അച്ഛൻ കരഞ്ഞു, പെണ്ണ് കാണാൻ വന്ന ദിവസം മറക്കില്ല; ആദ്യത്തെ തവണ അബോർഷനായപ്പോൾ...; വെട്രിമാരന്റെ ഭാര്യ ആരതി

തമിഴത്ത് ഇന്ന് വൻ ജനപ്രീതിയുള്ള സംവിധായകനാണ് വെട്രിമാരൻ. തുടരെ ഹിറ്റുകളുമായി മുന്നേറുന്ന ഫിലിം മേക്കർ. ആരതി വെട്രിമാരൻ എന്നാണ് ഇദ്ദേഹത്തിന്റെ ഭാര്യയുടെ പേര്. പ്രണയിച്ച് വിവാഹം ചെയ്തവരാണിവർ. കോളേജ് പഠന കാലത്താണ് ഇവർ അടുക്കുന്നത്. രണ്ട് മക്കളാണ് ദമ്പതികൾക്കുള്ളത്. പൂന്തെണ്ട്രൽ, കതിരവൻ എന്നിങ്ങനെയാണ് മക്കളുടെ പേര്. ഈയടുത്ത് ആരതിയുടെ പിറന്നാൾ ആഘോഷം നടന്നിരുന്നു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വെെെറലായി. വെട്രിമാരനുമായുള്ള വിവാഹത്തെക്കുറിച്ചും ഒരുമിച്ചുള്ള ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് ആരതിയിപ്പോൾ. ​ഗലാട്ട തമിഴുമായുള്ള അഭിമുഖത്തിലാണ് ഇവർ മനസ് തുറന്നത്.

ഒരു ക്രിയേറ്റീവ് പേഴ്സണിന്റെ ഭാര്യയാകുകയെന്നത് വളരെ ബുദ്ധിമുട്ടാണ്. പലപ്പോഴും നമ്മളോടൊപ്പമുണ്ടാകില്ല. അതെല്ലാം താണ്ടി വന്നു. ഇങ്ങനെയായിരിക്കും എന്ന് നേരത്തെ തന്നെ മനസിനെ പാകപ്പെടുത്തിയിരുന്നു. എന്നാൽ എനിക്ക് വേണ്ടി ഇത്രയധികം എഫെർട്ട് എടുത്ത് പിറന്നാൾ ആഘോഷം നടത്തിയപ്പോൾ സന്തോഷം തോന്നി.

Vetrimaaran s Wife Aarthi

എട്ട് വർഷമായി ഞങ്ങൾക്ക് പരസ്പരം അറിയാമായിരുന്നു. നമുക്ക് കല്യാണം കഴിക്കാമെന്ന് ഞാനാണ് ആദ്യം പറഞ്ഞത്. അതിന് പത്ത് വർഷമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഓക്കെയെന്ന് ഞാൻ പറഞ്ഞു. സിനിമ ചെയ്യണം, എന്നിട്ടേ കല്യാണം കഴിക്കൂ എന്നായിരുന്നു പറഞ്ഞത്. എനിക്ക് അന്ന് ആക്ടേർസിനെയെ അറിയൂ. സംവിധായകരെക്കുറിച്ച് അറിയില്ല. ഒരിക്കൽ ഒരു സിനിമയ്ക്ക് അദ്ദേഹം കമ്മിറ്റായി. പതിനായിരം രൂപയുടെ ചെക്ക് കൊടുത്തു.

