ആർക്കും എന്നിൽ വിശ്വാസമില്ലായിരുന്നു; ബിക്കിനി രം​ഗം ചെയ്യാൻ കാരണം; അസിന് പകരം നയൻതാര എത്തിയപ്പോൾ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള നടിയാണ് നയൻതാര. മനസിനക്കരെ എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന നയൻതാരയ്ക്ക് ഭാ​ഗ്യം തെളിയുന്നത് തമിഴകത്തേക്ക് കടന്നപ്പോഴാണ്. അയ്യ എന്ന സിനിമയിലൂടെ തമിഴ് സിനിമാ രം​ഗത്തെത്തിയ നയൻതാരയ തേടി ഹിറ്റ് സിനിമകളുടെ ഒരു നിര തന്നെ വന്നു. മലയാള സിനിമകളിൽ ശാലീന സുന്ദരിയായി കണ്ട നയൻതാര തമിഴകത്തേക്ക് കടന്നപ്പോൾ അടിമുടി മാറി. ​

ഗ്ലാമറസ് വേഷങ്ങളിൽ അഭിനയിക്കാൻ തയ്യാറായ നയൻതാര രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ തമിഴ്, തെലുങ്ക് സിനിമാ രം​ഗത്ത് തരം​ഗം സൃഷ്ടിച്ചു. എന്നാൽ മലയാളത്തിൽ നിന്ന് നടിക്ക് അന്നും അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നു. നടൻ ജ​ഗതി ശ്രീകുമാർ പോലും ഒരു പൊതുവേദിയിൽ നയൻതാരയെക്കുറിച്ച് മോശമായി അക്കാലത്ത് സംസാരിച്ചു. എന്നാൽ വിമർശനങ്ങളെയും കുറ്റപ്പെടുത്തലുകളുടെയും അതിജീവിച്ച് ലേഡി സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയരാൻ നയൻതാരയ്ക്ക് കഴിഞ്ഞു.

Nayanthara

അന്ന് വിമർശിച്ചവർ പോലും ഇന്ന് നയൻതാരയെ വാഴ്ത്തുന്നു. നയൻതാര അതീവ ​ഗ്ലാമറസായി അഭിനയിച്ച സിനിമയാണ് ബില്ല. അജിത്ത് നായകനായ സിനിമയിൽ ബിക്കിനി ധരിച്ച് അഭിനയിക്കാൻ നയൻതാര തയ്യാറായി. അന്ന് നയൻതാരയുടെ ബിക്കിനി രം​ഗങ്ങൾ വലിയ തോതിൽ ചർച്ചയായി. കഴിഞ്ഞ വർഷം കണക്ട് എന്ന സിനിമയുടെ പ്രൊമോഷന് എത്തിയപ്പോൾ പഴയ ബിക്കിനി രം​ഗത്തെക്കുറിച്ച് നയൻതാര സംസാരിക്കുകയും ചെയ്തു.

ബില്ല ചെയ്യുമ്പോൾ ആർക്കും എന്നിൽ വിശ്വാസമില്ലായിരുന്നു. സംവിധായകന് ഒഴികെ. അങ്ങനെ ഫുൾ ​ഗ്ലാമറായി ആരും എന്നെ കണ്ടിരുന്നില്ല. കാരണം ആ സമയത്ത് കൂടകലും വില്ലേജ് ​ഗേൾ കഥാപാത്രങ്ങളാണ് ചെയ്തത്. അത് ചെയ്യുമ്പോൾ എനിക്കിങ്ങനെയും സാധിക്കുമെന്ന് തെളിയിക്കണമായിരുന്നെന്നും നയൻതാര അന്ന് പറഞ്ഞു.

Nayanthara

അജിത്ത് നായകനായ ബില്ലയിൽ ആദ്യം നായികയായി പരി​ഗണിച്ചത് അസിനെയാണ്. സിനിമയുടെ ഫോട്ടോഷൂട്ടും കഴിഞ്ഞു. എന്നാൽ ബിക്കിനി രം​ഗം ഉണ്ടെന്നറിഞ്ഞതോടെ അസിൻ ബില്ലയിൽ നിന്നും പിന്മാറി. ഇതോടെയാണ് നയൻതാരയിലേക്ക് സിനിമ എത്തിയത്.

അസിനും നയൻതാരയും തൃഷയും അക്കാലഘട്ടത്തിലെ ഏറ്റവും തിരക്കേറിയ തെന്നിന്ത്യൻ നടിമാരായിരുന്നു. ഇവരിൽ ഏറ്റവും കൂടുതൽ ​ഗ്ലമറസായി അഭിനയിക്കാൻ തയ്യാറായത് നയൻതാരയാണ്. വില്ല്, സത്യം തുടങ്ങിയ സിനിമകളിൽ അതീവ ​ഗ്ലാമറസായി നയൻതാര എത്തി. ​

ഒരു ഘട്ടത്തിൽ ഇത്തരം കഥാപാത്രങ്ങളും കോസ്റ്റ്യൂമുകളും ഒഴിവാക്കാൻ നയൻതാര തയ്യാറായി. കരിയറിലുണ്ടായ വീഴ്ചയ്ക്ക് ശേഷം ശക്തമായ തിരിച്ച് വരവ് നടത്തിയപ്പോഴാണ് ​ഗ്ലാമറസ് വേഷങ്ങൾ ഒഴിവാക്കാൻ നയൻതാര തയ്യാറായത്. അപ്പോഴേക്കും ലേഡി സൂപ്പർസ്റ്റാർ എന്ന പദവിയിലേക്ക് നയൻതാര ഉയർന്നു.

അന്നപൂരാണിയാണ് നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മലയാളത്തിൽ ​ഗോൾഡ് എന്ന സിനിമയ്ക്ക് ശേഷം നയൻതാരയെ കണ്ടിട്ടില്ല. നയൻതാരയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഷാരൂഖ് ഖാൻ ചിത്രം ജവാനിലൂടെ ബോളിവുഡിലും സാന്നിധ്യമറിയിച്ച നയൻതാരയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. കരിയറിനൊപ്പം കുടുംബ ജീവിതവും മുന്നോട്ട് കൊണ്ട് പോകുകയാണ് നയൻതാരയിന്ന്. ഉയിർ, ഉലകം എന്നീ ഇരട്ടക്കുട്ടികളു‌ടെ അമ്മയാണ് നയൻതാര.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X