ഗർഭിണിയായ ഫോട്ടോ ഇല്ല; ചിന്മയി പ്രസവിച്ചോ? വാടകഗര്‍ഭപാത്രമായിരിക്കുമെന്ന് പറയുന്നവരോട് ഗായികയുടെ മറുപടി
പ്രശസ്ത ഗായിക ചിന്മയി ശ്രീപദ അമ്മയായെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഗായിക തന്നെയാണ് ഈ സന്തോഷ വാര്‍ത്ത പുറംലോകത്തെ അറിയിച്ചത്. ജനിച്ചത് ഇരട്ടക്കുട്ടികളാണെന്നും ഒരു പെണ്‍കുട്ടിയും ഒരു ആണ്‍കുട്ടിയാണെന്നും ചിന്മയി പറഞ്ഞിരുന്നു. മക്കളുടെ പേര് എന്താണെന്നും ഗായിക വെളിപ്പെടുത്തിയിരുന്നു.
ദമ്പതിമാര്‍ക്ക് ആശംസ അറിയിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. എന്നാല്‍ ചിന്മയിയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വന്നു. ചിന്മയി വാടക ഗര്‍ഭപാത്രത്തിലൂടെയാണോ കുഞ്ഞിന് ജന്മം കൊടുത്തത് എന്നാണ് ഭൂരിഭാഗം പേരും ചോദിച്ചത്. ഒടുവില്‍ അതിനൊക്കെയുള്ള മറുപടി പറഞ്ഞ് എത്തിയിരിക്കുകയാണ് ഗായികയിപ്പോള്‍. ഒപ്പം ചിന്മയിയുടെ ഭർത്താവും പ്രസവകാലത്തെ കുറിച്ച് അഭിപ്രായപ്പെട്ടിരുന്നു.

താന്‍ അമ്മയായെന്ന് പെട്ടെന്ന് ഒരു ദിവസം ചിന്മയി പ്രഖ്യാപിച്ചതാണ് പാപ്പരാസികള്‍ക്ക് ചില സംശയങ്ങള്‍ക്ക് കാരണമായത്. 'താന്‍ ഗര്‍ഭിണിയാണെന്ന് മുന്‍പ് പറയാത്തതും ഗര്‍ഭകാലത്തുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാത്തതും കൊണ്ടാണ് വാടക ഗര്‍ഭപാത്രത്തിലൂടെയാണോ അമ്മയായതെന്ന് പലരും തന്നോടു ചോദിക്കുന്നതിന് കാരണമെന്നാണ്' ചിന്മയി പറയുന്നത്.

താന്‍ ഗര്‍ഭിണി ആയ വിവരം കുടുംബാഗങ്ങളെയും അടുത്ത സുഹൃത്തുക്കളെയും മാത്രമേ അറിയിരുന്നുള്ളു. അത് സ്വകാര്യത സംരക്ഷിക്കാന്‍ വേണ്ടിയാണ് താന്‍ അങ്ങനെ ചെയ്തതെന്നാണ് ഗായിക ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. മാത്രമല്ല കുട്ടികളുടെ ഫോട്ടോ പോലും വളരെ കാലം കഴിയുന്നത് വരെ സോഷ്യല്‍ മീഡിയയില്‍ ഇടില്ല.

കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുത്തത് സിസേറിയനിലൂടെയാണ്. ആ സമയത്ത് ഞാന്‍ ഒരു ഭജന്‍ പാട്ട് പാടിയിരുന്നു. ഇതേ കുറിച്ചൊക്കെ പിന്നീട് സംസാരിക്കാമെന്നും ചിന്മയി പറയുന്നു. എന്തായാലും സ്വന്തം കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുത്തതിന്റെ പേരിലും വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്ന ഗതികേടിലാണ് പ്രമുഖ ഗായിക.

വിഷയത്തില്‍ പ്രതികരണവുമായി ഗായികയുടെ ഭര്‍ത്താവും എത്തിയിരുന്നു. 'ചിന്നു അര്‍നോള്‍ഡ് ഷ്വാസ്‌നെഗറെ പോലെയാണ് ഗര്‍ഭിണിയായ പത്ത് മാസവും കഴിഞ്ഞത്. ശരിക്കും പ്രൊഫഷണലിനെ പോലെ കൈകാര്യം ചെയ്തുവെന്നാണ് ഭര്‍ത്താവ് പറയുന്നത്. ഞങ്ങള്‍ക്കിത് മനോഹരമായ യാത്രയായിരുന്നുവെന്നും ഞങ്ങളുടെ കുഞ്ഞുങ്ങളെ അവള്‍ നോക്കുന്നത് എങ്ങനെയാണെന്ന് എനിക്ക് വാക്കുകളിലൂടെ പറഞ്ഞറിയിക്കാന്‍ കഴിയില്ല. അത്രയും വൈകാരികമാണെന്നും രാഹുല്‍ പറഞ്ഞു.
Recommended Video

നടനും സംവിധായകനും തിരക്കഥാകൃത്തുമായ രാഹുല്‍ രവീന്ദ്രനാണ് ചിന്മയിയുടെ ഭര്‍ത്താവ്. 2014 ല്‍ ആണ് രാഹുലും ചിന്മയിയും വിവാഹിതരായത്. എട്ട് വര്‍ഷത്തെ ദാമ്പത്യത്തിന് ഇടയിലാണ് രണ്ട് മക്കള്‍ ഒരുമിച്ച് എത്തുന്നത്. ചിന്മയിയും ഭര്‍ത്താവ് രാഹുല്‍ലും സമൂഹമാധ്യമങ്ങളിലൂടെയാണ് തങ്ങള്‍ക്ക് ഒരു മകനും മകളും ജനിച്ചെന്ന വിവരം പരസ്യമാക്കിയത്. ധൃപ്ത, ഷര്‍വാസ് എന്നിങ്ങനെയാണ് മക്കള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്.


Click it and Unblock the Notifications











