നയൻതാരയ്ക്കൊപ്പമെന്ന് പറഞ്ഞപ്പോൾ പലരും മുന്നറിയിപ്പ് നൽകിയിരുന്നു; എനിക്കതൊന്നും പ്രശ്നമല്ല; സമാന്ത

തെന്നിന്ത്യൻ സിനിമകളിൽ ഇന്ന് ബോക്സ് ഓഫീസ് മൂല്യത്തിൽ മുന്നിൽ നിൽക്കുന്ന രണ്ട് നടിമാരാണ് സമാന്തയും നയൻതാരയും. സമാന്ത തെലുങ്കിലും നയൻതാര തമിഴിലുമാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, അതേസമയം രണ്ട് പേർക്കും രണ്ട് ഭാഷകളിലും ആരാധകരുണ്ട്. അനുഷ്ക ഷെട്ടി, തൃഷ തുടങ്ങിയ നടിമാർക്കും തെന്നിന്ത്യയിൽ താരമൂല്യമുണ്ടെങ്കിലും നയൻസിനെയോ സമാന്തയെയോ പോലെ കരിയറിൽ തിരക്ക് പിടിച്ചവരല്ല ഇവർ. വർഷത്തിൽ ഒന്നോ രണ്ടോ സിനിമകളേ ഇവരുടേതായി വരുന്നുള്ളൂ.

എന്നാൽ മറ്റ് രണ്ട് പേർക്കും കരിയറിൽ തുടരെ റിലീസുകളാണ്. യശോദ എന്ന സിനിമയുടെ റിലീസിന് ശേഷം സമാന്തയുടെ ശാകുന്തളം റിലീസിന് ഒരുങ്ങുകയാണ്. ദുഷ്യന്തൻ-ശകുന്തള പ്രണയ കഥയാണ് സിനിമയുടെ ഇതിവൃത്തം. മറുവശത്ത് നയൻതാരയും കരിയറിന്റെ തിരക്കുകളിലാണ്. കണക്ടാണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ഷാരൂഖ് ഖാനൊപ്പം ജവാൻ എന്ന സിനിമയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്.

പേര് പ്രഖ്യാപിച്ചിട്ടില്ലാത്ത ഒരുപിടി സിനിമകൾക്ക് നടി ഒപ്പു വെച്ചിട്ടുമുണ്ട്. സൂപ്പർ സ്റ്റാർ മൂല്യമുള്ള നായിക നടിമാരെ ഒരു സിനിമയിൽ ഒരുമിച്ച് കൊണ്ടു വരിക എന്നത് ശ്രമകരമാണ്. സാധാരണ നായിക നടിമാരെ തന്നെ ഒരു സിനിമയിലെത്തിക്കാൻ പലപ്പോഴും സാധിക്കാറില്ല. നടിമാർ തമ്മിലുണ്ടാവാറുള്ള പിണക്കങ്ങളും അകൽച്ചയും എപ്പോഴും ചർച്ചയാവാറുമുണ്ട്. പ്രത്യേകിച്ചും നയൻതാര പൊതുവെ മറ്റ് നായിക നടിമാരുമായി അത്ര സൗഹൃദം വെക്കുന്നയാളല്ല. തനിക്ക് പ്രാധാന്യക്കുറവും മറ്റൊരു നടിക്ക് പ്രാധാന്യവും വന്നാൽ നയൻസിന് അത് ഇഷ്ടപ്പെടാറുമില്ല.

Samantha , Nayanthara

കരിയറിന്റെ തുടക്ക കാലത്ത് ചെയ്ത ​ഗജിനി എന്ന സിനിമയിൽ തന്നെക്കാളും അസിന് പ്രാധാന്യം കൂടിയതിൽ തനിക്കുണ്ടായിരുന്ന എതിർപ്പ് വർഷങ്ങൾക്കിപ്പുറം നയൻതാര പ്രകടിപ്പിച്ചിട്ടുണ്ട്. തന്നോട് പറഞ്ഞത് പോലെയല്ല സിനിമ പോയതെന്നാണ് നടി പറഞ്ഞത്. പിന്നീട് ഇത്തരം സാഹചര്യങ്ങൾ വരാതിരിക്കാൻ നടി ശ്രദ്ധിക്കാറുമുണ്ട്. അടുത്തിടെ മംമത മോഹൻദാസ് ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടത്തിയ പരാമർശം നയൻസിനെതിരെയാണെന്ന അഭ്യൂഹമുണ്ടായിരുന്നു.

രജനികാന്ത് സിനിമയിൽ ​ഗാന രം​ഗത്തിന് വിളിച്ച തന്നെ ഒരു സീനിലെ ചെറിയൊരു ഭാ​ഗത്തേക്ക് ഒതുക്കിയെന്നും പ്രധാന നടിയുടെ എതിർപ്പ് മൂലമാണെന്നുമായിരുന്നു മംമ്ത പറഞ്ഞത്. കുസേലൻ എന്ന സിനിമയാണിതെന്നും നയൻതാരയുടെ എതിർപ്പാണിതിന് കാരണമായതെന്നും റിപ്പോർട്ട് വന്നു. എന്നാൽ നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ നടി സമാന്തയക്ക് സാധിച്ചു. അതും നയൻസിനൊപ്പത്തിനൊപ്പം നിൽക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ. കാതുവാക്കുല രണ്ട് കാതൽ എന്ന സിനിമയിലായിരുന്നു ഇത്. കൺമണി എന്ന കഥാപാത്രത്തെ നയൻതാരയും ഖദീജ എന്ന കഥാപാത്രത്തെ സമാന്തയുമാണ് അവതരിപ്പിച്ചത്.

ഇപ്പോഴിതാ സിനിമയിൽ നയൻതാരയ്ക്ക് അഭിനയിച്ചതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സമാന്ത. കാതുവാക്കുല രണ്ട് കാതൽ ചെയ്യുമ്പോൾ ഒരുപാട് പേർ എന്നോട് പറഞ്ഞു ഉറപ്പായും നയൻതാരയ്ക്കായിരിക്കും പ്രാധാന്യമെന്ന്. പക്ഷെ അതെനിക്ക് പ്രശ്നമായിരുന്നില്ല. എനിക്ക് ഖദീജ എന്ന കഥാപാത്രം ഇഷ്ടപ്പെട്ടു. അവൾക്കൊപ്പം വർക്ക് ചെയ്തത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ആ സിനിമ ചെയതതിൽ വളരെ സന്തോഷമുണ്ട്.

Samantha , Nayanthara

അതേപോലെ തന്ന മഹാനടി എന്ന കീർത്തി സുരേഷിന്റെ സിനിമ ചെയ്തപ്പോഴും തനിക്ക് വളരെ സന്തോൽമായിരുന്നെന്ന് സമാന്ത വ്യക്തമാക്കി. ഒരു നല്ല കഥാപാത്രം ചെയ്യാനാണ് എല്ലാവരും ആ​ഗ്രഹിക്കുന്നത്. ആ കഥാപാത്രം സിനിമയിലുണ്ടാക്കുന്ന ചലനമാണ് നോക്കേണ്ടതെന്നും സമാന്ത വ്യക്തമാക്കി. നയൻതാരയുടെ ഭർത്താവ് വിഘ്നേശ് ശിവനായിരുന്നു കാതുവാക്കുല രണ്ട് കാതൽ സംവിധാനം ചെയ്തത്.

Read more about: samantha nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X