ആറാമത്തെ ഭര്‍ത്താവാണോ? നടന്‍ ശ്രീനിവാസനെ ചുംബിക്കാനൊരുങ്ങുന്ന ചിത്രവുമായി വനിത, വിമര്‍ശിച്ച് ആരാധകര്‍

തമിഴ്‌നാട്ടിലെ ഏറ്റവും വലിയ താരകുടുംബമാണ് പ്രശസ്ത നടന്‍ വിജയകുമാറിന്റെ. നടന്റെ മക്കളെല്ലാവരും തന്നെ അഭിനേതാക്കളാണ്. എന്നാല്‍ കുടുംബത്തില്‍ നിന്നും തെറ്റിപ്പിരിഞ്ഞ് വിവാദനായികയായി മാറിയിരിക്കുകയാണ് വിജയകുമാറിന്റെ മകള്‍ വനിത വിജയകുമാര്‍. ചെറിയ പ്രായത്തില്‍ തന്നെ വനിതയും നായികയായി സിനിമയില്‍ അഭിനയിച്ചിരുന്നു.

വൈകാതെ വിവാഹിതയായ നടി ഭര്‍ത്താവുമായി പിരിഞ്ഞു. ശേഷം നാല് വിവാഹം കഴിക്കുകയും ചെയ്തു. ഓരോ തവണയും വലിയ വിവാദത്തിനൊടുവിലാണ് വനിതയുടെ വിവാഹം നടക്കുന്നത്. അധികം വൈകാതെ അതൊക്കെ വേര്‍പിരിയലിലേക്ക് എത്തുകയും ചെയ്യും. അത്തരത്തില്‍ വലിയ വിമര്‍ശനങ്ങളാണ് നടി നേരിടാറുള്ളത്.

ഇപ്പോഴിതാ വനിത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ചില ചിത്രങ്ങളാണ് വീണ്ടും വൈറലായിരിക്കുന്നത്. നിലവില്‍ ടെലിവിഷന്‍ പരിപാടികൡും യൂട്യൂബ് ചാനലില്‍ അഭിമുഖങ്ങള്‍ നടത്തിയും സജീവമായി കരിയറുമായി മുന്നോട്ട് പോവുകയാണ് നടി. ഇതിനിടയില്‍ പ്രശസ്ത നടനെ ചുംബിക്കാന്‍ ശ്രമിക്കുന്നതിന്റെ ചിത്രങ്ങളാണ് നടി തന്നെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.

vanitha-srinivasan

പ്രശസ്ത ഹാസ്യനടന്‍ പവര്‍സ്റ്റാര്‍ ശ്രീനിവാസന്റെ കവിളില്‍ പിടിച്ച് ചുംബിക്കുന്ന ചിത്രമാണ് വനിത പുറത്ത വിട്ടിരിക്കുന്നത്. 'എന്റെ പ്രിയപ്പെട്ട മനുഷ്യരില്‍ ഒരാളുമായി ഹൃദയംഗമമായ മനോഹരമായൊരു ചര്‍ച്ച നടത്തി. വൈകാതെ അത് നിങ്ങളിലേക്ക് എത്തും', എന്നാണ് ഫോട്ടോയ്ക്ക് നല്‍കിയ ക്യാപ്ഷനിലൂടെ വനിത സൂചിപ്പിച്ചിരിക്കുന്നത്.

ശ്രീനിവാസനുമായി നടത്തിയ ഒരു അഭിമുഖത്തെ കുറിച്ചാണ് നടി പറഞ്ഞിരിക്കുന്നത്. ക്യാംപെയിന്‍ വിത്ത് വനിത, എന്ന് ഹാഷ് ടാഗിലൂടെ നടി സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ നിരന്തരം പരിഹാസം ഏറ്റുവാങ്ങാറുള്ള വനിത പുതിയ പോസ്റ്റിലൂടെയും അത് തന്നെയാണ് നേടിയിരിക്കുന്നത്. നടനെ ചുംബിക്കാന്‍ ശ്രമിക്കുന്നതിന്റെ പേരിലാണ് പലരും കളിയാക്കലുകളുമായി എത്തിയിരിക്കുന്നത്.