ഉടനെ എന്നെ വിളിച്ചു. ഞാൻ ഓഫീസിലായിരുന്നു. വീട്ടിൽ പറഞ്ഞോളൂ, ഞങ്ങൾ കാണാൻ വരാം എന്ന് പറഞ്ഞു. അവർ പെണ്ണ് കാണാൻ വന്നു. ആ ദിവസം ഞാൻ മറക്കില്ല. എന്റെ അച്ഛന് താൽപര്യം ഇല്ലായിരുന്നു. സിനിമാക്കാരനാണ്. അവർക്ക് ഭയം തോന്നി. നിങ്ങളെ ഞാൻ കല്യാണം കഴിക്കണമെന്ന് എനിക്കില്ല. ഒരു തവണ അദ്ദേഹത്തെ കാണെന്ന് ഞാൻ പറഞ്ഞു. അതിന് ശേഷവും വേണ്ടെന്ന് തോന്നിയാൽ വിട്ട് കളയാം എന്ന് അച്ഛനോട് ഞാൻ പറഞ്ഞു. ‌‌ശരിയെന്ന് അച്ഛൻ. അന്ന് രാവിലെ അച്ഛൻ സോഫയിലിരുന്ന് വിതുമ്പിക്കരഞ്ഞു. ഞാനും അമ്മയുമെല്ലാം കരഞ്ഞു. അതിന് ശേഷം വെെകുന്നേരമാണ് പെണ്ണ് കാണാൻ വന്നത്.

Vetrimaaran s Wife Aarthi

അദ്ദേഹം ഭയങ്കരമായി സംസാരിച്ച് അച്ഛനെ കയ്യിലെടുത്തു. അദ്ദേഹം സത്യം പറഞ്ഞു. സിനിമ ചെയ്യാൻ പോകുന്നതേയുള്ളൂ, ഞാൻ ഒരുപാട് സ്മോക്ക് ചെയ്യും എന്നെല്ലാം പറഞ്ഞു. ഇത്രയും സത്യസന്ധനായ ഒരാളാണല്ലോ എന്ന് അച്ഛന് തോന്നി. അദ്ദേഹത്തിന്റെ അത്തയും നന്നായി സംസാരിച്ചു. ഞങ്ങൾക്ക് ഒന്നും വേണ്ട, നിങ്ങളു‌ടെ മകളെ ഞങ്ങൾക്ക് തരണം എന്ന് പറഞ്ഞു. അച്ഛന് വളരെ ഇഷ്ടപ്പെട്ടു. ഇപ്പോൾ വരെയും മരുമകനെ അച്ഛന് വളരെ ഇഷ്ടമാണെന്നും ആരതി വെട്രിമാരൻ പറയുന്നു.

ഞാൻ ആദ്യത്തെ തവണ ​ഗർഭിണിയായപ്പോഴാണ് പൊല്ലാദവൻ എന്ന സിനിമയുടെ ഷൂട്ട് നടക്കുന്നത്. ഞാൻ ഒറ്റയ്ക്കാണ് ആശുപത്രിയിൽ പോകുക. അദ്ദേഹത്തിന് വരാൻ പറ്റില്ല. ഞാൻ ഡോക്ടറെ കാണാൻ പോയി. സ്കാൻ ചെയ്തു. അബോർഷനായിപ്പോയിരുന്നു. ആ ആശുപത്രിയിൽ രണ്ട് മണിക്കൂറോളമിരുന്ന് ഞാൻ കരഞ്ഞു. കല്യാണം കഴിച്ചപ്പോൾ തന്നെ എനിക്ക് 30 വയസായിയിരുന്നു, പിന്നീട് ഭർത്താവിനെ വിളിച്ചു. ഷൂട്ടിം​ഗ് ലൊക്കേഷനിലേക്ക് പോയി. ഞാൻ വല്ലാതെ ഇമോഷണലായിയിരുന്നു. ഞാൻ വീട്ടിലേക്ക് പോയി. ഷൂട്ട് നിർത്തി അദ്ദേഹത്തിന് വരാൻ പറ്റില്ലെന്ന് എനിക്കറിയാമായിരുന്നു. എന്റെ ഒരു കാര്യവും ഭർത്താവിനെ ബാധിക്കരുതെന്ന് തനിക്കുണ്ടായിരുന്നെന്നും ആരതി വെട്രിമാരൻ പറയുന്നു.

More from Filmibeat

Read more about: vetrimaaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X