ആ സിനിമയിൽ അഭിനയിക്കുമ്പോൾ ​ഗർഭിണി ആയിരുന്നു, ഒരിക്കലും മറക്കില്ല; നടി ആനന്ദി

തമിഴ്, തെലുങ്ക് സിനിമകളിലെ യുവ നായിക നടി ആണ് ആനന്ദി. തെലുങ്ക് സിനിമ ആയ ഈ റോജുലുവിലൂടെ ആണ് ആനന്ദി അഭിനയ രം​ഗത്തേക്ക് കടക്കുന്നത്. 2012 ലായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്. പിന്നീട് തമിഴ് സിനിമയിലേക്കും ആനന്ദി കടന്നു വന്നു. പുരിയലൻ എന്ന സിനിമയിലൂടെ ആണ് നടി തമിഴകത്തേക്ക് എത്തുന്നത്. കയൽ എന്ന രണ്ടാമത്തെ തമിഴ് സിനിമയിലൂടെ ആണ് നടി തമിഴകത്ത് പ്രശസ്തയാവാവുന്നത്.

 ഒരുപിടി ഹിറ്റ് സിനിമകളിൽ നടി നായിക ആയെത്തി

പ്രഭു സേളമൻ സംവിധാനം ചെയ്ത സിനിമയ്ക്ക് ശേഷം കയൽ ആനന്ദി എന്ന പേരിൽ നടി അറിയപ്പെടാൻ തുടങ്ങി. ‌പിന്നീട് ഒരുപിടി ഹിറ്റ് സിനിമകളിൽ നടി നായിക ആയെത്തി. തൃഷ് ഇല്ലേന നയൻതാര, പടിങ്കെയ്, പരിയേറും പെരുമാൾ, ഇരണ്ടം ഉലക പോരിൻ കടിസി ​ഗുണ്ടു, കമാലി, നടുക്കവെറി തുടങ്ങിയ സിനിമകളിൽ ആനന്ദി നായിക ആയി.

2021 ലാണ് വിവാഹം കഴിച്ചത്

ഇപ്പോഴിതാ ആനന്ദി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. യു​ഗി ആണ് ആനന്ദിയുടെ ഏറ്റവും പുതിയ സിനിമ. ചിത്രത്തിൽ അഭിനയിക്കവെ താൻ ​ഗർഭിണി ആയിരുന്നെന്നാണ് ആനന്ദി പറഞ്ഞത്. സഹ സംവിധായകൻ സോക്രട്ടീസ് ആണ് ആനന്ദിയുടെ ഭർത്താവ്. ഇരുവരും 2021 ലാണ് വിവാഹം കഴിച്ചത്. വിവാഹ ശേഷവും ആനന്ദി സിനിമകളിൽ സജീവമാണ്. ഇരുവർക്കും ഒരു കുഞ്ഞുമുണ്ട്.

 ഹൃദയത്തിൽ സൂക്ഷിക്കുമെന്നും മറക്കില്ലെന്നും ആനന്ദി

യു​ഗി സിനിമ ചെയ്യുന്ന സമയത്ത് താൻ കുഞ്ഞിനെ ​ഗർഭം ധരിച്ചിരിക്കുകയായിരുന്നെന്നും അതിനാൽ തന്നെ ഈ സിനിമ എപ്പോഴും ഹൃദയത്തിൽ സൂക്ഷിക്കുമെന്നും മറക്കില്ലെന്നും ആനന്ദി പറഞ്ഞു. സംവിധായകൻ നവീനിന്റെ ബന്ധു ആണ് നടിയുടെ ഭർത്താവ് സോക്രട്ടീസ്.

നവീന്റെ നിരവധി സിനിമകളിൽ ഇദ്ദേഹം സഹസംവിധായകൻ ആയി പ്രവർത്തിച്ചിട്ടുണ്ട്. അലാവുദീനും അർപുത കാമറാവും എന്ന സിനിമയ്ക്കിടെയാണ് ആനന്ദിയും സോക്രട്ടീസും പ്രണയത്തിലാവുന്നത്. നവീൻ ആയിരുന്നു ഈ സിനിമയുടെ സംവിധായകൻ.

രണ്ട് വീട്ടുകാരും സമ്മതം നൽകുകയും ഇരുവരും വിവാ​ഹം കഴിക്കുകയുമായിരുന്നു

ആനന്ദി ആയിരുന്നു ഈ സിനിമയിലെ നായിക. പ്രണയം വീട്ടിലറിഞ്ഞപ്പോൾ രണ്ട് വീട്ടുകാരും സമ്മതം നൽകുകയും ഇരുവരും വിവാ​ഹം കഴിക്കുകയുമായിരുന്നു. നവാ​ഗതനായ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന സിനിമയാണ് യു​ഗി. ഇദ്ദേഹത്തിന്റെ തന്നെയാണ് തിരക്കഥയും സംഭാഷണവും. മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന സിനിമയ്ക്ക് മലയാളത്തിൽ നൽകിയിരിക്കുന്ന പേര് അദൃശ്യം എന്നാണ്. നടൻ നരേനും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഒരു കാലഘട്ടത്തിൽ സിനിമാ രം​ഗത്ത് ഉണ്ടായിരുന്നെങ്കിലും ഇന്ന് ഈ രീതി മാറി

നവംബർ 18 നാണ് സിനിമ റിലീസ് ചെയ്യുന്നത്. മലയാളം പതിപ്പിലും തമിഴ് പതിപ്പിലും വെവ്വേറെ താരങ്ങൾ അഭിനയിക്കുന്നുണ്ട്. ​ഗർഭിണി ആയിരിക്കെ നേരത്തെ മറ്റ് നടിമാരും സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

വിവാഹ ശേഷം അഭിനയത്തിൽ നിന്നും മാറി നിൽക്കുന്ന പതിവ് ഒരു കാലഘട്ടത്തിൽ സിനിമാ രം​ഗത്ത് ഉണ്ടായിരുന്നെങ്കിലും ഇന്ന് ഈ രീതി മാറി വരികയാണ്. വിവാഹ ശേഷവും കുട്ടികളായ ശേഷവും നടിമാർ മുൻ നിര നായിക നടി ആയി തുടരുന്നു. കാജൽ അ​ഗർവാൾ, നയൻതാര, ശ്രിയ ശരൺ തുടങ്ങിയ താരങ്ങളും ഇതിന് ഉദാഹരണം ആണ്.

More from Filmibeat

Read more about: anandhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X