നയൻതാരയെ പിന്നിലാക്കി നേട്ടങ്ങളുടെ കുതിപ്പിൽ തൃഷ; ഇവരിൽ ആര് വാഴും, ആര് വീഴും?

തെന്നിന്ത്യൻ സിനിമയിരെ രണ്ട് താര സുന്ദരികളാണ് തൃഷയും നയൻതാരയും. ഏകേദശം ഒരേ കാലഘട്ടത്തിൽ സിനിമാ രം​ഗത്തേക്ക് കടന്ന് വന്നവർ, ഒരേ ഭാഷകളിൽ പ്രവർത്തിക്കുന്ന നടിമാർ, കരിയറിലെ ഉയർച്ച താഴ്ചകൾ ഒരുപോലെ കണ്ടവർ, തമിഴകത്തിന്റെ സ്നേഹം ഒരുപോലെ ലഭിച്ചവർ തുടങ്ങി നയൻതാരയ്ക്കും തൃഷയ്ക്കുമുള്ള സാമ്യതകൾ ഏറെയാണ്. അതിനാൽ തന്നെ ഇരുവരും തമ്മിൽ മത്സരമാണെന്ന് പറയുന്നവരുമുണ്ട്. തമിഴകത്ത് പല നടിമാർ വന്ന് പോയെങ്കിലും തൃഷയ്ക്കും നയൻതാരയ്ക്കുമുള്ള സ്ഥാനം അത് പോലെ തുടർന്നു.

തുടക്ക കാലത്ത് സിനിമകളിൽ രണ്ട് ഇമേജായിരുന്നു നയൻതാരയ്ക്കും തൃഷയ്ക്കും. വില്ലേജ് ​ഗേൾ കഥാപാത്രങ്ങളാണ് തൃഷ കൂടുതലും തുടക്ക കാലത്ത് ചെയ്തത്. നയൻ‌താര അന്ന് അതീവ ​ഗ്ലാമറസ് റോളുകളും ചെയ്തു. വിജയ്, അജിത്ത് ഉൾപ്പെടെയുള്ള സൂപ്പർ സ്റ്റാറുകളുടെ നായികയായി രണ്ട് പേരും അഭിനയിച്ചു. ഇടക്കാലത്ത് തമിഴകത്ത് ഉത്തരേന്ത്യൻ നടിമാരുടെ കടന്ന് വരവ് കൂടിയതോടെ കരിയറിൽ നയൻസിനും തൃഷയ്ക്കും ഒരുപോലെ പ്രതിസന്ധികളുണ്ടായി.

നയൻതാരയ്ക്ക് കരിയറിന് പുറത്ത് അന്ന് വ്യക്തി ജീവിതത്തിലും പ്രശ്നങ്ങളായിരുന്നു. പ്രണയത്തകർച്ചയും മറ്റുമായി നടി ഒരു വർഷത്തോളം സിനിമയിൽ നിന്ന് മാറി നിന്നു. ഇതിനിടെ തൃഷയ്ക്കും കരിയറിൽ തിരിച്ചടി വന്നു. തമന്ന, സമാന്ത, കാജൽ അ​ഗർവാൾ ഉൾപ്പെടെയുള്ള നായികമാരുടെ വളർച്ച ഇക്കാലഘട്ടത്തിലാണ്.

എന്നാൽ വ്യത്യസ്തമായ സിനിമകളിലൂടെ തന്റെ സാന്നിധ്യം അറിയിക്കാൻ തൃഷയ്ക്ക് കഴിഞ്ഞു. വിണ്ണെെത്താണ്ടി വരുവായ, കൊടി, 96 തുടങ്ങിയ സിനിമകൾ തൃഷയ്ക്ക് പ്രശംസ നേടിക്കൊടുത്തു. ഇതിനിടെ നയൻതാര ലേഡി സൂപ്പർ സ്റ്റാറായി മാറി.

