രജനികാന്തിനെക്കാളും 40 വയസ് കുറവുള്ള നടി നായികയായിട്ടെത്തുന്നു; പുത്തന്‍ സിനിമയിലെ നായിക തമന്നയോ?

തെന്നിന്ത്യയുടെ സ്റ്റൈല്‍ മന്നനായിട്ടാണ് രജനികാന്ത് അറിയപ്പെടുന്നത്. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ സമ്മാനിച്ച രജനികാന്തിന്റെ സിനിമകള്‍ക്ക് വേണ്ടി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. വര്‍ഷത്തില്‍ ഒരു സിനിമ എന്ന നിലയിലാണ് താരമിപ്പോള്‍ അഭിനയിക്കുന്നതും. അതേ സമയം രജനിയുടെ പുതിയ സിനിമയുമായി ബന്ധപ്പെട്ടുള്ള ചില വിശേഷങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ജയിലര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് രജനികാന്ത് നായകനായി അഭിനയിക്കുന്ന പുതിയ സിനിമ. ആഗസ്റ്റ് പതിനഞ്ചിനോ ഇരുപതിനോ ഇതിന്റെ ഷൂട്ടിങ് ആരംഭിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ചിത്രത്തില്‍ രജനിയുടെ നായികയായിട്ടെത്തുന്ന നടിയെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ചിത്രത്തിലെ നായികയെ കുറിച്ചിട്ടുള്ള അഭ്യൂഹങ്ങളാണ് ഈ ദിവസങ്ങളില്‍ വന്ന് കൊണ്ടിരിക്കുന്നത്

നെല്‍സന്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത് സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രമാണ് ജയിലര്‍. അനിരുദ്ധാണ് സംഗീതം നിര്‍വഹിക്കുന്നതും. കന്നടത്തിലെ സൂപ്പര്‍താരം ശിവരാജ് കുമാറും നടി രമ്യ കൃഷ്ണനും ഈ സിനിമയുടെ ഭാഗമാണെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ചിത്രത്തിലെ നായികയെ കുറിച്ചിട്ടുള്ള അഭ്യൂഹങ്ങളാണ് ഈ ദിവസങ്ങളില്‍ വന്ന് കൊണ്ടിരിക്കുന്നത്.

 നായികയായി ഐശ്വര്യ റായി അഭിനയിച്ചേക്കുമെന്ന തരത്തിലാണ് ആദ്യം റിപ്പോര്‍ട്ട് വന്നത്

നായികയായി ഐശ്വര്യ റായി അഭിനയിച്ചേക്കുമെന്ന തരത്തിലാണ് ആദ്യം റിപ്പോര്‍ട്ട് വന്നത്. അതുപോലെ രജനിയുടെ ചെറുപ്പക്കാലം ചെയ്യാന്‍ നടന്‍ ശിവകാര്‍ത്തികേയന്‍ എത്തുമെന്ന തരത്തിലും വാര്‍ത്ത പ്രചരിച്ചു. ഐശ്വര്യയും ശിവകാര്‍ത്തികയേനും തമ്മിലാണ് അഭിനയിക്കുക. അതുപോലെ പ്രിയങ്ക അരുള്‍ മോഹന്‍, വസന്ത് രവി, യോഗി ബാബു എന്നിവരും പ്രധാന റോളുകളില്‍ അഭിനയിക്കുന്നതായി അനൗദ്യോഗികമായ റിപ്പോര്‍ട്ട് വന്നിരുന്നു.

ഇരുവരും തമ്മില്‍ പ്രണയരംഗങ്ങള്‍ ഉണ്ടായേക്കുമെന്നും അറിയുന്നു

എന്നാലിപ്പോള്‍ വീണ്ടും കോളിവുഡില്‍ മറ്റൊരു വാര്‍ത്തയാണ് പ്രചരിക്കുന്നത്. രജനികാന്തിന്റെ നായികയായി നടി തമന്ന ഭാട്ടിയ എത്തിയേക്കുമെന്നാണ് പുതിയ വിവരം. ഈ വാര്‍ത്ത സത്യമാണെങ്കില്‍ തന്നെക്കാളും നാല്‍പത് വയസിന് പ്രായം കുറവുള്ള നായികയുടെ കൂടെയാവും രജനി അഭിനയിക്കുക. നിലവില്‍ രജനികാന്തിന് 71 വയസാണ്. ഇരുവരും തമ്മില്‍ പ്രണയരംഗങ്ങള്‍ ഉണ്ടായേക്കുമെന്നും അറിയുന്നു. എന്നാല്‍ സ്‌ക്രീനില്‍ പ്രണയവും കോമഡിയും ആക്ഷനുമൊക്കെ അനയാസം കൈകാര്യം ചെയ്യാന്‍ രജനികാന്തിന് സാധിക്കുന്നതിനെയാണ് ആരാധകര്‍ പുകഴ്ത്തുന്നത്.

 ഈ താരജോഡികള്‍ ഒരുമിച്ച് എത്തുമോന്ന് കാത്തിരുന്ന് കാണാം

എന്തായാലും ഈ താരജോഡികള്‍ ഒരുമിച്ച് എത്തുമോ അതോ സിനിമയുടെ കാസ്റ്റിങ്ങില്‍ വീണ്ടും ട്വിസ്റ്റ് നടക്കുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ട്. ചിത്രീകരണം ആരംഭിക്കാന്‍ പോവുന്നതിനാല്‍ ഇനിയുള്ള ദിവസങ്ങളില്‍ സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നേക്കും.

നിലവില്‍ തെലുങ്കിലും ഹിന്ദിയിലും സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ് തമന്ന. നാല് സിനിമകളോളം നടി കംപ്ലീറ്റ് ചെയ്തു. കുറച്ച് കാലത്തെ ഇടവേളയ്ക്ക് ശേഷം തമന്ന തമിഴിലേക്ക് തിരിച്ചെത്തുമോന്ന് കണ്ടറിയണം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X