നയൻ‌താര ഓടിയെത്തിയതിന് കാരണമുണ്ട്; വീഴ്ചയിൽ തുണയായത് വിഷ്ണുവർധൻ; താര റാണിയായപ്പോൾ മറന്നില്ല

തെന്നിന്ത്യൻ സിനിമാ രം​ഗത്തെ താര റാണിയായ നയൻതാരയ്ക്ക് ഇന്ന് സിനിമകൾ ചെയ്യുന്നതിൽ നിബന്ധനകൾ ഏറെയാണ്. ഷൂട്ടിം​ഗിനെത്തുന്ന സമയക്രമം, പ്രൊമോഷന് വരില്ലെന്ന നിബന്ധന തുടങ്ങിയ കാര്യങ്ങളിൽ പ്രത്യേക കാർക്കശ്യം നടിക്കുണ്ട്. രണ്ട് മക്കളുടെ അമ്മയായതിനാൽ സിനിമയ്ക്ക് വേണ്ടി മാത്രം സമയം ചെലവഴിക്കാൻ നയൻതാര ഇന്ന് തയ്യാറല്ല. പ്രൊമോഷന് വരില്ലെന്നത് വർഷങ്ങളായി ന‌ടി പിന്തുട‌രുന്ന പോളിസിയാണ്. ഷാരൂഖ് ഖാൻ ചിത്രം ജവാന്റെ പ്രൊമോഷണൽ ഇവന്റുകളിൽ പോലും നടി പങ്കെടുത്തില്ല.

പൊതുവെ മാധ്യമങ്ങളുടെ മുന്നിൽ സംസാരിക്കാൻ ഇഷ്ടപ്പെടുന്നയാളല്ല നയൻതാര. തൊടുന്നതെല്ലാം വിവാദമാകുന്നതിനാൽ ഷൂട്ടിം​ഗ് കഴിഞ്ഞാൽ ക്യാമറയ്ക്ക് മുന്നിലേക്ക് വരാൻ നടി താൽപര്യപ്പെടുന്നില്ല. അടുത്തിടെയാണ് നടി സോഷ്യൽ മീഡിയയിലേക്ക് പോലും വന്നത്. എന്നാൽ പലരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ദിവസം നയൻതാര ഒരു ഇവന്റിൽ പങ്കെടുത്തു.

Nayanthara

വിഷ്ണുവർധൻ സംവിധാനം ചെയ്യുന്ന നെസിപ്പായ എന്ന സിനിമയുടെ ഇവന്റിലാണ് നടി പങ്കെടുത്തത്. നടൻ അഥർവയുടെ സഹോദരൻ ആകാശ് മുരളിയാണ് ചിത്രത്തിലെ നായകൻ. അദിതി ശങ്കറാണ് നായിക. സ്വന്തം സിനിമകളുടെ പ്രൊമോഷന് പോലും വരാത്ത നയൻതാര എന്തിന് ഈ സിനിമയുടെ ചടങ്ങിനെത്തിയെന്ന ചോദ്യം പലർക്കുമുണ്ട്. നടി വേദിയിൽ സംസാരിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.

നയൻതാര ഈ ഇവന്റിന് എത്തിയതിന് വ്യക്തമായ കാരണങ്ങളുണ്ടെന്നാണ് തമിഴകത്തെ സംസാരം. നടൻ അഥർവയോട് പ്രത്യേക കടപ്പാട് നയൻതാരയ്ക്കുണ്ട്. നടിയുടെ സൂപ്പർഹിറ്റ് സിനിമയായ ഇമെെ​ഗ നൊടികളിൽ നയൻതാരയുടെ സഹോദരന്റെ വേഷം അഥർവ ചെയ്തിട്ടുണ്ട്. ചിത്രത്തിൽ വളരെ കുറച്ച് സീനുകളിലേ അഥർവയുള്ളൂ.

Nayanthara

പല നടന്മാരും ഈ വേഷത്തോട് നോ പറഞ്ഞപ്പോൾ നായക നടനായി അഭിനയിക്കുന്ന അഥർവ ഈ വേഷം ചെയ്യാൻ തയ്യാറായി.ഇത് നയൻതാര ഇന്നും ഓർക്കുന്നു. സംവിധായകൻ വിഷ്ണുവർധൻ നയൻതാരയെ വെച്ച് ചെയ്ത രണ്ട് സിനിമകളും സൂപ്പർഹിറ്റാണ്. ബില്ല, ആരംഭ എന്നിവയാണ് ഈ സിനിമകൾ. ബില്ലയിൽ ആദ്യം അസിനെയാണ് നായികയായി പരി​ഗണിച്ചത്. അസിനെ വെച്ച് സിനിമയുടെ ഫോട്ടോഷൂട്ടും നടന്നതാണ്.

എന്നാൽ ചിത്രത്തിൽ നിർണായകമായ ഒരു സീനിൽ ബിക്കിനി ധരിച്ച് അഭിനയിക്കണം. ഇതിന് അസിൻ തയ്യാറായില്ല. ഇതോടെയാണ് നയൻതാര ബില്ലയിലേക്ക് എത്തുന്നത്. അസിൻ പിന്മാറിയതോടെ മറ്റ് ചില നടിമാരെയും ബില്ലയിലേക്ക് പരി​ഗണിച്ചിരുന്നു. എന്നാൽ വിഷ്ണു വർധൻ നയൻതാരയെ നായികയായി പരി​ഗണിച്ചു.

പിന്നീട് കരിയറിൽ വീഴ്ച വന്ന ഘട്ടത്തിലാണ് ആരംഭം എന്ന സിനിമ നയൻതാരയ്ക്ക് ലഭിക്കുന്നത്. പഴയ താരമൂല്യം നഷ്ടപ്പെട്ട ഘട്ടത്തിലാണ് ഈ സിനിമയിൽ നടി അഭിനയിച്ചത്. സിനിമ വൻഹിറ്റായി. സുപ്രധാന വേഷമാണ് നയൻതാരയ്ക്ക് ആരംഭത്തിൽ ലഭിച്ചത്. അജിത്തിന് ഒപ്പത്തിനൊപ്പം നിൽക്കുന്ന കഥാപാത്രം പ്രേക്ഷകർ ഏറ്റെടുത്തു. പിന്നീട് കുറച്ച് വർഷങ്ങൾക്കുള്ളിൽ താരറാണിയായി നയൻതാര മാറി. ഇന്ന് താരത്തിന് കൈ നിറയെ അവസരങ്ങളാണ്.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X