21 വയസ്സിൽ വീട്ടിൽ നിന്നിറങ്ങിയതാണ്; സാമ്പത്തിക പ്രശ്നങ്ങൾ വന്നപ്പോഴും അച്ഛനെ വിളിച്ചില്ല; ശ്രുതി

തെന്നിന്ത്യൻ സിനിമകളിൽ മുൻനിര നായിക നടിയാണ് ശ്രുതി ഹാസൻ. നടൻ കമൽ ഹാസന്റെ മകളാണെങ്കിലും ആ ലേബലിൽ അറിയപ്പെടാൻ ശ്രുതി ഹാസന് താൽപര്യമില്ല. ​ഗായികയാവാനായിരുന്നും ആദ്യം ശ്രുതി ആ​ഗ്രഹിച്ചത്. പിന്നീട് നായിക നടിയായി മാറുകയായിരുന്നു. ലക്ക് എന്ന ബോളിവുഡ് സിനിമയിലൂടെയാണ് അഭിനയ രം​ഗത്തേക്ക് ശ്രുതി ഹാസൻ കടന്ന് വരുന്നത്. മുംബൈയിൽ ഒരു സിനിമാ കരിയർ കെട്ടിപ്പടുക്കാൻ ശ്രുതി ഹാസൻ ശ്രമിച്ചെങ്കിലും അത് സാധ്യമായില്ല.

ആദ്യ സിനിമ പരാജയമായിരുന്നു. ഇതോടെ തെലുങ്ക്, തമിഴ് സിനിമകളിലേക്ക് ശ്രുതി ശ്രദ്ധ കേന്ദ്രീകരിച്ചു. 2011 ൽ എആർ മുരുക​ദോസിന്റെ ഏഴാം അറിവ് എന്ന തമിഴ് സിനിമയിൽ ശ്രുതി നായികയായെത്തി. സിനിമയിൽ ശ്രുതി ഹാസൻ ചെയ്ത വേഷം ശ്രദ്ധിക്കപ്പെട്ടു. തമിഴകത്തെ മുൻനിര നായികയായി ശ്രുതി മാറി.

കരിയറിൽ ഉയർച്ച താഴ്ചകൾ ഒരുപോലെ ശ്രുതി ഹാസന് വന്നു. ഇപ്പോൾ സിനിമകളിൽ വീണ്ടും സജീവമാവുകയാണ് ശ്രുതി ഹാസൻ. ബിഹൈന്റ് വുഡ്സുമായുള്ള അഭിമുഖത്തിൽ ശ്രുതി ഹാസൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ചെറിയ പ്രായത്തിൽ തന്നെ സ്വയം പര്യാപ്തത നേടിയെതിനെക്കുറിച്ചും കമൽ ഹാസന്റെ മകൾ എന്ന പേരിനപ്പുറം കരിയറിൽ സ്വന്തമായൊരു പേര് നേടിയതിനെക്കുറിച്ചും ശ്രുതി ഹാസൻ‌ സംസാരിച്ചു.

Shruti Haasan

'21ാം വയസ്സിൽ ഞാൻ അച്ഛന്റെ വീട്ടിൽ നിന്നും മാറിത്താമസിച്ചു. ആ സമയത്തേ ഞാൻ സ്വന്തമായാണ് സാമ്പത്തിക കാര്യങ്ങൾ നോക്കുന്നത്. ആരുടെയും സഹായം സ്വീകരിച്ചിട്ടില്ല. അതിനാൽ തന്നെ എല്ലാവരെയും പോലെ സാമ്പത്തിക പ്രശ്നങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്. എനിക്ക് സഹായം ആവശ്യമെങ്കിൽ അച്ഛനെ വിളിക്കാം. പക്ഷെ ഞാൻ അദ്ദേഹത്തെ വിളിച്ചിട്ടില്ല'

