For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ട് വിവാഹം, ഒരു ലിവിങ് റിലേഷന്‍; വിവാഹത്തിലുള്ള വിശ്വാസം തന്നെ പോയിരുന്നുവെന്ന് നടന്‍ കമല്‍ ഹാസന്‍

  |

  ഉലകനായകന്‍ എന്നറിയപ്പെടുന്ന നടന്‍ കമല്‍ ഹാസന്‍ അദ്ദേഹത്തിന്റെ അറുപത്തിയെട്ടാം ജന്മദിനം ആഘോഷിക്കുകയാണിന്ന്. സോഷ്യല്‍ മീഡിയ പേജുകളില്‍ നിറയെ കമല്‍ ഹാസനുള്ള ആശംസകള്‍ നിറയുകയാണ്. അതേ സമയം പിറന്നാളിനോട് അനുബന്ധിച്ച് നടനെ കുറിച്ചുള്ള രസകരമായ ചില കഥകളും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നുണ്ട്.

  അതില്‍ പ്രധാനം താരത്തിന്റെ വ്യക്തിജീവിതത്തെ സംബന്ധിക്കുന്നതാണ്. രണ്ട് തവണ വിവാഹം കഴിക്കുകയും മൂന്നാമത് ലിവിംഗ് റിലേഷനില്‍ കഴിഞ്ഞിരുന്ന കമല്‍ ഹാസന്‍ ഒരിക്കല്‍ വിവാഹജീവിതത്തെ കുറിച്ച് സംസാരിച്ചിരുന്നു. വിവാഹമെന്ന രീതിയോട് തന്നെ തനിക്കുണ്ടായിരുന്ന വിശ്വാസം പോയെന്നാണ് കമല്‍ പറഞ്ഞത്. അതിനുള്ള കാരണമെന്താണെന്നും താരം സൂചിപ്പിച്ചു.. വിശദമായി വായിക്കാം...

  Also Read: എന്റെ പെരുമാറ്റം സിനിമയെ വെല്ലുന്ന അഭിനയം പോലെ തോന്നാം; നായകനായാലും മാറ്റമുണ്ടാവില്ലെന്ന് നടന്‍ സൂരജ് സണ്‍

  സിനിമയിലും അല്ലാതെയുമായി ഒത്തിരി വിവാദങ്ങള്‍ കമല്‍ ഹാസന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. അതിലൊന്ന് നടി സരിഗയുമായിട്ടുള്ള പ്രണയമായിരുന്നു. നടി ശ്രീവിദ്യയെ പ്രണയിച്ചിരുന്ന കാലത്താണ് ഡാന്‍സര്‍ വാണി ഗണപതിയെ കമല്‍ വിവാഹം കഴിക്കുന്നത്. ആ സമയത്ത് നടി സരിഗയുമായിട്ടും താരത്തിന് ഇഷ്ടമുണ്ടായിരുന്നു. പിന്നീടാണ് ഗൗതമിയും നടന്റെ ജീവിത്തതിലേക്ക് എത്തുന്നത്.

  Also Read: പിണക്കം മറന്ന് കൈ കോർത്ത് സൗഹൃദം പങ്കുവെച്ച് ലിബർട്ടി ബഷീറും ദിലീപും, 'ഇവരെപ്പോഴാണ് ഒന്നായതെന്ന്' ആരാധകർ!

  സരിഗയുമായി ഇഷ്ടം തുടങ്ങിയത് മുതല്‍, പതിയെ കമല്‍ ഭാര്യയുമായി അകന്ന് തുടങ്ങി. താന്‍ വിവാഹിതനായത് കൊണ്ട് സരിഗയുമായിട്ടുള്ള ബന്ധം അവസാനിപ്പിക്കാന്‍ പലപ്പോഴും ശ്രമിച്ചിരുന്നെന്ന് ഒരിക്കല്‍ നടന്‍ തുറന്ന് പറഞ്ഞിട്ടുണ്ട്.

