എനിക്ക് വിശ്വസമില്ല, നടന്നാൽ നടക്കട്ടെ; വിജയുമായുള്ള ​ഗോസിപ്പുകൾക്കിടെ വിവാഹത്തെക്കുറിച്ച് തൃഷ

എവർ​ഗ്രീൻ നായികയായ തൃഷയ്ക്ക് കെെ നിറയെ അവസരങ്ങളാണിപ്പോൾ. 2025 ൽ നടിക്ക് ഒന്നിന് പിറകെ ഒന്നായി റിലീസുകളാണ്. ​വിടാമുയർച്ചിക്കും ​ഗുഡ് ബാഡ് അ​ഗ്ലിക്കും ശേഷം ത​ഗ് ലൈഫുമായി വീണ്ടും പ്രേക്ഷകർക്ക് മുമ്പിലെത്തുകയാണ് തൃഷ. മണിരത്നം സവിധാനം ചെയ്യുന്ന ചിത്രത്തിൽ കമൽ ഹാസനാണ് നായകൻ. സിമ്പു, അഭിരാമി, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരും അഭിനയിക്കുന്നു. ഓഡിയോ ലോഞ്ചിനെത്തിയ തൃഷയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലാണ്. പ്രായം 41 ആയിട്ടും തൃഷയുടെ ഭം​​ഗിക്ക് ഒരു കോട്ടവും വന്നിട്ടില്ലെന്ന് ആരാധകർ പറയുന്നു.

ഇപ്പോഴു അവിവാഹിതയാണ് തൃഷ. ഒപ്പം നായികമാരായി തിളങ്ങിയ മിക്ക നടിമാരും വിവാഹ ജീവിതത്തിലേക്ക് കടന്നെങ്കിലും തൃഷയ്ക്ക് ഇതിന് താൽപര്യമില്ല. വിവാഹമല്ല ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് തൃഷ ഉറച്ച് വിശ്വസിക്കുന്നു. നേരത്തെ വിവാ നിശ്ചയം കഴിഞ്ഞിരുന്നെങ്കിലും ഒന്നിച്ച് മുന്നോട്ട് പോകാനാകില്ലെന്ന് തുടക്കത്തിലേ വ്യക്തമായതോടെ വിവാഹത്തിൽ നിന്ന് നടി പിന്മാറി.

Trisha About Marriage

കരിയറിനൊപ്പം തന്റെ വ്യക്തി ജീവിതത്തിലെ സ്വാതന്ത്ര്യത്തിനും തൃഷ വലിയ പ്രാധാന്യം നൽകുന്നുണ്ട്. വിവാഹ ജീവിതം ഇതിനൊരു തടസമാകരുതെന്നാണ് താരം പറയുന്നത്. സമകാലീനരായ മിക്ക നടിമാരും വിവാഹം ചെയ്തെങ്കിലും ഈ പിയർ പ്രഷർ തൃഷയെ ബാധിക്കുന്നേയില്ല. നടി കഴിഞ്ഞ ദിവസം വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് നൽകിയ മറുപടി ഇതിന് ഉദാഹരണമാണ്. വിവാഹത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. വിവാഹം നടന്നാലും നടന്നില്ലെങ്കിലും തനിക്ക് കുഴപ്പമില്ലെന്നാണ് തൃഷ പറയുന്നത്.

നയൻതാര, തൃഷ, അസിൻ, ശ്രിയ ശരൺ തുടങ്ങിയ നടിമാർ ഒരേ കാലഘട്ടത്തിലാണ് തമിഴ്, തെലുങ്ക് സിനിമാ രം​ഗത്ത് വളരുന്നത്. ഇവരിൽ തൃഷയൊഴിച്ച് ബാക്കി മൂന്ന് പേരും വിവാഹിതരായി. ഇവർ കുഞ്ഞുങ്ങളും പിറന്നു. എന്നാൽ തൃഷയിന്നും വിവാഹത്തോട് മുഖം തിരിക്കുന്നു. ഒരു പങ്കാളിയെ കണ്ടെത്തുന്നത് പ്രധാനമാണ്. എന്നാൽ വിവാഹം തനിക്ക് രണ്ടാമത് വരുന്ന കാര്യം മാത്രമാണെന്ന് തൃഷ മുമ്പാെരിക്കൽ പറഞ്ഞിരുന്നു.

Trisha About Marriage

അടുത്തിടെ തൃഷയെക്കുറിച്ച് പല ​ഗോസിപ്പുകളും വന്നു. നടൻ വിജയുമായി തൃഷയ്ക്ക് പ്രണയമുണ്ടെന്നായിരുന്നു ഇതിലൊന്ന്. ഏറെക്കാലത്തിന് ശേഷം അടുത്ത കാലത്താണ് ഇരുവരും വീണ്ടും ഒരുമിച്ച് അഭിനയിച്ചത്. ഇതോടെയാണ് ​ഗോസിപ്പുകൾ വന്നത്. വിജയും ഭാര്യ സം​ഗീതയും അകൽച്ചയിലാണെന്ന അഭ്യൂഹവും തൃഷയെക്കുറിച്ചുള്ള ​ഗോസിപ്പുകൾക്ക് ആക്കം കൂട്ടി.

ത​ഗ് ലെെഫിന്റെ റിലീസിന് കാത്തിരിക്കുകയാണ് തൃഷ. മലയാളത്തിൽ ഐഡന്റിറ്റി എന്ന സിനിമയിലാണ് തൃഷ ഒടുവിൽ അഭിനയിച്ചത്. ടൊവിനോ തോമസ് നായകനായ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. തൃഷയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. കരിയറിലെ ഏറ്റവും മികച്ച സമയത്താണ് തൃഷയുള്ളത്. പൊന്നിയിൻ സെൽവൻ എന്ന സിനിമയുടെ വിജയമാണ് താരത്തിന്റെ കരിയറിന് പുതുജീവൻ നൽകിയത്. മണിരത്നം സംവിധാനം ചെയ്ത സിനിമയിൽ ശ്രദ്ധേയ വേഷമായിരുന്നു തൃഷയ്ക്ക്. പിന്നീടിങ്ങോട്ട് വലിയ സിനിമകൾ തൃഷയെ തേടി വന്നു. പൊന്നിയിൻ സെൽവന് മുമ്പ് തൃഷയുടെ കരിയർ ​ഗ്രാഫ് ഇടിഞ്ഞിരിക്കുകയായിരുന്നു. തിരിച്ച് വരവ് സാധ്യമല്ലെന്ന് പ്രേക്ഷകർ കരുതിയ ഘട്ടത്തിലാണ് വീണ്ടും ശക്തമായ സാന്നിധ്യമായി തൃഷ സിനിമാ ലോകത്തേക്ക് വരുന്നത്. തമിഴിലാണ് നടി കൂടുതൽ സജീവം.

Read more about: trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X