ഒന്നിച്ച് നിൽക്കുന്ന കുടുംബം; വരലക്ഷ്മിയുടെ പിറന്നാൾ ആഘോഷിച്ച് അച്ഛനും രണ്ടാനമ്മ രാധികയും

ശരത് കുമാറിന്റെ കുടുംബത്തിലെ ആഘോഷങ്ങൾക്ക് എല്ലാവരും ഒത്തു ചേരാറുണ്ട്.

പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ് നടൻ ശരത് കുമാറും കുടുംബവും. സിനിമകളിൽ വർഷങ്ങളായി തുടരുന്ന ശരത് കുമാറിന്റെ മകൾ വരലക്ഷ്മി ശരത്കുമാറും ഇന്ന് സിനിമാ ലോകത്ത് അറിയപ്പെടുന്ന താരമാണ്. കസബ എന്ന സിനിമയിലൂടെയാണ് വരലക്ഷ്മിയെ മലയാളികൾക്ക് അറിയുന്നത്.

ഛായദേവി എന്ന ആദ്യ ഭാര്യയിൽ ശരത് കുമാറിന് ജനിച്ച മകളാണ് വരലക്ഷ്മി. പൂജ എന്ന മകളും ഈ ബന്ധത്തിൽ നടനുണ്ട്. ആദ്യ ഭാര്യയുമായി വേർപിരിഞ്ഞ ശേഷമാണ് ശരത് കുമാർ നടി രാധികയെ വിവാഹം കഴിക്കുന്നത്. ഈ വിവാഹ ബന്ധത്തിൽ രാഹുൽ എന്ന മകനും ജനിച്ചു.

വിവാഹ മോചനം നടന്നെങ്കിലും മക്കളെയെല്ലാം ഒരുപോലെയാണ് ശരത് കുമാർ‌ നോക്കുന്നത്. ആദ്യ ഭാര്യയുമായി പ്രശ്നങ്ങളില്ല. മാത്രമല്ല ഛായ ശരത് കുമാറിന്റെ രണ്ടാം ഭാര്യ രാധികയുടെ സുഹൃത്തുമാണ്. ഇവരെല്ലാം ഇപ്പോഴും നല്ല സൗഹൃദത്തിലാണ്. കുടുംബത്തിലെ ആഘോഷങ്ങൾക്കും വിശേഷങ്ങൾക്കും എല്ലാവരും ഒത്തു ചേരാറുണ്ട്.

ഇപ്പോഴിതാ വരലക്ഷ്മിയുടെ പിറന്നാൾ ദിനത്തിന് മുമ്പുള്ള ദിവസം ആഘോഷിച്ചിരിക്കുകയാണ് ശരത് കുമാറും രാധികയും. വരലക്ഷ്മിയാണ് തന്റെ പ്രീ ബർത്ത് ഡേ സെലിബ്രേഷന്റെ വീഡിയോ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിരിക്കുന്നത്. കുടുംബാം​ഗങ്ങളെല്ലാം ഒത്തു ചേർന്ന ആഘോഷത്തിനിടെ വരലക്ഷ്മി കേക്കും മുറിച്ചു. വീഡിയോയിൽ രാധികയെയും കാണാം.

Sarath Kumar Family

വരലക്ഷ്മിയുമായി നല്ല ബന്ധമാണ് രാധികയ്ക്കുള്ളത്. വരലക്ഷ്മിയുടെ സിനിമാ പ്രവേശനത്തിനും രാധികയുടെ പിന്തുണയുണ്ടായിരുന്നു. മകൾ സിനിമയിലേക്ക് വരുന്നതിനെ ആദ്യം ശരത് കുമാർ എതിർത്തിരുന്നു എന്നാൽ വരലക്ഷ്മിയുടെ അമ്മയും രാധികയും ചേർന്ന് സംസാരിച്ച ശേഷം നടൻ സമ്മതം പറഞ്ഞു.

ശരത് കുമാറുമായി രാധികയുടെ മൂന്നാം വിവാഹമായിരുന്നു. അന്തരിച്ച നടൻ പ്രതാപ് പോത്തനായിരുന്നു രാധികയുടെ ആദ്യ ഭർത്താവ്. 1985 ൽ നടന്ന ഈ വിവാഹം പക്ഷെ ഒരു വർഷത്തിനുള്ളിൽ‌ പിരിഞ്ഞു. ബ്രിട്ടീഷ് പൗരനായ റിച്ചാർ‍ഡ് ഹാർഡിയായിരുന്നു രാധികയുടെ രണ്ടാം ഭർത്താവ്.

Sarath Kumar

രണ്ട് വർഷത്തിനുള്ളിൽ ഈ വിവാഹ ബന്ധവും അവസാനിച്ചു. ഈ ബന്ധത്തിൽ റയാനെ ഹാർഡി എന്ന മകളും രാധികയ്ക്കുണ്ട്. 2001 ലാണ് ശരത് കുമാറിന്റെ ഭാര്യയായി രാധിക കടന്ന് വരുന്നത്. അടുത്തിടെയാണ് താരങ്ങൾ തങ്ങളുടെ വിവാഹത്തിന്റെ 22ാം വാർഷികം ആഘോഷിച്ചത്.

വീര സിംഹ റെഡ്ഡിയാണ് വരലക്ഷ്മിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. തെലുങ്ക് സൂപ്പർ താരം ബാലയ്യയുടെ സിനിമയിൽ വില്ലൻ വേഷമാണ് നടി ചെയ്തത്. സിനിമ വൻ വിജയമായിരുന്നു. നെ​ഗറ്റീവ് വേഷങ്ങളിൽ തിളങ്ങുന്ന നടിയാണ് വരലക്ഷ്മി. തെലുങ്കിൽ തന്നെ യശോദ എന്ന സിനിമയിലും നടി ചെയ്ത വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തിടെ സിനിമാ രം​ഗത്തെ കാസ്റ്റിം​ഗ് കൗച്ചിനെക്കുറിച്ച് വരലക്ഷ്മി തുറന്ന് പറഞ്ഞിരുന്നു.

നടന്റെ മകളാണെങ്കിലും തന്നോടും ഇത്തരം ചോദ്യങ്ങൾ വരാറുണ്ടെന്നും അവസരം നൽകാൻ കിടക്ക പങ്കിടണമെന്നാണ് പലരും ആവശ്യപ്പെടുന്നതെന്നും വരലക്ഷ്മി തുറന്ന് പറഞ്ഞു. അത്തരം അവസരങ്ങൾ തനിക്ക് വേണ്ടെന്നാണ് താനവരോട് പറഞ്ഞതെന്നും വരലക്ഷ്മി വ്യക്തിമാക്കി.

പല സിനിമകളിലും ഇത് മൂലം അവസരം നഷ്ടപ്പെട്ടു. കരിയറിൽ തന്റെ വളർച്ച പതിയെ ആവാനുള്ള കാരണം അതാണെന്നും നടി ചൂണ്ടിക്കാട്ടി. 2012 ൽ പോടാ പോടി എന്ന സിനിമയിലൂടെയാണ് വരലക്ഷ്മി അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്.

More from Filmibeat

Read more about: sarath kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X