  എന്നാല്‍ വിവാഹജീവിതം കുറച്ച് കാലം നീണ്ട് പോയതോടെ താനതില്‍ സന്തുഷ്ടനല്ലായിരുന്നു. എനിക്ക് അത് വര്‍ക്കാവില്ലെന്ന് മനസിലായി. ഞാന്‍ നുണ പറയുന്നതല്ല,. എനിക്കെന്നും സന്തോഷത്തോടെ ഇരിക്കണമായിരുന്നു. ആ സമയത്ത് വിവാഹത്തെ കുറിച്ചുള്ള തന്റെ വിശ്വാസം പോലും നഷ്ടപ്പെട്ട് പോയിരുന്നതായി സിമി ഗ്രേവാളിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ ഹാസന്‍ പറഞ്ഞു.

  'ആ സമയത്ത് വിവാഹത്തിലുള്ള വിശ്വാസം എനിക്ക് പെട്ടെന്ന് നഷ്ടപ്പെടുകയായിരുന്നു. ഇതിനെ കുറിച്ച് ഞാന്‍ ഉറച്ച ശബ്ദത്തില്‍ തന്നെ സംസാരിക്കും. ഞാന്‍ വിവാഹം കഴിച്ച ആദ്യ ദിവസം തന്നെ എനിക്കിത് വേണ്ടായിരുന്നു എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടെന്ന്', കമല്‍ വ്യക്തമാക്കുന്നു.

  രണ്ടാമത്തെ ഭാര്യയായിരുന്ന സരിഗയെ കുറിച്ചും കമല്‍ ഹാസന്‍ സംസാരിച്ചിരുന്നു. 'സരിഗ വളരെ ആകര്‍ഷകത്വമുള്ള സ്ത്രീയായിരുന്നു എന്നതാണ് വസ്തുത. അവരുമായി അടുത്തതിന് ശേഷം ഇനുയും മുന്നോട്ട് കൂടുതലായി അടുപ്പം വേണമെന്ന് തോന്നി തുടങ്ങി. എനിക്ക് താങ്ങാന്‍ പോലും കഴിയാത്ത അത്രയും പ്രണയത്തിലാകാന്‍ ആഗ്രഹിച്ചിരുന്നു. അത് അവസാനിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചില്ല. അങ്ങനൊന്ന് സംഭവിക്കുമെന്ന് എനിക്ക് ഉറപ്പുമില്ലായിരുന്നു. പക്ഷേ അങ്ങനെ നടന്നു. അത് വലിയ വേദനയുണ്ടാക്കിയതാണെന്നും', കമല്‍ പറഞ്ഞു.

  കമല്‍ ഹാസനുമായി താന്‍ പ്രണയത്തിലായിരുന്ന സമയത്ത് കാര്യങ്ങള്‍ നല്ല രീതിയിലായിരുന്നില്ലെന്ന് ഒരിക്കല്‍ സരിഗയും പറഞ്ഞിട്ടുണ്ട്. ഒരു ഘട്ടത്തിലെത്തിയപ്പോള്‍ പരസ്പരം കെയര്‍ നല്‍കുന്നതില്‍ നിന്നും രണ്ടാളും മാറി നിന്നു. മാത്രമല്ല താന്‍ മറ്റൊരു സ്ത്രീയെ പോലെ വന്നവളാണെന്ന് പറഞ്ഞ് ലോകം എന്നെ മോശക്കാരിയായി മുദ്ര കുത്തി. അങ്ങനൊരു സ്ത്രീയെ പോലായിരിക്കുക എന്നത് വളരെ മോശം കാര്യമാണ്. ആ സമയത്ത് നമ്മളെ അധിക്ഷേപിക്കുകയും വെറുക്കുകയും ചെയ്യുന്ന ആളുകളുണ്ടാവുമെന്നും', സരിഗ പറഞ്ഞു.

  English summary
  Viral: When Kamal Haasan Says He Lost Faith In The Institution Of Marriage. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X