'മറ്റു കാര്യങ്ങൾക്ക് ഹോട്ടലിൽ വെച്ച് കാണാമെന്ന് ചാനൽ മേധാവി; അടികൊടുക്കേണ്ടതാണ്, പക്ഷെ ഞാൻ ചിന്തിച്ചത്'

നെ​ഗറ്റീവ് വേഷങ്ങളിലൂടെ വൻ ജനപ്രീതി നേടാൻ കഴിഞ്ഞ നടിയാണ് വരലക്ഷ്മി ശരത്കുമാർ. നടൻ ശരത്കുമാറിന്റെ മകളായ വരലക്ഷ്മി നായികയായാണ് തുടക്കം കുറിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ സിനിമാ ലോകത്ത് ശ്രദ്ധ നേടാൻ വരലക്ഷ്മിക്കായി. വ്യത്യസ്തമായ കഥാപാത്രങ്ങൾ നടിയെ തേടി വന്നു. സൂപ്പർസ്റ്റാർ സിനിമകളിലെ നായിക എന്നതിനപ്പുറം സിനിമാ ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുക്കാൻ വരലക്ഷ്മിക്ക് കഴിഞ്ഞു.

വരലക്ഷ്മി സിനിമാ രം​ഗത്തേക്ക് കടന്ന് വരുന്നതിൽ ശരത്കുമാറിന് ആദ്യം താൽപര്യമില്ലായിരുന്നു. എന്നാൽ പിന്നീട് മകളുടെ ആ​ഗ്രഹത്തിനൊപ്പം നിൽക്കാൻ ഇദ്ദേഹം തയ്യാറായി. ഇന്ന് കരിയറിൽ മകൾക്കുണ്ടായ വളർച്ചയിൽ ശരത്കുമാർ അഭിമാനിക്കുന്നു. അതേസമയം താരപുത്രിയായിട്ട് കൂടി സിനിമാ ലോകത്ത് ചില പ്രതിബന്ധങ്ങൾ വരലക്ഷ്മിക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ഇതിലൊന്നാണ് കാസ്റ്റിം​ഗ് കൗച്ച്. ഇതേക്കുറിച്ച് വരലക്ഷ്മി മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ‌ ശ്ര​ദ്ധ നേടുന്നത്.

Varalaxmi Sarathkumar

ഒരു ടിവി ചാനലിന്റെ തലപ്പത്തുള്ളയാൽ വീട്ടിൽ ഷോയെക്കുറിച്ച് സംസാരിക്കാൻ വന്നു. ഓക്കെ പറഞ്ഞു. പോകുന്നതിന് മുമ്പ് അയാൾ ചോദിച്ചത് എപ്പോഴാണ് മറ്റു കാര്യങ്ങൾക്ക് കാണാൻ പറ്റുകയെന്നാണ്. എനിക്ക് മനസിലായില്ല. മറ്റേതെങ്കിലും ഷോയുടെ കാര്യമാണോ എന്ന് ചോദിച്ചു. അല്ല, മറ്റു വിഷയങ്ങൾക്ക് ഹോട്ടലിൽ വെച്ചോ മറ്റോ കണ്ടൂടെ എന്ന് അയാൾ. ഇത് സുഹൃത്തുക്കളോട് പറയുമ്പോൾ, നീ അവനെ അ‌ടിച്ചില്ലേ എന്ന് ചോദിച്ചു. കാരണം എന്റെ രീതി വെച്ച് അപ്പോൾ തന്നെ അടിക്കും. പക്ഷെ ആ സമയത്ത് ഞാൻ ആലോചിച്ചത് മറ്റൊന്നാണെന്ന് വരലക്ഷ്മി വ്യക്തമാക്കി.

സ്വാധീനമുള്ള കുടുംബമാണ്. ഇയാൾ എന്റെ വീട്ടിൽ വന്ന് എന്നോടിങ്ങിനെ ചോദിക്കുന്നെങ്കിൽ മറ്റു പെൺകുട്ടികളോട് എന്തൊക്കെ ചോദിച്ചിരിക്കും എന്ന് ചിന്തിച്ചു. നിങ്ങൾ പോകുന്നതാണ് സർ നല്ലത് എന്ന് ഞാൻ പറഞ്ഞു. നല്ല മൂഡിലല്ലായിരിക്കും പിന്നീട് വരാം എന്ന് പറഞ്ഞ് അയാൾ പോയി. എട്ട് ദിവസത്തോളും ഞാൻ ഇതേക്കുറിച്ച് സംസാരിച്ചില്ല. പിന്നീട് ഞാൻ വക്കീലിനോട് സംസാരിച്ചു.

Varalaxmi Sarathkumar

പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടികൾക്ക് വേണ്ടി താൻ സേവ് ശക്തി എന്ന എൻജിഒ തുടങ്ങിയതെന്നും വരലക്ഷ്മി ശരത്കുമാർ വ്യക്തമാക്കി. സിനിമാ ലോകത്തെ മോശം അനുഭവങ്ങളെക്കുറിച്ച് നിരവധി നടിമാർ തുറന്ന് സംസാരിച്ചിട്ടുണ്ട്. സിനിമാ ലോകത്തെ ഇത്തരം രീതികൾക്കെതിരെ ശരത്കുമാറും പ്രവർത്തിക്കാറുണ്ട്. അടുത്തിടെ ​ഗായിക സുചിത്ര സംസാരിക്കുകയുണ്ടായി. നീലച്ചിത്ര നിർമാണവും നടിമാരെ ദുരുപയോ​ഗിക്കുന്ന പ്രവണതയും ഇല്ലാതാക്കാൻ ശരത്കുമാർ ശ്രമിക്കുന്നുണ്ടെന്നാണ് സുചിത്ര പറഞ്ഞത്.

ഇത്തരം റാക്കറ്റുകളിൽ നിന്ന് രക്ഷപ്പെട്ട് വരുന്ന നടിമാരെ ശരത്കുമാറിന്റെ ഭാര്യ രാധിക സംരക്ഷിച്ചിട്ടുണ്ടെന്നും സുചിത്ര പറഞ്ഞു. തമിഴകത്തെ മുൻനിര താരങ്ങൾക്കെതിരെ ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച അഭിമുഖത്തിലാണ് സുചിത്ര ശരത്കുമാറിനെയും രാധികയെയും പ്രശംസിച്ചത്. ശരത് കുമാറിന്റെ മുൻ ഭാര്യ ഛായദേവിയിൽ പിറന്ന മകളാണ് വരലക്ഷ്മി. അടുത്തിടെയാണ് വരലക്ഷ്മിയുടെ വിവാഹ നിശ്ചയം നടന്നത്. നിക്കോളെയ് സച്ദേവ് എന്നാണ് ഭാവി വരന്റെ പേര്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു.

Read more about: varalakshmi sarathkumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X