനൊരു ബ്രോക്കറെയും കൂട്ടി പോയി. അവിടെ ചെന്നപ്പോള്‍ അദ്ദേഹമൊരു നിര്‍മാതാവ് ആണെന്നും നിങ്ങളുടെ സിനിമ ബുക്ക് ചെയ്യണമെന്നും പറഞ്ഞു. അതിനെ പറ്റി സംസാരിക്കാമെന്ന് പറഞ്ഞാണ് ഞാനവിടെ ഇരുന്നത്. പെട്ടെന്ന് തന്നെ ചുറ്റിനും ഒരു ഏഴെട്ട് പേര്‍ വന്ന് നിന്നു. അവര്‍ എന്നെ എങ്ങോട്ടോ കൂട്ടികൊണ്ട് പോയി.

കൈയ്യിലുണ്ടായിരുന്ന ഫോണ്‍ വരെ അവര്‍ തട്ടിയെടുത്തു. ഇതിനിടെ മേട്ടുപാളയത്ത് വച്ച് പോലീസുകാര്‍ ഞങ്ങളോട് സംസാരിച്ചു. എങ്ങോട്ട് പോവുകയാണെന്ന് ചോദിച്ചപ്പോള്‍ സിനിമാ ഷൂട്ടിങ്ങിനാണെന്ന് പറയേണ്ടി വന്നു. ഇതിന്റെ അവസാനം എവിടെ വരെയാണെന്ന് നോക്കാമെന്ന് കരുതി ഇരുന്നു. ഒടുവിലാണ് എന്റെ സ്വന്തക്കാരിയായൊരു പെണ്‍കുട്ടി തന്നെയാണ് ഇതിനൊക്കെ പിന്നിലെന്ന് വ്യക്തമാവുന്നത്.
അവര്‍ പണത്തിന് ആഗ്രഹിച്ച് സ്വത്ത് എഴുതി കൊടുക്കാന്‍ വേണ്ടി ഒപ്പിച്ച പണിയായിരുന്നു. ഒടുവില്‍ ഞാനവര്‍ക്ക് പൈസ കൊടുത്ത് ഒഴിവാക്കുകയാണ് ചെയ്തതെന്നും', ശ്രീനിവാസന്‍ പറയുന്നു.
ഇത്രയധികം കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചതിന് കാരണത്തെ കുറിച്ചും നടന്‍ പറഞ്ഞു. 'ഞാന്‍ എല്ലാവരെയും വിശ്വസിച്ചത് കൊണ്ട് എനിക്ക് സംഭവിച്ച പ്രശ്‌നങ്ങളായിരുന്നു ഇതൊക്കെ', എന്നാണ് നടന്‍ പറയുന്നത്.
'എന്റെ കൂടെ ഒരു പത്ത് പതിനഞ്ച് പേര്‍ ഉണ്ടാവും. അവര്‍ എനിക്ക് മുന്നിലും പുറകിലുമായി എല്ലാത്തിനും ഉണ്ടാവും. ഞാന്‍ കരുതുന്നത് ഇവരൊക്കെ എനിക്ക് പിന്തുണ തന്ന് നില്‍ക്കുന്നവരാണല്ലോ എന്നതാണ്. സത്യത്തില്‍ അതൊന്നും സത്യമായിരുന്നില്ല. പണം ഉണ്ടാവുന്നത് വരെ മാത്രമേ അവരൊക്കെ കൂടെ ഉണ്ടായിരുന്നുള്ളു. അതില്ലാത്തപ്പോള്‍ എല്ലാവരും പോയി. സാര്‍ നിങ്ങള്‍ക്ക് ജീവന്‍ വരെ തരാമെന്ന് പറഞ്ഞവര്‍ പോലും അവസാനം ഒരു തുള്ളി വെള്ളം പോലും തരാതെയായി എന്നും', ശ്രീനിവാസന്‍ പറയുന്നു.


Click it and Unblock the Notifications