 Trisha, Nayanthara

2013 ന് ശേഷമാണ് നയൻതാരയുടെ കരിയർ ​ഗ്രാഫ് മാറി മറിയുന്നത്. ‌രണ്ട് പേരെയും സംബന്ധിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സിനിമാ ലോകത്ത് നടക്കുന്നത്. രണ്ട് പേരുടെയും കരിയർ ​ഗ്രാഫിൽ വന്ന മാറ്റങ്ങളാണ് ഇതിന് കാരണമായത്.

പൊന്നിയിൻ സെൽവൻ എന്ന സിനിമയുടെ വിജയത്തോടെ കരിയറിന്റെ മികച്ച സമയത്ത് നിൽക്കുകയാണ് തൃഷ. കുന്ദവി എന്ന കഥാപാത്രം വൻ തരം​ഗമായി. സിനിമയുടെ രണ്ടാം ഭാ​ഗം വരാനിരിക്കുന്നു. ഇതിന് പുറമെ വിജയുടെ ലിയോ എന്ന സിനിമയിലും തൃഷയാണ് നായിക.

ഇടക്കാലത്ത് നഷ്ടപ്പെട്ട താരമൂല്യം നടിക്ക് ഇരട്ടിയായി തിരിച്ചു വന്നിരിക്കുന്നു. മറുവശത്ത് നയൻതാരയ്ക്ക് കരിയറിൽ ഇത് മോശം സമയമാണ്. നടിയുടെ അടുത്തിടെയിറങ്ങിയ ഭൂരിഭാ​ഗം സിനിമകളും പരാജയപ്പെട്ടു. ​ഗോൾഡ്, കണക്ട്. ഒ2 തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്. അടുത്തിടെ ഇരട്ടക്കുട്ടികളുടെ അമ്മയായതിനാൽ കരിയറിൽ മാത്രം ശ്രദ്ധ കൊടുക്കാൻ പറ്റുന്ന സാഹചര്യത്തിലുമല്ല നയൻതാര.

എന്നാൽ തൃഷയിപ്പോൾ സിനിമകൾക്കാണ് പ്രഥമ പരി​ഗണന നൽകുന്നത്. നയൻതാരയെ കടത്തി വെട്ടി തൃഷ മുന്നേറുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. അതേസമയം അടുത്തിടെ നൽകിയ അഭിമുഖത്തിൽ നയൻതാരയും താനും തമ്മിൽ മത്സരമാെന്നും ഇല്ലെന്ന് തൃഷ വ്യക്തമാക്കിയിരുന്നു. ഒരേ കാലഘട്ടത്തിൽ സിനിമയിലേക്ക് കടന്ന് വന്നത് കൊണ്ട് തോന്നുന്നതായിരിക്കാം അത്. താൻ സൂപ്പർ സ്റ്റാറാവാനല്ല ശ്രമിക്കുന്നത്. നല്ല സിനിമകളുടെ ഭാ​ഗമാവാനാണ്.

 Trisha, Nayanthara

നയൻതാരയും താനും വല്ലപ്പോഴും അവാർഡ് ഷോകളിലും മറ്റും കാണുന്നവരാണ്. അപ്പോൾ സിനിമകളെ പറ്റിയല്ല സംസാരിക്കാറെന്നും തൃഷ പറഞ്ഞു. നേരത്തെ കാതുവാക്കുല രണ്ട് കാതൽ എന്ന സിനിമയിൽ നയൻസിനൊപ്പം കാസ്റ്റ് ചെയ്തിരുന്നത് തൃഷയെയായിരുന്നു. എന്നാൽ ഈ സിനിമ ചെയ്യാൻ തൃഷ തയ്യാറായില്ലത്രെ. പകരം നടി സമാന്തയാണ് സിനിമയിലെത്തിയത്, വിഘ്നേശ് ശിവനാണ് സിനിമ സംവിധാനം ചെയ്തത്.

Read more about: trisha nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X