അത്രയും കോടികൾ കൊടുത്തു, വക്കീൽ എന്നോട് പറഞ്ഞതാണ്; പ്രഭുദേവയുടെ ആദ്യ ഭാര്യ ഇന്നെവിടെ?
വ്യക്തി ജീവിതത്തിൽ പല ഘട്ടങ്ങൾ കണ്ട താരമാണ് പ്രഭുദേവ. നടി നയൻതാരയുമായി പ്രഭുദേവയ്ക്കുണ്ടായിരുന്ന ബന്ധം ഇന്നും സിനിമാ ലോകത്ത് ചർച്ചയാകാറുണ്ട്. പ്രശ്ന കലുഷിതമായിരുന്നു ആ കാലഘട്ടം പ്രഭുദേവയ്ക്ക്. ഭാര്യ റംലത്തിനും മക്കൾക്കുമൊപ്പം കുടുംബ ജീവിതം നയിക്കവെയാണ് പ്രഭുദേവ നയൻതാരയുമായി അടുക്കുന്നത്. ഒരുമിച്ച് ജീവിക്കാൻ ഇരുവരും തീരുമാനിച്ചു. പ്രഭുദേവയുടെ വിവാഹ ബന്ധം നിലനിൽക്കെയായിരുന്നു ഇത്. നയൻതാരയ്ക്കും പ്രഭുദേവയ്ക്കും നേരെ അന്ന് വ്യാപക വിമർശനം വന്നു. എന്നാൽ ബന്ധത്തിൽ ഇരുവരും ഉറച്ച് നിന്നു.
പ്രഭുദേവയ്ക്കൊപ്പം കുടുംബ ജീവിതം നയിക്കാൻ കരിയർ ഉപേക്ഷിക്കാൻ വരെ നയൻതാര തയ്യാറായി. പ്രഭുദേവയുമായും റംലത്തും ഇതിനിടെ വിവാഹ ബന്ധം വേർപിരിഞ്ഞു. എളുപ്പമായിരുന്നില്ല ഈ വേർപിരിയൽ. പ്രഭുദേവ തന്നിൽ നിന്ന് അകന്നത് ഉൾക്കൊള്ളാൻ റംലത്തിന് സമയമെടുത്തു. പ്രണയിച്ച് വിവാഹം ചെയ്തവരാണിവർ. ഭർത്താവ് നയൻതാരയുമായി അടുത്തത് റംലത്തിന് താങ്ങാനായിരുന്നില്ല. നയൻതാരയ്ക്കെതിരെ പരസ്യ പ്രസ്താവന പോലും റംലത്ത് നടത്തി.

എന്നാൽ പ്രഭുദേവയ്ക്കൊപ്പം ഇനിയൊരു ജീവിതം സാധ്യമല്ലെന്ന് വ്യക്തമായതോടെ ബന്ധം പിരിയാൻ റംലത്ത് തയ്യാറായി. വലിയ തുക റംലത്തിന് പ്രഭുദേവ ജീവനാംശമായി നൽകുകയും ചെയ്തു. ഇതേക്കുറിച്ച് ഒരിക്കൽ നടി കുട്ടി പത്മിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. പ്രഭുദേവ സർ ഭാര്യയുമായി പിരിഞ്ഞപ്പോൾ വലിയ ഡിവോഴ്സ് സെറ്റിൽമെന്റ് നടത്തി. തമിഴ്നാട്ടിൽ അതുവരെ ആർക്കും അത്രയധികം ഡിവോഴ്സ് സെറ്റിൽമെന്റ് ലഭിച്ചിട്ടില്ല, ഇതാണ് ആദ്യത്തേത് എന്ന് അഡ്വക്കറ്റ് ആനന്ദ് എന്നോട് പറഞ്ഞിട്ടുണ്ട്. നൂറ് കോടിക്ക് മുകളിൽ സെറ്റിൽമെന്റായി.
പ്രഭു സർ ഇഷ്‌ടപ്പെട്ട് കൊടുത്തതായിരിക്കാമെന്നും കുട്ടി പത്മിനി പറയുന്നുണ്ട്. വിവാഹ മോചനത്തിലെ വ്യവസ്ഥ പ്രകാരം മക്കളുടെ കാര്യങ്ങൾ നോക്കുന്നത് പ്രഭുദേവയാണ്. രണ്ട് മക്കളാണ് പ്രഭുദേവയ്ക്കും റംലത്തിനുമുള്ളത്. റംലത്ത് ചെന്നെെയിൽ തന്നെയാണ് ഇപ്പോഴും താമസിക്കുന്നതെന്നാണ് വിവരം. വിവാഹ മോചനത്തിന് ശേഷം റംലത്തിനെ ലെെം ലെെറ്റിൽ കണ്ടിട്ടേയില്ല. അതേസമയം മക്കളും പ്രഭുദേവയും ഒന്നിച്ചുള്ള ഫോട്ടോകൾ പുറത്ത് വന്നിട്ടുണ്ട്.

റംലത്ത് പ്രഭുദേവയ്ക്കൊപ്പം ജീവിക്കാനായി മതം മാറുകയും പേര് ലത എന്നാക്കുകയും ചെയ്തിരുന്നു. മൂന്ന് മക്കൾ ഇരുവർക്കും ജനിച്ചു. എന്നാൽ മൂത്തമകൻ കാൻസർ ബാധിച്ച് മരിച്ചു. ഈ കാലഘട്ടത്തിലാണ് നയൻതാരയും പ്രഭുദേവയും അടുക്കുന്നത്. ഇന്ന് ഫിസിയോതെറിപിസ്റ്റ് ഹിമാനി സിംഗിനൊപ്പം വിവാഹ ജീവിതം നയിക്കുകയാണ് പ്രഭുദേവ. 2020 ലാണ് പ്രഭുദേവയുടെ രണ്ടാം വിവാഹ വാർത്ത പുറത്ത് വന്നത്. പ്രഭുദേവ ഒരിക്കൽ ചികിത്സ തേടിയത് ഹിമാനിക്കടുത്തായിരുന്നു. ഈ സൗഹൃദം പിന്നീട് പ്രണയമായി മാറി. ലെെം ലെെറ്റിൽ നിന്നും പൂർണമായും മാറി നിൽക്കുന്നയാളാണ് ഹിമാനി സിംഗ്.
മറുവശത്ത് നയൻതാര സംവിധായകൻ വിഘ്നേശ് ശിവനാെപ്പം വിവാഹ ജീവിതം നയിക്കുകയാണ്. രണ്ട് മക്കളും ദമ്പതികൾക്കുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ തന്റെ ഡോക്യുമെന്ററിയിൽ പ്രഭുദേവയുമായുണ്ടായ ബന്ധത്തെക്കുറിച്ച് നയൻതാര പരോക്ഷമായി സംസാരിച്ചിരുന്നു. ആ ബന്ധത്തിന് വേണ്ടി കരിയർ വിടാൻ താൻ തീരുമാനിച്ചെന്നും പ്രണയിച്ചയാളുടെ ആവശ്യമായിരുന്നു അതെന്നും നയൻതാര പറഞ്ഞു. നയൻതാരയും പ്രഭുദേവയും ഇപ്പോൾ സൗഹൃദത്തിലല്ല. പ്രഭുദേവയുമായി പിരിഞ്ഞത് നയൻതാരയെ മാനസികമായി ഏറെ ബാധിച്ചിരുന്നു.


Click it and Unblock the Notifications











