കാർത്തിക്കിനെ തല്ലാൻ പോവേണ്ടി വന്ന നിർ‌മാതാവ്; വിശ്വാസമില്ലെന്ന് പറഞ്ഞ ഭാനുപ്രിയക്കും തിരിച്ചടി കിട്ടി

തമിഴ് സിനിമാ ലോകത്ത് ഒരു കാലത്ത് തരം​ഗമായിരുന്നു നടൻ കാർത്തിക്. സൂപ്പർഹിറ്റായ നിരവധി സിനിമകളിൽ അഭിനയിച്ച നടൻ വളരെ പെട്ടെന്ന് ശ്രദ്ധ നേടി. എന്നാൽ ഈ ഖ്യാതി നിലനിർത്താൻ ഇദ്ദേഹത്തിനായില്ല. ​ഗോസിപ്പുകൾ കാർത്തിക്കിനെ തേടി തുടരെ വന്നു. കരിയറിനോടുള്ള നിരുത്തരവാദത്തോടെയുള്ള മനോഭാവവും വിനയായി. ഇപ്പോഴിതാ താരത്തെക്കുറിച്ച് സംസാരിക്കുകയാണ് നിർ‌മാതാവ് ബാലാജി പ്രഭു.

തന്റെ പിതാവ് നിർമിച്ച ചക്രവർത്തി എന്ന സിനിമയെക്കുറിച്ചാണ് ബാജാജി പ്രഭു സംസാരിച്ചത്. കാർത്തിക്കും ഭാനുപ്രിയയുമായിരുന്നു ചിത്രത്തിലെ നായകനും നായികയും. കാർത്തിക് ഷൂട്ടിം​ഗിനോട് പലപ്പോഴും സഹകരിച്ചില്ലെന്ന് ഇയാൾ‌ ആരോപിക്കുന്നു. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

Karthik

കാർത്തിക് സാറെ അടിക്കാൻ അച്ഛൻ സ്റ്റുഡിയോയിൽ പോയിട്ടുണ്ട്. ഇതറിഞ്ഞ കാർത്തിക് സർ ഓടിക്കളഞ്ഞു. മറ്റൊരു സിനിമയുടെ സെറ്റിലാണ് ഇത് നടന്നത്. കാർത്തിക് സാർക്ക് ഡോക്ടറായ ഒരു ഡോക്ട‌റുണ്ട്. അവരുടെ അശുപത്രിയിൽ നടൻ പോയി വെറുതെ കിടക്കും. ആശപുപത്രിയിൽ പോയാൽ അയ്യോ എന്ന് പറയും. അത്രയും അനാസ്ഥയുള്ള സമീപനമായിരുന്നു നടെന്നും ബാലാജി പ്രഭു ആരോപിച്ചു. ഭാനുപ്രിയക്കെതിരെയും ഇയാൾ സംസാരിച്ചു.

അഞ്ച് ലക്ഷം രൂപയാണ് ഭാനുപ്രിയയു‌ടെ പ്രതിഫലം. ഒരു ദിവസം ഭാനുപ്രിയ എന്റെ അച്ഛനെ സമീപിച്ച് സിനിമയിൽ മുഴുവൻ പ്രതിഫലവും തരണമെന്ന് പറഞ്ഞു. ഡബ്ബിം​ഗ് കഴിഞ്ഞ ശേഷമാണ് ഫുൾ പേയ്മെന്റ്. ഇപ്പോൾ ഷെഡ്യൂൾ പേയ്മെന്റാണെന്ന് ഞാൻ പറഞ്ഞു. എനിക്ക് നിങ്ങളിൽ വിശ്വാസമില്ലെന്ന് ഭാനുപ്രിയ. നാളെ ഷൂട്ടിം​ഗിന് വരില്ലെന്ന് പറഞ്ഞു. രണ്ടാമത്തെ ഷെഡ്യൂൾ തു‌ടങ്ങാനിരിക്കുകയാണ്. ഒരു ലക്ഷം രൂപയുടെ ചെക്ക് കൊടുത്തു.

Karthik And Bhanupriya

അത് വാങ്ങാതെ ഫുൾ പേയ്മെന്റ് വേണമെന്ന് പറയുന്നു. അച്ഛൻ നേരെ ബാങ്കിൽ പോയി ഭാനുപ്രിയക്ക് കൊടുക്കേണ്ട നാല് ലക്ഷം രൂപ എടുത്തു. തമിഴ് നിർമാതാക്കളുടെ സംഘടയ്ക്ക് അച്ഛൻ കത്തയച്ചു. മുഴുവൻ പ്രതിഫലം വേണം, വിശ്വാസമില്ലെന്ന് ഭാനുപ്രിയ പറയുന്നു. ഞാൻ ഇവരെ വിശ്വസിക്കുന്നില്ല. പണം വാങ്ങി ഇവർ ഷൂട്ടിം​ഗ് തീർക്കാതെ പോയാലോ. ഈ ഡിഡി നിങ്ങൾക്ക് അറ്റാച്ച്മെന്റ് ചെയ്യുന്നു.

സിനിമയുടെ വർക്ക് കഴിഞ്ഞ ശേഷം നിങ്ങളെ ഫോൺ ചെയ്ത് പറയാം. അപ്പോൾ ഈ ചെക്ക് ഭാനുപ്രിയക്ക് കൊടുത്തോളൂ എന്നും അച്ഛൻ നിർമാതാക്കളുടെ സംഘടനയ്ക്ക് കത്തെഴുതി. അവർ ഭാനുപ്രിയയെ വിളിച്ചു. പണം തന്നു, പക്ഷെ ഇപ്പോൾ വാങ്ങാൻ പറ്റില്ല, ഡബ്ബിം​ഗ് വരെയും പൂർത്തിയാക്കിയ ശേഷമേ തരാൻ പറ്റൂയെന്ന് നിർമാതാവിന്റെ വ്യവസ്ഥയുണ്ടെന്ന് സംഘടന ഭാനുപ്രിയയോട് പറഞ്ഞു. സിനിമ പുറത്തിറങ്ങാൻ വൈകി. സിനിമ പൂർത്തിയാക്കി മൂന്ന് വർഷം കഴിഞ്ഞാണ് ഭാനുപ്രിയക്ക് ഈ തുക ലഭിക്കുന്നതെന്നും നിർമാതാവ് വ്യക്തമാക്കി.

More from Filmibeat

Read more about: karthik bhanupriya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X