ആരും എന്നെ നോർമലായി കാണുന്നില്ല, എല്ലാം മുൻ ഭർത്താവ് കാരണം, താരങ്ങളുടെ പാർട്ടികളിൽ നടക്കുന്നത്; സുചിത്ര
തമിഴ് സിനിമാ ലോകത്തെ വിവാദ താരമായി മാറിയിരിക്കുകയാണ് ഗായിക സുചിത്ര. പ്രമുഖ താരങ്ങൾക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സുചിത്ര ഉന്നയിക്കുന്നത്. വിജയ്, ധനുഷ് ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾക്കെതിരെ കടുത്ത ആക്ഷേപങ്ങൾ സുചിത്ര ഉന്നയിക്കുന്നു. മുൻ ഭർത്താവ് കാർത്തിക് കുമാറിനെതിരെയാണ് സുചിത്ര കടുത്ത ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഇപ്പോഴിതാ കാർത്തിക് കുമാറിനെതിരെ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് സുചിത്ര.
സുചി ലീക്ക്സ് വിവാദത്തിന്റെ സമയത്ത് സുചിത്രയ്ക്ക് മാനസിക രോഗമുണ്ടെന്ന് കാർത്തിക് കുമാർ പറഞ്ഞത് തന്നെ ഏറെ ബാധിച്ചെന്ന് സുചിത്ര പറയുന്നു. ഒരു തമിഴ് യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. കാർത്തിക് കുമാർ എന്നെക്കുറിച്ച് പറഞ്ഞ ഒറ്റ വീഡിയോയുടെ ശക്തി ഇപ്പോൾ ഞാൻ മനസിലാക്കുന്നു. ഇന്ന് തമിഴ്നാട് മുഴുവനും എന്നെ മാനസിക രോഗിയെന്നും ലഹരിക്കടിമയെന്നും പറയുന്നു.

എത്ര അഭിമുഖങ്ങൾ നോർമലായി സംസാരിച്ചിട്ടും കാർത്തിക് കുമാർ പറഞ്ഞതാണ് ശരിയെന്ന് അവർ വിശ്വസിക്കുന്നു. കാർത്തിക് കുമാറുള്ളത് കാരണമാണ് താൻ ചെന്നെെയിൽ നിന്നും മുംബൈയിലേക്ക് മാറിയതെന്ന് സുചിത്ര പറയുന്നു. ആരും എന്നെ നോർമലായി കാണുന്നില്ല. മുംബെെയിൽ അങ്ങനെയില്ല. ജോലി ചെയ്യുന്ന എല്ലാവർക്കും മുംബൈയിൽ ബഹുമാനമുണ്ട്. അവിടെ ഞാൻ കംഫർട്ടബിളാണ്.
പണക്കാരനും പാവപ്പെട്ടവനും സന്തോഷത്തോടെ കഴിയുന്നു. ധാരാവിയിലെ വീടുകളിലെല്ലാം എസിയുണ്ട്. ഫ്രിഡ്ജും വാഷിംഗ് മെഷീനുമുണ്ട്. മുംബൈയിലെ ജീവിതം തന്നെ പ്രചോദിപ്പിക്കുന്നെന്നും സുചിത്ര പറയുന്നു. സുചി ലീക്ക്സോടെ എന്റെ കരിയറും പ്രതിഛായയും നശിച്ചു. അതിന് കാരണം കാർത്തിക് കുമാറിന്റെ വീഡിയോ ആണ്.

എന്തിനാണ് ഈ മെന്റലിന്റെ അഭിമുഖമെടുക്കുന്നതെന്ന് ആളുകൾ ചോദിക്കുന്നു. അത് താൻ കാര്യമാക്കുന്നില്ല. കാർത്തിക് കുമാറാണ് സുചി ലീക്ക്സിന് പിന്നിൽ. അതിന് ശേഷം എനിക്ക് മാനസിക പ്രശ്നമുണ്ടെന്ന് പറഞ്ഞ് വീഡിയോയും ചെയ്തു. മറുപടി നൽകാൻ എന്റെ കൈയിൽ ഫോണുണ്ടായിരുന്നില്ല. എല്ലാം പൊലീസിന്റെ പക്കലായിരുന്നു. ഒരു മീഡിയ വഴി താനല്ല ഇതിന് പിന്നിലെന്ന് ഒരു മീഡിയ വഴി പറഞ്ഞെന്നും സുചിത്ര ഓർത്തു.
കാർത്തിക് കുമാർ ജീവിതത്തിൽ നല്ല നടനാണ്. തന്നോടിങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും സുചിത്ര പറയുന്നു. തമിഴ് സിനിമാ ലോകത്തെ താരങ്ങളെ നശിപ്പിക്കുന്നത് ആഘോഷ പാർട്ടികളാണെന്നും സുചിത്ര പറയുന്നു. ഒരു പാർട്ടിയും സാധാരണ പാർട്ടിയല്ല. ആരാണ് പാർട്ടികൾ സംഘടിപ്പിക്കുന്നതെന്ന് നോക്കും. ചിലർ നടത്തുന്ന പാർട്ടിയുടെ ഭാഗത്തേക്ക് പോകരുത്.
ചെന്നെെയിൽ പാർട്ടി നടത്തുമ്പോൾ തെലുങ്ക് സിനിമാ താരങ്ങളുണ്ടെങ്കിൽ അവരെയും വിളിക്കും. വലിയ താരങ്ങളാണ് പൊതുവെ പാർട്ടി നടത്താറ്. അതേസമയം ഇത്തരം പാർട്ടികളിൽ വെച്ച് അഡ്ജസ്റ്റെമെന്റ്, കാസ്റ്റിംഗ് കൗച്ച് പ്രശ്നങ്ങൾ നടക്കാറില്ലെന്നും സുചിത്ര പറയുന്നു. പാർട്ടികളിൽ അവർ ആഘോഷിക്കുകയാണ്.
അതേസമയം ഹുക്ക് അപ്പുകൾ പാർട്ടികളിൽ നടന്നേക്കാമെന്നും സുചിത്ര പറയുന്നു.
പാർട്ടികൾ കാരണം ചിലരുടെ ബന്ധങ്ങൾ തകരും. മാനസികമായി ബാധിക്കുമെന്നും സുചിത്ര പറയുന്നു. വിജയുടെ പാർട്ടിക്ക് ഞാൻ പോയിട്ടുണ്ട്. പക്ഷെ അദ്ദേഹം മാന്യമായി പെരുമാറും. എന്നാൽ വിജയ് ഇപ്പോൾ രാഷ്ട്രീയത്തിലേക്ക് കടന്ന് വരുന്നത് ഉചിത തീരുമാനമല്ലെന്നും സുചിത്ര പറയുന്നു.


Click it and Unblock the Notifications











