44ആം വയസിൽ വിവാഹത്തിനൊരുങ്ങി പ്രേംജി, വിനൈതയാണോ വധുവെന്ന് ആരാധകർ, പ്രായവ്യത്യാസവും ചർച്ചയാകുന്നു!
സിഐഡി മൂസ വർഷങ്ങൾക്കിപ്പുറവും ഏറെ ജനപ്രിയമായ സിനിമയാണ്. ചിത്രത്തിലെ പോലീസ് വേഷത്തിലുള്ള ദിലീപിന്റെ ഇൻട്രോ സീനിൽ കേൾക്കുന്ന റാപ്പ് സോങ് വരികൾ കൃത്യമായി അറിയില്ലെങ്കിലും മലയാളികൾ മൂളാറുണ്ട്. റാപ്പ് സോങുകൾക്ക് മലയാള സിനിമയിൽ കൂടുതൽ പ്രചാരം നേടും മുമ്പാണ് ഇത്തരമൊരു റാപ്പ് സോങ് സിഐഡി മൂസയിലെ ഈ ഒരു ചെറിയ സീനിനുവേണ്ടി ജോണി ആന്റണിയും ടീമും സംഗീത സംവിധായകനോട് പറഞ്ഞ് തയ്യാറാക്കുന്നത്.
സിഐഡി മൂസയിലെ ഈ റാപ്പ് സോങ് പാടിയത് തമിഴ് നടനും റാപ്പറുമായ പ്രേംജി അമരനായിരുന്നു. ഇന്ന് പ്രേംജി അമരൻ തമിഴിലെ അറിയപ്പെടുന്ന നടനും ഗായകനുമെല്ലമാണ്. അടുത്ത കാലത്താണ് പ്രേംജി അമരനായിരുന്നു സിഐഡി മൂസയിലെ ഈ റാപ്പ് സോങ് പാടിയതെന്ന് സോഷ്യൽമീഡിയ കണ്ടെത്തിയത്.

സംഗീതം പ്രേംജിയുടെ രക്തത്തിൽ അലിഞ്ഞുചേർന്ന ഒന്നാണ്. കാരണം പ്രേംജി പ്രശസ്ത സംഗീത സംവിധായകൻ ഗംഗൈ അമരന്റെ മക്കളിൽ ഒരാളാണ്. സിമ്പു സംവിധാനം ചെയ്ത് അഭിനയിച്ച വല്ലവൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ പ്രേംജി നടനായി അരങ്ങേറ്റം കുറിച്ചത്. ഇതിന് ശേഷം ചെന്നൈ 600028 എന്ന ചിത്രത്തിൽ കോമഡി കഥാപാത്രം ചെയ്ത് പ്രേംജി ആരാധകരെ വിസ്മയിപ്പിച്ചു.
ചിത്രം വമ്പൻ ഹിറ്റായിരുന്നു. സത്തം പോടാതെ ഉൾപ്പെടെ മറ്റ് ചില ചിത്രങ്ങളിലും പ്രേംജി അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ സഹോദരൻ വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത സരോജ, ഗോവ, മങ്കാത്ത, ബിരിയാണി, മാസു എന്ന മസിലാമണി, മാനാട് തുടങ്ങിയ ചിത്രങ്ങളിൽ പ്രേംജിയും അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രങ്ങൾ പ്രേംജിക്ക് ഏറെ പേര് നേടിക്കൊടുത്തു.
നിലവിൽ അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ വെങ്കട്ട് പ്രഭുവാണ് ദളപതി 68 എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിലും പ്രേംജി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഒരു ഹാസ്യനടൻ മാത്രമല്ല ജനപ്രിയ സംഗീത സംവിധായകൻ കൂടിയാണ് പ്രേംജി. തമിഴിലെ ഒട്ടനവധി സിനിമകൾക്ക് അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്.
മന്മഥ ലീലയ് എന്ന ചിത്രത്തിന് സംഗീതം നൽകുകയും സിനിമയിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുകയും ചെയ്തിരുന്നു പ്രേംജി. 44 വയസുകാരനായ പ്രേംജി ഇതുവരെ വിവാഹിതനായിട്ടില്ല. പ്രേംജി ഉടൻ വിവാഹിതനാകുമെന്ന് താരത്തിന്റെ പിതാവ് ഗംഗൈ അമരൻ കഴിഞ്ഞ വർഷം പറഞ്ഞിരുന്നു. പക്ഷെ പ്രേംജി ആ തീരുമാനം നടപ്പിലാക്കി കണ്ടില്ല.

പ്രേംജിയുടെ പിതാവ് ഗംഗൈ അമരന് താരത്തിന്റെ വിവാഹം കാണമെന്നത് അതിയായ ആഗ്രഹമാണ്. ഇപ്പോഴിതാ 44കാരനായ പ്രേംജി ന്യൂഇയർ ദിവസം എക്സിൽ കുറിച്ച വരികളാണ് ചർച്ചയാകുന്നത്. പുതുവത്സരാശംസകൾ... ഞാൻ ഈ വർഷം വിവാഹിതനാകുകയാണ്. ഡോട്ട് എന്നാണ് അദ്ദേഹം എക്സിൽ എഴുതിയത്. പോസ്റ്റ് ആരാധകർ ഏറ്റെടുത്ത് ചർച്ചയാക്കിയിട്ടുണ്ട്.
അതേസമയം പ്രേംജി യുവഗായിക വിനൈതയുമായി ഏറെ നാളുകളായി പ്രണയത്തിലാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. പ്രേംജിയെ കെട്ടിപ്പിടിച്ചുനില്‍ക്കുന്ന ചിത്രം പങ്കുവച്ച് റീ യൂണിറ്റഡ് വിത്ത് പുരുഷന്‍ എന്ന അടിക്കുറിപ്പോടെ വിനൈത അടുത്തിടെ ചിത്രം പങ്കുവെച്ചതും വൈറലായിരുന്നു.
രഹസ്യമായി ഇരുവരും വിവാഹിതരായി എന്ന റിപ്പോർട്ടുകളും വന്നിരുന്നു. ആ ബന്ധം ഈ വർഷം പരസ്യപ്പെടുത്തുന്നത് കൊണ്ടാകാം വിവാഹിതനാകുമെന്ന് ധൈര്യസമേതം പ്രേംജി കുറിച്ചതെന്നാണ് ഒരു വിഭാഗം ആരാധകർ പറയുന്നത്. പ്രേംജിയുടെ പകുതി പ്രായമെ വിനൈതയ്ക്കുള്ളുവെന്നും റിപ്പോർട്ടുണ്ട്. നാഗചൈതന്യയും കൃതി ഷെട്ടിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വെങ്കട്ട് പ്രഭുവിന്റെ തെലുങ്ക്/തമിഴ് ദ്വിഭാഷാ ചിത്രമായ കസ്റ്റഡിയിലാണ് പ്രേംജിയെ അവസാനമായി ആരാധകർ കണ്ടത്.


Click it and Unblock the Notifications











