അഭിനയം ശരിയായില്ല, ചിമ്പു ചിത്രത്തിൽ നിന്നും നയൻതാരയെ ഒഴിവാക്കി; പകരമെത്തിയത് മലയാളികളുടെ പ്രിയങ്കരി

കഴിഞ്ഞ ദിവസമായിരുന്നു നയൻതാരയുടെ 39ാം പിറന്നാൾ. നിരവധി പേരാണ് നടിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചത്. തെന്നിന്ത്യൻ സിനിമാ ലോകത്തെ താരറാണിയായ നയൻതാരയ്ക്ക് ഇന്ന് കൈ നിറയെ അവസരങ്ങളാണ്. സിനിമകളുടെ വിജയപരാജയത്തിനപ്പുറത്തേക്ക് നടിയുടെ താരമൂല്യം ഉയർന്നിട്ടുണ്ട്. ഷാരൂഖ് ഖാൻ ചിത്രം ജവാനിലൂ‌ടെ ബോളിവുഡിലും ന‌ടി സാന്നിധ്യം അറിയിച്ചു. തമിഴകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയും നയൻതാരയാണ്.

പ്രതിഫലത്തിന്റെ കാര്യത്തിൽ താരം പൊതുവെ വിട്ടുവീഴ്ച ചെയ്യാറില്ല. അടുത്തിടെ മണിരത്നത്തിന്റെ പുതിയ ചിത്രത്തിനായി 12 കോടി രൂപയാണ് നയൻതാര ആവശ്യപ്പെട്ട പ്രതിഫലം. ഇതോടെയാണ് നയൻതാരയ്ക്ക് പകരം തൃഷയെ ചിത്രത്തിൽ നായികയാക്കിയതെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട് വന്നിരുന്നു. കരിയറിൽ ഇന്നത്തെ താരത്തിളക്കത്തിലേക്ക് എത്താൻ നയൻതാര അഭിമുഖീകരിച്ച വെല്ലുവളികൾ ഏറെയാണ്.

Nayanthara

2003 ൽ മനസിനക്കരെ എന്ന സിനിമയിലൂടെയാണ് നയൻതാര അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്. അഭിനയത്തിന്റെ കാര്യത്തിൽ വലിയ മതിപ്പുണ്ടാക്കാൻ അന്ന് നടിക്ക് കഴിഞ്ഞില്ല. നയൻതാര ഇന്നത്തെ ഉയരത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചില്ലെന്നാണ് പിന്നീടൊരിക്കൽ മനസിനക്കരെയുടെ സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞത്. ​

തുടക്കകാലത്ത് നയൻതാരയ്ക്ക് നഷ്ടപ്പെട്ട തമിഴ് ചിത്രമാണ് തോട്ടി ജയ. ചിമ്പുവായിരുന്നു ചിത്രത്തിലെ നായകൻ. സിനിമയുടെ ഓഡിഷന് നടിയെ വിളിച്ചെങ്കിലും അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞ് നടിയെ ഒഴിവാക്കുകയാണുണ്ടായത്. പിന്നീട് നടി ​ഗോപികയാണ് ചിത്രത്തിൽ നായികയായത്. 2005 ലാണ് തോട്ടി ജയ റിലീസ് ചെയ്യുന്നത്. നയൻതാര ​ഗ്ലാമറസ് നായികയായി മാറുന്നതും ഈ കാലത്താണ്.

Nayanthara, Gopika

അഭിനയത്തിൽ വലിയ പ്രകടനം കാഴ്ച വെച്ചില്ലെങ്കിലും ഈ പരിമിതിയെ അക്കാലത്ത് നടി മറികടന്നത് ​ഗ്ലാമറസ് പരിവേഷത്തിലൂടെയാണ്. ​ഗജിനി, വല്ലവൻ തുടങ്ങിയ സിനിമകളിൽ അതീവ ​ഗ്ലാമറസായാണ് നയൻതാരയെത്തിയത്. അക്കാലത്ത് നടിക്കെതിരെ വിമർശനങ്ങളും വന്നു. എന്നാൽ ഇതൊന്നും കാര്യമാക്കാതെ തെലുങ്കിലെയും തമിഴിലെയും താര റാണിയായി നയൻതാര മാറി.

എന്നാൽ 2014 ന് ശേഷം നടി മാറി ചിന്തിച്ചു ​അതീവ ​ഗ്ലാമറസ് കഥാപാത്രങ്ങൾ പിന്നീട് നടി അധികം ചെയ്തിട്ടില്ല. അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ നയൻതാരയെ തേടിയെത്തി. . രാജാ റാണി, നാനും റൗഡി താൻ, തനി ഒരുവൻ, മായ ഇരുമുഖൻ തുടങ്ങിയ സിനിമകൾ ഇതിനുദാഹരണമാണ്. തുടരെ സിനിമകൾ ഹിറ്റായതോടെ നയൻതാര സൂപ്പർതാര പദവിയിലേക്ക് ഉയർന്നു.

അപ്പോഴും നടിക്ക് അഭിനയ മികവ് കാണിക്കാൻ കഴിഞ്ഞ സിനിമകൾ വിരളമാണ്. നാനും റൗഡി താനിലാണ് ഇരുപത് വർഷം നീണ്ട കരിയറിൽ നയൻതാരയുടെ ഏറ്റവും മികച്ച പെർഫോമൻസ് പ്രേക്ഷകർ കണ്ടത്. അഭിനയത്തിനപ്പുറം താരമൂല്യമാണ് നയൻതാരയെ മറ്റ് നടിമാരിൽ നിന്നും വ്യത്യസ്തയാക്കുന്നത്. ജവാൻ, ഇരവൈൻ എന്നിവയാണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. ടെസ്റ്റ്, അന്നപൂരാണി തുടങ്ങിയ സിനിമകളാണ് നടിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.

മാധവൻ, സിദ്ധാർത്ഥ്, മീര ജാസ്മിൻ എന്നിവർക്കൊപ്പമാണ് ചിത്രത്തിൽ നയൻതാര അഭിനയിക്കുന്നത്. നയൻതാരയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. മലയാളത്തിൽ ​ഗോൾഡാണ് താരത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X