അച്ഛൻ നിരീശ്വരവാദിയാണെങ്കിലും തനിക്ക് വിശ്വാസമുണ്ടെന്നും ശ്രുതി വ്യക്തമാക്കി. പക്ഷെ അതിന്റെ പേരിൽ തർക്കങ്ങൾ ഉണ്ടാവില്ല. 'രണ്ട് പേർക്കുമിടയിൽ സ്നേഹവും ബഹുമാനവുമുണ്ട്,' ശ്രുതി ഹാസൻ പറഞ്ഞു. സിനിമകളിൽ മഞ്ഞിൽ ഡാൻസ് ചെയ്യുന്നത് തനിക്കിഷ്ടമല്ലെന്നും ശ്രുതി വ്യക്തമാക്കി. മഞ്ഞിൽ ‍ഡാൻസ് ചെയ്യുന്നത് ഇഷ്ടമല്ല. അത് വളരെ ബുദ്ധിമുട്ടാണ്. ഹീറോക്ക് ജാക്കറ്റ് ധരിക്കാം.

പക്ഷെ ഞങ്ങൾക്ക് കോട്ടോ ഷാളോ ധരിക്കാൻ പറ്റില്ല. ബ്ലൗസും സാരിയും മഞ്ഞും മാത്രം. ഈയടുത്ത് പോലും അങ്ങനെയൊരു ​ഗാനം ചെയ്തെന്നും ശ്രുതി ഹാസൻ പറഞ്ഞു. അച്ഛനോട് സിനിമകളേക്കാൾ ജീവിതത്തെ സംബന്ധിച്ചുള്ള ഉപദേശങ്ങളാണ് തേടാറെന്നും നടി പറഞ്ഞു. ശ്രുതി ​ഹാസന്റെ സഹോദരി അക്ഷര ഹാസനും സിനിമാ രം​ഗത്ത് തന്നെയാണ് പ്രവർത്തിക്കുന്നത്.

കമൽ ഹാസന് മുൻ ഭാര്യ നടി സരികയിൽ ജനിച്ച മക്കളാണ് ശ്രുതി ഹാസനും അക്ഷര ഹാസനും. കമൽ ഹാസന്റെ ആദ്യ വിവാഹ മോചനത്തിന് ശേഷമായിരുന്നു സരികയുമായുള്ള വിവാഹം. എന്നാൽ ഈ ബന്ധവും വേർപിരിയലിൽ അവസാനിച്ചു. 1988 ലായിരുന്നു കമൽ ഹാസനും സരികയും തമ്മിലുള്ള വിവാഹം.

Shruti Haasan

അതിന് രണ്ട് വർഷം മുമ്പേ തന്നെ 1986 ൽ മൂത്ത മകൾ ശ്രുതി ഹാസൻ ജനിച്ചു. പരസ്പരം ഭിന്നതകൾ വന്നതോടെ 16 വർഷത്തെ വിവാഹ ജീവിതം ഇരുവരും വേണ്ടെന്ന് വെക്കുകയായിരുന്നു. 2004 ലായിരുന്നു നിയമപരമായുള്ള വിവാഹ മോചനം. മാതാപിതാക്കളുടെ വിവാഹ മോചനത്തെക്കുറിച്ച് മുമ്പൊരിക്കൽ ശ്രുതി ഹാസൻ സംസാരിച്ചിരുന്നു.

പരസ്പരം ഒന്നിച്ച് പോവാൻ പറ്റാത്തവർ പിരിയുന്നതാണ് നല്ലത്. അവരെ ഒരു കാരണവശാലും നിർബന്ധിച്ച് ഒന്നിപ്പിക്കരുതെന്നും മാതാപിതാക്കൾ പിരിഞ്ഞതിൽ‌ തനിക്ക് ദുഃഖമാെന്നുമില്ലെന്നും ശ്രുതി ഹാസൻ പറഞ്ഞു. സലാറാണ് ശ്രുതിയുടെ വരാനിരിക്കുന്ന സിനിമ. ചിത്രത്തിൽ പ്രഭാസാണ് നായകൻ. പൃഥിരാജും ഒരു പ്രധാന വേഷത്തിലെത്തുന്നു.

Read more about: shruti haasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X