For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സ്റ്റണ്ട് ചെയ്ത് തോളിലും കൈയ്യിലും പരിക്കേറ്റു, അതെല്ലാം രണ്ടാം ഭാ​ഗത്തിലുണ്ടാകും'; അറിയാക്കഥകൾ പറഞ്ഞ് തൃഷ!

  |

  മണിരത്നത്തിന്റെ നാൽപ്പത് വർഷത്തെ സ്വപ്നമായിരുന്നു കഴിഞ്ഞ ദിവസം പൊന്നിയിൻ സെൽവൻ എന്ന സിനിമയുടെ ആദ്യ ഭാ​ഗം തിയേറ്ററുകളിലെത്തിയതോടെ സാക്ഷാത്കരിക്കപ്പെട്ടത്. കല്‍ക്കിയുടെ ചരിത്ര നോവല്‍ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വൻ പ്രേക്ഷകരുടെ മികച്ച അഭിപ്രായത്തോടെ വിജയക്കുതിപ്പ് തുടരുകയാണ്.

  230 കോടിയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. സെപ്തംബര്‍ 30ന് റിലീസ് ചെയ്ത ചിത്രം മൂന്ന് ദിനം പിന്നിടുമ്പോഴാണ് ഈ നേട്ടം സ്വന്തമാക്കിയത്.

  Also Read: പരിക്കുമായി എത്തിയ എന്നെ ധൈര്യപൂർവം മണിസാർ അഭിനയിപ്പിച്ചു; ഭ്രാന്താണോ എന്നാണ് ഡോക്ടർ ചോദിച്ചത്: ബാബു ആന്റണി

  പത്താം നൂറ്റാണ്ടില്‍ ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് പൊന്നിയിന്‍ സെല്‍വനില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

  വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ദൂലിപാല, ജയചിത്ര തുടങ്ങി വന്‍താര നിരയാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്.

  Also Read: 'അയാൾ എന്നെ അമ്മയെപ്പോലെയാണ് ആരാധിക്കുന്നത്, അമ്പലമുണ്ടെന്നത് സത്യമാണ്, കമന്റുകളിൽ അസഭ്യം'; ലക്ഷ്മി നായർ

  സംഗീതം എ.ആര്‍ റഹ്മാനും ഛായാഗ്രഹണം രവി വര്‍മനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ഇളങ്കോ കുമാരവേലാണ് സിനിമയുടെ തിരക്കഥാകൃത്ത്. തമിഴ്, ഹിന്ദി, തെലുങ്കു, മലയാളം, കന്നട എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

  500 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. സിനിമ കണ്ടിറങ്ങിയവരെല്ലാം ഒരുപോലെ പുകഴ്ത്തുന്ന ഒരു കഥാപാത്രമാണ് ചിത്രത്തിൽ തൃഷ അവതരിപ്പിച്ചിരിക്കുന്ന കുന്ദവൈ എന്ന കഥാപാത്രം.

  പൊന്നിയൻ സെൽവനിലെ താരത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവന്നപ്പോൾ മുതൽ‌ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിത കുന്ദവൈയ്ക്ക് വേണ്ടി താൻ ചെയ്ത പ്രയത്നങ്ങൾ എന്തൊക്കെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തൃഷ. 'പൊന്നിയൻ സെൽവനിൽ ഞാനും ചില സ്റ്റണ്ട് സീനുകൾ ചെയ്തിട്ടുണ്ട്.'

  'അത് പക്ഷെ രണ്ടാ‌മത്തെ ഭാ​ഗത്തിലാണ് ഉണ്ടാവുക. സ്റ്റണ്ട് ചെയ്യുന്നതിനിടെ തോളിനും കൈക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. മാത്രമല്ല ചിത്രത്തിൽ അരുൺമൊഴി വർമന്റെ പ്രണയിനിയായ വാനതിയായി അഭിനയിച്ച ശോഭിത ധൂലിപാലയ്ക്കും സ്റ്റണ്ടിനിടെ പരിക്കേറ്റിരുന്നു. സംഘട്ടനം ചെയ്തപ്പോൾ അവരുടെ ചെവിയിൽ നിന്നും രക്തം വന്നിരുന്നു' തൃഷ പറഞ്ഞു.

  Also Read: 'ലൂസിഫർ അത്ര ഇഷ്ടപ്പെട്ടില്ല, ​ഗോഡ്ഫാദർ കുറച്ച് കൂടി നന്നാക്കിയിട്ടുണ്ട്'; ചിരഞ്ജീവി

  ലൈം ലൈറ്റിൽ നിന്നും പിന്നോട്ട് പോവുകയായിരുന്ന തൃഷയ്ക്ക് അപ്രതീക്ഷിതമായ തിരിച്ചുവരവ് കിട്ടിയത് വിജയ് സേതുപതി ചിത്രം 96ലൂടെയായിരുന്നു. താൻ എത്രത്തോളം കഴിവുള്ള നടിയാണെന്ന് ഇപ്പോഴിത തൃഷ പൊന്നിയിൻ സെൽവനിലൂടെയും തെളിയിച്ചിരിക്കുകയാണ്.

  മോഹൻലാലിനൊപ്പമുള്ള റാം, ഷബീർ കല്ലറയ്ക്കൽ, സന്തോഷ് പ്രതാപ് എന്നിവർ അഭിനയിക്കുന്ന ദി റോഡ് എന്നിവയാണ് തൃഷയുടെ വരാനിരിക്കുന്ന സിനിമകൾ. എച്ച്. വിനോദിന്റെ രചനയിൽ അരവിന്ദ് സ്വാമി നായകനാകുന്ന സതുരംഗ വേട്ടൈ എന്ന ചിത്രവും ഈ വർഷം റിലീസ് ചെയ്യാനിരിക്കുന്ന തൃഷയുടെ സിനിമകളാണ്.

  പൊന്നിയിൻ സെൽവൻ പ്രമോഷൻ ചടങ്ങിലും ഐശ്വര്യ റായിയെക്കാൾ തിളങ്ങിയത് തൃഷയായിരുന്നു. പലരും വിണ്ണയ് താണ്ടി വരുവായയിലെ തൃഷയുടെ ലുക്കും ഇപ്പോഴുള്ള തൃഷയുടെ ലുക്കും പ്രശംസിച്ച് കമന്റുകളും ട്രോളും ഇറക്കിയിരുന്നു.

  നാൽപ്പതിനോട് അടുത്തിട്ടും തൃഷയുടെ സൗന്ദര്യം ഇപ്പോഴും മുപ്പതിലേതുപോലെ നിലനിൽക്കുന്നുവെന്നാണ് ആരാധകരിൽ ഏറെപ്പേരും കുറിച്ചത്. ​

  ഹേയ് ജൂഡ് എന്ന സിനിമയിലൂടെയാണ് തൃഷ ആദ്യമായി മലയാളത്തിൽ അരങ്ങേറിയത്. എങ്കിലും തൃഷയ്ക്ക് നിരവധി ആരാധകർ തമിഴ് സിനിമകളിലൂടെ കേരളത്തിലുണ്ടായിട്ടുണ്ട്.

  Read more about: trisha
  English summary
  Viral: Trisha Opens Up Her Shoulder and Arm Got Hurt During Ponniyin Selvan 2 Filming-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X