പെട്ടുപോയേനെയെന്ന് സമാന്ത; ഡിവോഴ്സിന് ശേഷം പകരം വീട്ടി സിദ്ധാർത്ഥും; ഇരുവരും പിരിയാൻ കാരണം

തെന്നിന്ത്യൻ സിനിമയിൽ ഇന്നത്തെ താരറാണി സമാന്തയാണ്. വ്യത്യസ്തമായ സിനിമകളുമായി പ്രേക്ഷകർക്ക് മുമ്പിലെത്തുന്ന സമാന്ത താരമൂല്യത്തിലും പ്രതിഫലത്തിലും മുൻപന്തിയിലുണ്ട്. എന്താണ് സമാന്തയുടെ വിജയമന്ത്രമെന്ന് സിനിമാ ലോകത്തെ പലർക്കും ചോദ്യമുണ്ട്. മുൻനിര നായിക നടി ആണെങ്കിലും സിനിമകൾ തെരഞ്ഞെടുക്കുന്നിൽ നടി പരീക്ഷണങ്ങൾക്ക് തയ്യാറാകുന്നത് വിജയത്തിന് ഉപകരിക്കുന്നു. കരിയറിനപ്പുറം സമാന്തയുടെ വ്യക്തി ജീവിതം ഉയർച്ച താഴ്ചകളുമായി മുന്നോട്ട് പോകുകയാണ്.

വിവാഹമോചനം, മയോസിറ്റിസ് എന്ന അസുഖം തുടങ്ങി പല പ്രതിസന്ധികളും സമാന്ത അഭിമുഖീകരിച്ചു. 2017 ലാണ് സമാന്തയും നാ​ഗചൈതന്യയും വിവാഹിതരാകുന്നത്. നാല് വർഷം മാത്രമേ ഈ ബന്ധം നിലനിന്നുള്ളൂ. 2021 നവംബറിൽ ഇരുവരും വേർപിരിഞ്ഞു. രണ്ട് വഴിക്ക് പിരിഞ്ഞ താരങ്ങൾ കരിയറിന്റെ തിരക്കുകളിലേക്ക് നീങ്ങി.

വിവാഹമോചനമുണ്ടാക്കിയ വിഷമഘട്ടം അഭിമുഖീകരിക്കുന്നതിനിടെയാണ് മറ്റൊരു പ്രതിസന്ധി സമാന്തയ്ക്ക് നേരിടേണ്ടി വന്നത്. പേശികളെ ബാധിക്കുന്ന മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ നടിയെ വലച്ചു. മാസങ്ങൾ നീണ്ട ചികിത്സ ഇതിനായി വേണ്ടി വന്നു. ആരോ​ഗ്യം പൂർണമായും തിരികെ പിടിക്കാൻ വേണ്ടി കുറച്ച് നാളത്തേക്ക് സിനിമാ രം​ഗത്ത് നിന്നും മാറി നിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ് താരം.

Samantha, Siddharth

സമാന്തയുടെ കരിയറിൽ കോളിളക്കം സൃഷ്ടിച്ച മറ്റൊരു സംഭവമായിരുന്നു നടൻ സിദ്ധാർത്ഥുമായുള്ള പ്രണയവും വേർപിരിയലും. 2013 ൽ ജബർദസ്ത് എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കവെയാണ് സമാന്തയും സിദ്ധാർത്ഥും പ്രണയത്തിലായത്. എന്നാൽ പിന്നീട് ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ഉടലെടുത്തു. സിദ്ധാർത്ഥിനൊപ്പം വിവാഹ ജീവിതത്തിലേക്ക് കടക്കാൻ സമാന്ത ആ​ഗ്രഹിച്ചിരുന്നെന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ. എന്നാൽ സിദ്ധാർത്ഥ് ഇതിനിടെ മറ്റാെരു നടിയുമായി സൗഹൃദത്തിലായെന്നും ഇത് പ്രശ്നങ്ങൾക്ക് വഴിവെച്ചെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

പ്രണയത്ത​കർച്ചയെക്കുറിച്ച് അന്ന് സമാന്ത പരോക്ഷമായി സംസാരിച്ചിട്ടുമുണ്ട്. നടി സാവിത്രിയെ പോലെ എന്റെ ജീവിതത്തിലും ഒരു പ്രതിസന്ധിയിൽ ഞാൻ വീണ് പോയെനെ. പക്ഷെ ഞാൻ വളരെ നേരത്തെ അത് തിരിച്ചറിയുകയും ബന്ധത്തിൽ നിന്ന് പിൻമാറുകയും ചെയ്തു. അതിന് ശേഷമാണ് നാ​ഗചൈതന്യയെ പോലെ നല്ലൊരു വ്യക്തി തന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നതെന്നും സമാന്ത അന്ന് തുറന്ന് പറഞ്ഞു.

Samantha, Siddharth

എന്നാൽ പിന്നീട് സമാന്തയും നാ​ഗചൈതന്യയും വിവാഹമോചിതരായ ശേഷം സിദ്ധാർത്ഥ് പരോക്ഷമായി സമാന്തയെ പരിഹസിച്ചെന്ന ആരോപണം വന്നു. ഉലുന്തൂർപേട്ടയിലെ തെരുവ് നായക്ക് ന​ഗൂർ ബിരിയാണി കഴിക്കാൻ വിധിയുണ്ടെങ്കിൽ ആർക്കും അത് തടുക്കാൻ പറ്റില്ലെന്ന ട്വീറ്റ് സിദ്ധാർത്ഥ് ഇട്ടിരുന്നു. സമാന്ത-നാ​ഗചൈതന്യ വിവാഹമോചനം വലിയ ചർച്ചയായിരിക്കെ വന്ന ട്വീറ്റ് നടിയെ പരിഹസിച്ചതാണെന്ന് ആരാധകർ ആരോപിച്ചു.

സിദ്ധാർത്ഥ് ഇപ്പോൾ നടി അദിതി റാവുവുമായി പ്രണയത്തിലാണ്. സിദ്ധാർത്ഥിന്റെ ആദ്യ വിവാഹബന്ധം പരാജയപ്പെടുകയായിരുന്നു. കാമകിയായിരുന്ന മേഘ്നയെയാണ് നടൻ ആദ്യം വിവാഹം ചെയ്തത്. 2003 ലായിരുന്നു വിവാഹം. മൂന്ന് വർഷത്തിനുള്ളിൽ ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുകയും മാറി താമസിക്കുകയും ചെയ്തു. 2007 ൽ നിയമപരമായി വിവാഹമോചനവും നേടി.

മറുവശത്ത് സമാന്ത നാ​ഗചൈതന്യയുമായി പിരിഞ്ഞ ശേഷം മറ്റൊരു ബന്ധത്തിന് തയ്യാറായിട്ടില്ല. അതേസമയം നാ​ഗചൈതന്യ നടി ശോഭിത ധുലിപാലയുമായി പ്രണയത്തിലാണെന്ന് റിപ്പോർട്ടുകളുണ്ട്. ഇരുവരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആരോ​ഗ്യം വീണ്ടെടുത്ത് സമാന്ത തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ശാകുന്തളം ആണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സിതാഡെൽ എന്ന സീരീസും ഖുശി എന്ന തെലുങ്ക് ചിത്രവും നടിയുടേതായി പുറത്തിറങ്ങാനുണ്ട്.

More from Filmibeat

Read more about: samantha siddharth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X