For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നയൻതാരയ്ക്ക് വിഘ്നേശിനെ ഇഷ്ടപ്പെടാൻ കാരണം; വിഘ്നേശ് ശിവന്റെ അമ്മ പറയുന്നു

  |

  തെന്നിന്ത്യൻ സിനിമകളിലെ വിലപിടിപ്പുള്ള നായിക നടിയായി കരിയറിൽ തിളങ്ങി നിൽക്കുകയാണ് നയൻതാര. ലേഡി സൂപ്പർ സ്റ്റാർ ആയി അറിയപ്പെടുന്ന നയൻസ് ഇതിനകം കരിയറിൽ നേടിയെടുത്ത ഖ്യാതികളിൽ പലതും ഇന്നും മറ്റാെരു നായിക നടിക്കും സ്വന്തമാക്കാനായിട്ടില്ല. നിരവധി സിനിമകളിൽ നായിക ആയി തിളങ്ങിയ നയൻസിന് ഇപ്പോൾ ജീവിതത്തിൽ വിശേഷങ്ങൾ ഏറെയാണ്.

  ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് വിഘ്നേശ് ശിവനും നയൻതാരയും വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞ് നാല് മാസങ്ങൾക്കുള്ളിൽ വാടക ​ഗർഭധാരണത്തിലൂടെ ഇരുവർക്കും ഇരട്ടക്കുട്ടികളും പിറന്നു.

  Also Read: കാല് മുറിച്ച് കളയേണ്ടി വരുമെന്ന് പറഞ്ഞു; നടന്‍ ഗൗതം കാര്‍ത്തിക്കിനോട് ഇഷ്ടം തോന്നിയ നിമിഷത്തെ കുറിച്ച് മഞ്ജിമ

  ഉയിർ, ഉലകം എന്നാണ് തങ്ങളുടെ ആൺകുഞ്ഞുങ്ങൾക്ക് നയൻസും വിഘ്നേശും നൽകിയിരിക്കുന്ന പേര്. ഇപ്പോഴിതാ വിഘ്നേശിനെക്കുറിച്ചും നയൻതാരയെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് വിഘ്നേശിന്റെ അമ്മ മീന കുമാരി.

  വിഘ്നേശിനെ സ്ത്രീകളെ ബഹുമാനിക്കാൻ പഠിപ്പിച്ചാണ് ചെറുപ്പത്തിലേ വളർത്തിയതെന്നും അങ്ങനെ വളർന്നത് കൊണ്ടാണ് സംവിധാനം ചെയ്ത സിനിമയിലെ നായിക തന്നെ വിഘ്നേശിന്റെ ജീവിതത്തിലേക്ക് കടന്ന് വന്നതെന്നും മീന കുമാരി പറയുന്നു.

  Also Read: എന്റെ സൗകര്യത്തിന് അനുസരിച്ചാണ് ഞാൻ വസ്ത്രം ധരിക്കാറുള്ളത്; വിമർശനങ്ങൾ ചർച്ച ചെയ്യേണ്ട കാര്യമില്ല: അഭയ ഹിരൺമയി

  'മകളെയും മകനെയും ഒരുപോലെ ജോലി ചെയ്യിക്കണമെന്നാണ് അവന്റെ അച്ഛൻ പറഞ്ഞിരുന്നു. പെൺകുട്ടികളോട് പെരുമാറുന്നതിനെക്കുറിച്ചും അവന്റെ അച്ഛൻ പഠിപ്പിച്ചിരുന്നു, തൊട്ടു പഴകാതെ സംസാരിക്കണം, സഹോദ​രങ്ങളെ പോലെ സംസാരിക്കണം എന്ന്. ഏഴ് വയസ്സ് മുതൽ ഇത്തരം കാര്യങ്ങൾ ഞാനും പഠിപ്പിച്ചു. ഇന്ന് എന്റെ മരുമകൻ നല്ലവനായതിലാണ് ഹീറോയിൻ തന്നെ അവനെ തെരഞ്ഞെടുത്തത്. എന്റെ മകനായത് കൊണ്ട് പ്രശംസിച്ച് പറയുന്നതല്ല. ഞാൻ വളർ‌ത്തിയ ആളായതിനാൽ ഉദാഹരണം ആയി പറഞ്ഞതാണ്'

  'നമ്മൾ കണ്ണിന് മുന്നിൽ കാണുന്ന ആൺകുട്ടികൾ ഉത്തരമരാണെങ്കിൽ അതിന് കാരണം അവരുടെ അച്ഛനും അമ്മയുമാണ്. ചെറിയ പ്രായത്തിലേ തെറ്റേത് ശരിയേത് എന്ന് പറഞ്ഞ് കൊടുത്ത് കുട്ടികളെ വളർത്തണം,' മീന കുമാരി പറഞ്ഞു. അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങൾ ഇടയ്ക്ക് വിഘ്നേശ് ശിവൻ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യം ആണ് വിഘ്നേശ് ശിവൻ.

  ദീപാവലി ദിനത്തിൽ കുഞ്ഞുങ്ങൾക്കൊപ്പം നിൽക്കുന്ന വീഡിയോ നയൻസും വിഘ്നേശും പങ്കുവെച്ചിരുന്നു. വിവാഹ ശേഷം കരിയറിന്റെ തിരക്കുകളിൽ ആണ് നയൻസും വിഘ്നേശും. ഇരുവരും ഒരുമിച്ച് റൗഡി പിക്ടചേർസ് എന്ന നിർമാണ കമ്പനിയും നടത്തുന്നുണ്ട്.

  ജവാൻ ആണ് നയൻതാരയുടെ ഷൂട്ട് നടന്ന് കൊണ്ടിരിക്കുന്ന സിനിമ. ചിത്രത്തിൽ ഷാരൂഖ് ഖാനാണ് നായകൻ. അറ്റ്ലിയാണ് സിനിമയുടെ സംവിധായകൻ.
  മലയാളത്തിൽ ഗോൾഡ് എന്ന സിനിമയും പുറത്തിറങ്ങാനുണ്ട്.

  ഏറെ നാളായി സിനിമയുടെ റിലീസ് നീണ്ട് പോവുകയാണ്. പൃഥിരാജാണ് സിനിമയിൽ നയൻസിന്റെ നായകൻ ആയി എത്തുന്നത്. കണക്ട് ആണ് കഴിഞ്ഞ ദിവസം ടീസർ പുറത്തിറങ്ങിയ നയൻതാരയുടെ സിനിമ. റൗഡി പിക്ചേർസ് ആണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

  മനസ്സിനക്കരെ എന്ന സത്യൻ അന്തിക്കാടിന്റെ സിനിമയിലൂടെ ആണ് നയൻതാര അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. പിന്നീട് മലയാളത്തിൽ ഒരുപിടി സിനിമകളിൽ അഭിനയിച്ചെങ്കിലും വലിയ ശ്രദ്ധ നേടിയില്ല. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിൽ ശ്രദ്ധ നൽകുകയായിരുന്നു.

  Read more about: vignesh shivan nayanthara
  English summary
  Viral; Vignesh Shivan Mother Meena Kurami On Why Nayanthara Married Vignesh
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X