ബിപാഷയോട് വല്ലാത്ത ആകര്‍ഷണം തോന്നിയിട്ടുണ്ട്; പൊതുവേദിയില്‍ നടിയെ കുറിച്ച് നടന്‍ മാധവന്‍ പറഞ്ഞത്

റോക്കറ്ററി എന്ന സിനിമയില്‍ നായകനായി അഭിനയിച്ചും സംവിധാനം ചെയ്ത് കൊണ്ടും നടന്‍ മാധവന്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. നടന്റെ വര്‍ഷങ്ങളോളം നീണ്ട കഠിനാധ്വാനമാണ് ഈ സിനിമയ്ക്ക് പിന്നില്‍. അതേ സമയം തന്റെ തീരുമാനങ്ങളും അഭിപ്രായങ്ങളും യാതൊരു മടിയും കൂടാതെ തുറന്ന് സംസാരിക്കുന്ന അപൂര്‍വ്വം നടന്മാരില്‍ ഒരാള്‍ കൂടിയാണ് മാധവന്‍.

ഒരിക്കല്‍ നടി ബിപാഷ ബസുവിനോട് തോന്നിയ ഇഷ്ടത്തെ കുറിച്ച് മാധവന്‍ തുറന്ന് സംസാരിച്ചിരുന്നു. ഇക്കാര്യങ്ങളാണ് വീണ്ടും വൈറലായി കൊണ്ടിരിക്കുന്നത്.

ജോഡി ബ്രേക്കേഴ്‌സ് എന്ന ചിത്രത്തില്‍ മാധവനും ബിപാഷയും ഒരുമിച്ച് അഭിനയിച്ചിരുന്നു

2012 ല്‍ പുറത്തിറങ്ങിയ ജോഡി ബ്രേക്കേഴ്‌സ് എന്ന ചിത്രത്തില്‍ മാധവനും ബിപാഷയും ഒരുമിച്ച് അഭിനയിച്ചിരുന്നു. അശ്വിനി ചൗധരി സംവിധാനം ചെയ്ത ഒരു റൊമാന്റിക് കോമഡി ചിത്രമായിരുന്നിത്. മിലിന്ദ് സോമന്‍, ദിപന്നിത ശര്‍മ്മ, ഓമി വൈദ്യ, മൃണാളിനി ശര്‍മ്മ തുടങ്ങി നിരവധി താരങ്ങളും ഈ സിനിമയുടെ ഭാഗമായി. പ്രേക്ഷകരില്‍ നിന്നും സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രം ബോക്‌സോഫീസില്‍ പരാജയപ്പെട്ടു.

ആ കെമിസ്ട്രി നമുക്ക് ഇല്ലെങ്കില്‍ സ്‌ക്രീനില്‍ പ്രണയം അവതരിപ്പിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്

ഇതേ സിനിമയുടെ പ്രൊമോഷന്‍ പരിപാടിയിലാണ് ബിപാഷ ബസുവിനോട് തോന്നിയ ഇഷ്ടത്തെ കുറിച്ച് മാധവന്‍ വെളിപ്പെടുത്തിയത്. 'നമുക്ക് സ്‌ക്രീനില്‍ ഒരാളുമായി നല്ല കെമിസ്ട്രി ഉണ്ടാവണമെങ്കില്‍ ആ വ്യക്തിയിലേക്ക് വളരെയധികം ആകര്‍ഷിക്കപ്പെടണം. ഒരു വ്യക്തിയെന്ന നിലയില്‍ ഞാന്‍ ബിപാഷയിലേക്ക് വളരെയധികം ആകര്‍ഷിക്കപ്പെട്ടു. ആ കെമിസ്ട്രി നമുക്ക് ഇല്ലെങ്കില്‍ സ്‌ക്രീനില്‍ പ്രണയം അവതരിപ്പിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്.

 അവള്‍ ശരിക്കും വിചിത്രമായ സുന്ദരിയാണ്

അവള്‍ ശരിക്കും വിചിത്രമായ സുന്ദരിയാണ്. വളരെ ആകര്‍ഷണം തോന്നും. ബിപാഷയുമായി സിനിമയുടെ സെറ്റില്‍ നല്ല ബന്ധമുണ്ടായിരുന്നു. ശരിക്കും അവര്‍ എത്ര വലിയ താരമാണെന്ന് ഇനിയും അവള്‍ക്ക് മനസിലായിട്ടില്ല' എന്നും പിടിഐ യ്ക്ക് നല്‍കിയ പ്രതികരണത്തില്‍ മാധവന്‍ പറഞ്ഞു.

Recommended Video

ആമിര്‍ ഖാനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു : Sai Tamhankar | FilmiBeat Malayalam
2016 ലാണ് കരണും ബിപാഷയും വിവാഹിതരാവുന്നത്

ബിപാഷയെ കുറിച്ച് മാധവന്‍ ഇക്കാര്യങ്ങള്‍ പറയുമ്പോള്‍ നടി വിവാഹിതയല്ല. ആ സമയത്ത് നടന്‍ ജോണ്‍ എബ്രഹാമുമായിട്ടുള്ള പ്രണയം പിരിഞ്ഞ് സിംഗിളായി കഴിയുകയാണ്. എന്നാല്‍ മാധവന്‍ ഭാര്യ സരിതയുടെ കൂടെ സന്തോഷത്തോടെ കഴിയുകയായിരുന്നു. ഇവരെ കുറിച്ച് കൂടുതല്‍ ഗോസിപ്പുകളൊന്നും വരുന്നതിന് മുന്‍പ് തന്നെ ബിപാഷ നടന്‍ കരണ്‍ സിംഗ് ഗ്രോവറുമായി ഇഷ്ടത്തിലായി.

2016 ലാണ് കരണും ബിപാഷയും വിവാഹിതരാവുന്നത്. നേരത്തെ രണ്ട് തവണ വിവാഹിതനായ കരണിനെ ബിപാഷ പ്രണയിച്ച് വിവാഹം കഴിച്ചതാണ്. ഇപ്പോഴും പ്രശ്‌നങ്ങളൊന്നുമില്ലാതെ ഈ ദാമ്പത്യം മുന്നോട്ട് പോവുന്നു.

More from Filmibeat

Read more about: madhavan മാധവൻ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X