'എന്ത് ക്രൂരതയാണ്, പാവം മനുഷ്യന്‍ അദ്ദേഹത്തെ എങ്കിലും വെറുതേ വിടൂ, ഇത് ആറാമത്തെ ഭര്‍ത്താവാണോ? ഇത് എത്രാമത്തെയാ ആന്റി? ഇദ്ദേഹത്തെയും ഇവള്‍ വെറുതേ വിട്ടില്ലേ, അടുത്ത പുരുഷന്‍ ഇയാളാണോ, വിവാഹം ഉടനെ ഉണ്ടാവുമായിരിക്കും അല്ലേ? നീ ആരുടെ കൂടെ വേണമെങ്കിലും കിടക്കും എന്നറിയാം. അതിന് ഇങ്ങനെയൊന്നും പറയേണ്ടതില്ല. രണ്ടാള്‍ക്കും വിവാഹാശംസകള്‍', എന്നിങ്ങനെ അനേകം കമന്റുകളാണ് വരുന്നത്.

vanitha-srinivasan

മുന്‍പ് മൂന്ന് തവണ വിവാഹം കഴിക്കുകയും ഒരു തവണ ലിവിംഗ് റിലേഷനായി ജീവിക്കുകയും ചെയ്‌തോടെയാണ് വനിത വിവാദ നായികയായത്. ആദ്യ ഭര്‍ത്താവ് മുതല്‍ നാലാമത്തെ ഭര്‍ത്താവ് വരെയുള്ളവരുമായി നടി തെറ്റിപ്പിരിയുകയും കലഹത്തിലാവുകയും ചെയ്തിരുന്നു. 2020 ലാണ് അവസാനമായി വനിത വിവാഹിതയാവുന്നത്. സംവിധായകന്‍ പീറ്റര്‍ പോളിനെയാണ് നടി വിവാഹം കഴിച്ചത്.

എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ ഈ ബന്ധം അവസാനിച്ചു. പീറ്റര്‍ മദ്യപാനി ആണെന്നും മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതിനാലാണ് വേര്‍പിരിഞ്ഞതെന്നും നടി പറഞ്ഞിരുന്നു. മാത്രമല്ല പീറ്ററിനെതിരെ ആരോപണവുമായി ആദ്യ ഭാര്യ വന്നതൊക്കെ വലിയ വിവാദമായി. മൂന്നാല് മാസം കൊണ്ട് തന്നെ വനിതയുടെ മൂന്നാം വിവാഹവും തകര്‍ന്നടിഞ്ഞു. ഇതിനിടയില്‍ ആദ്യ ബന്ധങ്ങളിലുണ്ടായ മക്കളുടെ പേരിലും വനിത പ്രശ്‌നത്തിലായിരുന്നു.

ഇടയ്ക്ക് ബിഗ് ബോസിലേക്ക് കൂടി പോയതോട് കൂടിയാണ് വനിതയെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ വൈറലായത്. മക്കളെ തട്ടിയെടുത്തെന്ന് ആരോപിച്ച് വനിതയ്ക്ക് എതിരെ പരാതിയുമായി ആദ്യ ഭർത്താവ് രംഗത്ത് വന്നതും ശ്രദ്ധേമായിരുന്നു. നിലവില്‍ സിംഗിളായി ജീവിക്കുകയാണ് നടി. ഒപ്പം ആദ്യബന്ധങ്ങളിലുണ്ടായ മക്കളെ ഭര്‍ത്താക്കന്മാര്‍ക്ക് തിരികെ കൊടുക്കുകയും ചെയ്തിരുന്നു. ഇതിനിടെ സ്വന്തം മകനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച വനിത വലിയ രീതിയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു.

More from Filmibeat

Read more about: vanitha വനിത
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X