നയന്‍താര എന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തതാണ്; നടിയ്‌ക്കെതിരെ പ്രഭുദേവയുടെ ആദ്യഭാര്യയുടെ ആരോപണം വീണ്ടും വൈറല്‍

സാധാരണക്കാരിയായ മലയാളി പെണ്‍കുട്ടിയില്‍ നിന്നും തെന്നിന്ത്യ അടക്കി വാഴുന്ന നായികയിലേക്കുള്ള നയന്‍താരയുടെ യാത്ര ചെറുതല്ലായിരുന്നു. ഇന്നലെ വിഘ്‌നേശ് ശിവനുമായിട്ടുള്ള വിവാഹത്തിന് പിന്നാലെ നയന്‍സിനെ കുറിച്ചുള്ള അനേകം റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നത്. വ്യക്തി ജീവിതത്തില്‍ നടി നേടിയ നേട്ടങ്ങളെ പറ്റിയും വീഴ്ചകളെ പറ്റിയുമൊക്കെ ആരാധകര്‍ ചര്‍ച്ച ചെയ്തു.

അതില്‍ പ്രധാനമായും നടനും നര്‍ത്തകനുമായ പ്രഭുദേവയെ കുറിച്ചുള്ള വാര്‍ത്തകളും ഉണ്ടായിരുന്നു. വിഘ്‌നേശിനെ പരിചയപ്പെടുന്നതിന് മുന്‍പ് നയന്‍താര പ്രഭുദേവയുമായി ഇഷ്ടത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. പക്ഷേ അത് പരാജയപ്പെട്ടു. എന്നാല്‍ വലിയ ആരോപണങ്ങളുമായി പ്രഭുവിന്റെ ആദ്യഭാര്യ റംലത്ത് രംഗത്ത് വന്നു. ഇപ്പോള്‍ നയന്‍സിന്റെ വിവാഹത്തോട് അനുബന്ധിച്ച് റംലത്തിന്റെ വാക്കുകള്‍ വൈറലാവുകയാണ്.

മുസ്ലിം കുടുംബത്തില്‍ ജനിച്ച റംലത്ത് വിവാഹത്തോട് അനുബന്ധിച്ച് ലത എന്ന പേരിലേക്ക് മാറി

1995 ലാണ് പ്രഭുദേവയും റംലത്തും തമ്മില്‍ വിവാഹിതരാവുന്നത്. മുസ്ലിം കുടുംബത്തില്‍ ജനിച്ച റംലത്ത് വിവാഹത്തോട് അനുബന്ധിച്ച് ലത എന്ന പേരിലേക്ക് മാറുകയും ചെയ്തു. തന്റെ ഭര്‍ത്താവ് ഒരിക്കലും നയന്‍താരയെ പ്രണയിച്ചതല്ലെന്നും ബ്ലാക്ക് മാജിക് കാണിച്ച് അദ്ദേഹത്തെ വീഴ്ത്തിയത് ആണെന്നുമാണ് റംലത്തിന്റെ ആരോപണം. ഇതോടെ തെന്നിന്ത്യന്‍ സിനിമാലോകത്ത് നയന്‍താര-പ്രഭുദേവ പ്രണയം വലിയ ചര്‍ച്ചയായി മാറി.

പ്രഭുദേവ സ്‌നേഹവും സംരക്ഷണവും ഉള്ള നല്ലൊരു ഭര്‍ത്താവ് ആയിരുന്നു

മുന്‍പ് ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ഭര്‍ത്താവിനെ പിന്തുണച്ചും നയന്‍താരയെ കുറ്റം പറഞ്ഞും താരപത്‌നി എത്തിയത്. പ്രഭുദേവ സ്‌നേഹവും സംരക്ഷണവും ഉള്ള നല്ലൊരു ഭര്‍ത്താവ് ആയിരുന്നു. പതിനഞ്ച് വര്‍ഷവും അങ്ങനെയായിരുന്നു. ഞങ്ങള്‍ക്ക് വേണ്ടി ഒരു വീടും അദ്ദേഹം വാങ്ങി തന്നിരുന്നു. പക്ഷേ കാര്യങ്ങളൊക്കെ മാറി. അദ്ദേത്തിന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലുമൊക്കെ മാറ്റം വന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സ്വഭാവും മാറി.

അന്യന്റെ ഭര്‍ത്താവിനെ തട്ടിയെടുത്ത് കൊണ്ട് പോയ നയന്‍താരയെ ശിക്ഷിക്കണം

അന്യന്റെ ഭര്‍ത്താവിനെ തട്ടിയെടുത്ത് കൊണ്ട് പോയ നയന്‍താരയെ ശിക്ഷിക്കണം എന്നും റംലത്ത് ആവശ്യപ്പെട്ടിരുന്നു. തന്റെ ഭര്‍ത്താവിനെ മോഷ്ടിച്ചെടുത്ത നയന്‍താരയെ അറസ്റ്റ് ചെയ്യാന്‍ പോലീസിനോടും ശിക്ഷിക്കാന്‍ കോടതിയോടും താരപത്‌നി ആവശ്യപ്പെട്ടു. നയന്‍താരയെ എവിടെ കണ്ടാലും അവിടെ വെച്ച് ഞാന്‍ തല്ലുമെന്നും അവളൊരു മോശം സ്ത്രീയ്ക്ക് ഉദ്ദാഹരണം ആണെന്നുമൊക്കെ റംലത്ത് പറഞ്ഞു. തന്റെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ ജീവിതത്തിലേക്ക് കൊണ്ട് വന്നുവെന്ന് ഉള്‍കൊള്ളാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല.

Recommended Video

വിഗ്നേഷിനൊപ്പം ചോറ്റാനിക്കരയിലെത്തി നയൻ താര
ഏഴ് വര്‍ഷത്തോളം രഹസ്യമായും പരസ്യമായിട്ടുമൊക്കെ പ്രണയിച്ചതിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്

എന്തായാലും നയന്‍താരയും പ്രഭുദേവയും തമ്മിലുണ്ടായിരുന്ന പ്രണയം അധികകാലം മുന്നോട്ട് പോവാതെ തകര്‍ന്നു. രണ്ടാളും പരസ്പരം അകന്നതിന് ശേഷമാണ് നയന്‍സ് വിക്കിയുമായി ഇഷ്ടത്തിലാവുന്നത്. ഏഴ് വര്‍ഷത്തോളം രഹസ്യമായും പരസ്യമായിട്ടുമൊക്കെ പ്രണയിച്ചതിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. തെന്നിന്ത്യ കണ്ടതിൽ വച്ച് ഏറ്റവും വലിയ ആഢംബര വിവാഹമായി അത് മാറി. സൂപ്പർതാരങ്ങളടക്കം ക്ഷണിക്കപ്പെട്ട അതിഥികളാണ് ചടങ്ങിൽ പങ്കെടുക്കാൻ വന്നത്.

Read more about: nayanthara prabhu deva
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X