ഞങ്ങൾ പ്രണയത്തിലായിരുന്നു; പക്ഷെ മുന്നോട്ട് പോയില്ല; തൃഷയുമായുണ്ടായ ബന്ധത്തെക്കുറിച്ച് റാണ ദ​ഗുബതി പറഞ്ഞത്

തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ് ഇതിന് കാരണം. നടനൊപ്പമുള്ള ഫോട്ടോ പുറത്ത് വന്നതിന് പിന്നാലെ അഭ്യൂഹങ്ങൾ പരന്നു. വിജയും ഭാര്യ സം​ഗീതയും അകൽച്ചയിലാണെന്ന് കഴിഞ്ഞ കുറേ നാളുകളായി സംസാരമുണ്ട്. ഇതിന് പിന്നാലെയാണ് തൃഷ വിജയ്ക്കൊപ്പം നിൽക്കുന്ന ഫോട്ടോ പങ്കുവെച്ചത്.

ഒരു കാലത്തെ ഹിറ്റ് ജോഡിയായിരുന്ന ഇരുവരും തമ്മിൽ അ‌ടുപ്പമുണ്ടെന്ന സംസാരം കോളിവുഡിൽ തുടരുകയാണ്. തൃഷയോ വിജയോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. തന്റെ പ്രണയത്തെക്കുറിച്ചും ബ്രേക്കപ്പുകളെക്കുറിച്ചും ഒരിക്കൽ തൃഷ തുറന്ന് സംസാരിച്ചിട്ടുണ്ട്. നടൻ റാണ ​ദ​ഗുബതിയുമായുള്ള തൃഷയുടെ പ്രണയം തമിഴകത്തും ടോളിവുഡിലും ഒരു കാലത്ത് ചർച്ചയായതാണ്.

Rana Daggubati  Trisha

അടുത്ത സുഹൃത്തുക്കളായിരുന്ന തൃഷയും റാണയും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. എന്നാൽ കുറച്ച് കാലത്തെ ഡേറ്റിം​ഗിന് ശേഷം രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞു. ഇതേക്കുറിച്ച് പിന്നീടൊരിക്കൽ റാണ സംസാരിച്ചിട്ടുണ്ട്. ഒരു പതിറ്റാണ്ടോളമായി അവളെന്റെ സുഹൃത്താണ്. ഒരു ഘട്ടത്തിൽ ഡേറ്റ് ചെയ്തിട്ടുമുണ്ട്. പക്ഷെ വർക്കൗട്ട് ആയില്ലെന്ന് റാണ അന്ന് വ്യക്തമാക്കി. ബ്രേക്കപ്പിന് ശേഷവും റാണയുമായി സൗഹൃദമുണ്ടെന്ന് തൃഷയും നേരത്തെ പറഞ്ഞിട്ടുണ്ട്.

മറ്റ് ചില നടിമാരുമായി റാണ അടുത്തതോടെയാണ് തൃഷ ബന്ധം ഉപേക്ഷിച്ചതെന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ. 2020 ലാണ് റാണ വിവാഹിതനായത്. മിഹിക ബജാജ് എന്നാണ് ഭാര്യയുടെ പേര്. 40 കാരിയായ തൃഷ ഇപ്പോഴും അവിവാഹിതയായി തുടരുകയാണ്. വിവാഹ മോചനത്തിൽ താൻ വിശ്വസിക്കുന്നില്ലെന്നും അനുയോജ്യമായ ആളെ കണ്ടാലേ വിവാഹം കഴിക്കൂയെന്നും നടി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

Rana Daggubati  Trisha

2015 ൽ വരുൺ മന്യൻ എന്ന വ്യവസായിയുമായി തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ പിന്നീടിവർ വിവാഹം വേണ്ടെന്ന് വെച്ചു. പിന്നീട് കരിയറിലേക്ക് നടി പൂർണ ശ്രദ്ധ നൽകി. കരിയറിൽ ഉയർച്ചയും താഴ്ചയും തൃഷയ്ക്ക് ഒരുപോലെ നേരിടേണ്ടി വന്നി‌ട്ടുണ്ട്. ഒരു കാലത്തെ താര റാണിയായിരുന്ന തൃഷയ്ക്ക് പിന്നീട് അവസരങ്ങൾ കുറഞ്ഞു.

അതേസമയം അപ്പോഴും 96, കൊടി, വിണ്ണെെത്താണ്ടി വരുവായ തുടങ്ങിയ ശ്രദ്ധേയ സിനിമകളിലൂടെ നടി ഇടയ്ക്കിടെ സാന്നിധ്യം അറിയിച്ചു. പൊന്നിയിൻ സെൽവൻ എന്ന സിനിമയുടെ വിജയമാണ് തൃഷയുടെ അടുത്ത കാലത്ത് കരിയറിൽ വലിയ കുതിച്ച് ചാ‌ട്ടമുണ്ടാക്കിയത്. നഷ്ടപ്പെട്ട താരമൂല്യം തൃഷയെ തേടി തിരികെ എത്തി. നടിയുടെ ഒന്നിലേറെ സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്.

മലയാളത്തിൽ റാം, ഐഡന്റിറ്റി എന്നീ സിനിമകളാണ് തൃഷയുടേതായി റിലീസ് ചെയ്യാനുള്ളത്. വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും നടി ഒഴിഞ്ഞ് മാറാറാണ് പതിവ്. മറുവശത്ത് റാണ ദ​ഗുബതി കരിയറിലെ തിരക്കുകളിലാണ്. തെലുങ്ക്, ഹിന്ദി സിനിമാ രം​ഗത്ത് നടൻ സജീവമായി തുടരുന്നു. ബാഹുബലി എന്ന സിനിമയ്ക്ക ശേഷമാണ് റാണ കൂടുതൽ ജനശ്രദ്ധ നേടുന്നത്.

Read more about: trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X