നസ്രിയയായിരുന്നു മനസ്സിൽ; നയൻതാരയെ വെറുതെ കാണാമെന്ന് കരുതി; മറ്റ് നടിമാരെ പോലെയല്ല നയൻ; വിഘ്നേശ്

തമിഴ് സിനിമാ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താര ദമ്പതികളാണ് സംവിധായകൻ‌ വിഘ്നേശ് ശിവനും നടി നയൻതാരയും. വിഘ്നേശ് ശിവന്റെ തുടക്ക കാലത്ത് ചെയ്ത നാനും റൗഡി താൻ എന്ന സിനിമയിൽ നയൻ‌താരയായിരുന്നു നായിക. ഈ സിനിമയ്ക്കിടെയാണ് രണ്ട് പേരും പ്രണയത്തിലാവുന്നത്. ജീവിതത്തിലും കരിയറിലും വിഘ്നേശിന് ഈ സിനിമ വഴിത്തിരിവായി. തമിഴകത്തെ താര റാണിയെയാണ് വിഘ്നേശ് ശിവൻ ഭാര്യയാക്കിയത്.

ഇരുവർക്കും രണ്ട് മക്കളുമുണ്ട്. ഉയിർ ഉലകം എന്നാണ് മക്കളുടെ പേര്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് വിഘ്നേശ്. നയൻതാരയുടെ വിശേഷങ്ങൾ പലപ്പോഴും വിഘ്നേശിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ആരാധകർ അറിയാറ്. നയൻതാരയോട് നാനും റൗഡി താൻ എന്ന സിനിമയുടെ കഥ പറഞ്ഞതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് വിഘ്നേശ് ശിവൻ. ​ഗലാട്ട തമിഴ് ചാനലിനോടാണ് പ്രതികരണം.

സിനിമ നിർമ്മിച്ച ധനുഷാണ് നയൻതാരയെ നായികയാക്കാൻ നിർദ്ദേശിച്ചതെന്ന് വിഘ്നേശ് ശിവൻ പറയുന്നു. 'നയൻതാരയെ കുറച്ച് നേരം കണ്ടിരിക്കാമെന്ന് കരുതി ഞാൻ ശരിയെന്ന് പറഞ്ഞു. നയൻതാര ഈ സിനിമയ്ക്ക് സമ്മതിക്കുമെന്ന് തോന്നിയില്ല. ആ സമയത്ത് ഞാൻ നസ്രിയയുൾപ്പെടെയുള്ളവരെ ആലോചിച്ചിരുന്നു. ഓട്ടോയിലാണ് ഞാനും കൂട്ടുകാരൻ സെന്തിലും കൂടിയാണ് നയൻതാരയെ കാണാൻ പോയത്'

Nayanthara, Nazriya

'സെന്തിൽ പുറത്തിരുന്നു. നയൻതാരയോട് കഥ പറഞ്ഞ് വരാം. അവരെന്തായാലും നോ പറയും. കുറച്ച് സമയം അവരെ കണ്ടിട്ട് വരാം എന്ന് സെന്തിലിനോട് പറഞ്ഞാണ് പോയത്. പോയി ഒന്നര മണിക്കൂർ കഥ പറഞ്ഞു. അവർ ​ഗ്രീൻ ടീയൊക്കെ തന്നു. എനിക്ക് ​ഗ്രീൻ ടീ ഇഷ്ടമല്ലായിരുന്നു. എങ്കിലും കുറച്ച് കുടിച്ചു'

'കഥ മുഴുവനായി അവർ കേട്ടു. ഞാൻ‌ നിരവധി പേരോട് കഥ പറഞ്ഞിട്ടുണ്ട്. കഥ പറയുമ്പോൾ ഫോൺ ഓഫ് ചെയ്യുന്നത് പോലുള്ള ചെറിയ കാര്യങ്ങൾ ആരും ചെയ്യില്ല. ഇടയ്ക്ക് ഫോണിൽ നോക്കിയാണ് കഥ കേൾക്കുക. എന്നാൽ നയൻതാര ഓക്കേയാണോ എന്ന് ആദ്യം ചോദിച്ചു. അതെ എന്ന് പറഞ്ഞു. ഫോണെടുത്ത് ഓഫ് ചെയ്ത് അവിടെ വെച്ചു. കഥ പറയൂ എന്ന് പറഞ്ഞു. അതിൽ തന്നെ എനിക്ക് ആത്മവിശ്വാസം വന്നു'

Nayanthara

'നമ്മൾ പറയുന്നത് കേൾക്കുന്നത് തന്നെ ബഹുമാനമാണ്. കഥ കേട്ട് അവർ ചിരിച്ചു. കഥ കഴിഞ്ഞയുടനെ സിനിമ ചെയ്യാം എന്ന് പറഞ്ഞു'
സിനിമയിലെ കോസ്റ്റ്യൂം നയൻതാര തന്നെയാണ് ഡിസൈൻ ചെയ്തതെന്നും വിഘ്നേശ് വ്യക്തമാക്കി. 'അവരുടെ മറ്റ് സിനിമകളിലും കോസ്റ്റ്യൂമിൽ അവർ തന്നെ ചർച്ച ചെയ്യും. ​കോസ്റ്റ്യൂം ​ഗൂ​ഗിളിൽ നോക്കി അയക്കുകയല്ല. അവർ തന്നെ ധരിച്ച് ഫോട്ടോ അയച്ച് തരും,' വിഘ്നേശ് ശിവൻ പറഞ്ഞു.

നാനും റൗഡി താൻ തിയറ്ററിൽ നിന്ന് കണ്ടപ്പോഴുള്ള പ്രേക്ഷക പ്രതികരണത്തെക്കുറിച്ചും വിഘ്നേശ് ശിവൻ സംസാരിച്ചു. സിനിമയ്ക്ക് ആദ്യം മോശം പ്രതികരണമാണ് വന്നത്. രണ്ട് ദിവസത്തിനുള്ളിൽ വൻ പ്രേക്ഷക സ്വീകാര്യത നേടിയെന്നും വിഘ്നേശ് ശിവൻ ഓർത്തു.

നാനും റൗഡി താനിന് ശേഷം കാതു വാക്ക്ല രണ്ട് കാതൽ എന്ന സിനിമയിലാണ് നയൻസും വിഘ്നേശും ഒരുമിച്ച് പ്രവർത്തിച്ചത്. രണ്ട് സിനിമകളും വിജയം കെെവരിച്ചു. ജവാനാണ് നയൻതാരയുടെ വരാനിരിക്കുന്ന സിനിമ. ചിത്രത്തിൽ ഷാരൂഖ് ഖാനാണ് നായകൻ. ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണിത്. അറ്റ്ലിയാണ് സിനിമയുടെ സംവിധായകൻ. നടിയുടെ മറ്റ് സിനിമകളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. മറുവശത്ത് വിഘ്നേശ് ശിവനും കരിയറിന്റെ തിരക്കുകളിലാണ്.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X