വിജയും സമ്മതിച്ചേക്കില്ല; അതോടെയാണ് മീന അതിന് തയ്യാറായത്; നടിയെക്കുറിച്ച് ചെയ്യാറു ബാലു

തെന്നിന്ത്യൻ സിനിമയിൽ 90 കളിൽ ആഘോഷിക്കപ്പെട്ട നടിയാണ് മീന. ഭാ​ഗ്യനായികയായി അറിയപ്പെട്ട മീന അഭിനയിച്ച ഭാഷകളിലെല്ലാം ഹിറ്റുകൾ സമ്മാനിച്ചു. സൂപ്പർസ്റ്റാറുകളുടെ സ്ഥിരം നായികയായി മാറിയ മീന ഇന്നും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. അഭിനയിച്ച ഭാഷകളിലെല്ലാം എടുത്ത് പറയാൻ പറ്റുന്ന ഒട്ടനവധി കഥാപാത്രങ്ങൾ മീന ചെയ്തു. സിനിമകളുടെ തെരഞ്ഞെടുപ്പ്, സൂപ്പർസ്റ്റാർ സിനിമകളുടെ ഭാ​ഗമാകാൻ കഴിഞ്ഞത് തുടങ്ങിയ ഘടകങ്ങളാണ് മീനയുടെ വിജയക്കുതിപ്പിനെ തുണച്ചത്.

മീനയുടെ കരിയർ ​ഗ്രാഫിനെക്കുറിച്ച് സംസാരിക്കവെ തമിഴ്നാട്ടിലെ പ്രമുഖ ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വിജയുടെ നായികയായി അഭിനയിക്കാൻ മീന ആ​ഗ്രഹിച്ചിരുന്നെന്ന് ചെയ്യാറു ബാലു പറയുന്നു. വിജയ്ക്കൊപ്പം അഭിനയിക്കാൻ പറ്റിയില്ലെന്ന വിഷമം മീനയ്ക്കുണ്ടായിരുന്നു. വിജയുടെ ഫാനാണ് മീന. അന്ന് വിജയ്ക്ക് ഇപ്പോഴത്തെ പോലെ പക്വതയുള്ള ലുക് അല്ല. മീനയ്ക്ക് കാഴ്ചയിൽ പക്വത തോന്നും. ഈ ജോഡി അനുയോജ്യമാണോ എന്ന സംശയം പലർക്കുമുണ്ടായിരുന്നു.

Meena

അതിനാൽ ആരും ഇവരെ വെച്ച് സിനിമ ചെയ്യാൻ മുന്നോട്ട് വന്നില്ല. ഒരുപക്ഷെ വിജയും സമ്മതിക്കില്ലായിരുന്നു. അപ്പോഴാണ് ഒരു ​ഗാനരം​ഗം ചെയ്യാൻ മീന തയ്യാറായത്. സരക്ക് വെച്ചിരിക്കെ എന്ന ​ഗാനം വൻ ഹിറ്റായി. ഇന്ന് കാവാലയ്യ ​എന്ന ​ഗാനത്തിലൂടെ തമന്ന ആഘോഷിക്കപ്പെടുന്നത് പോലെ അന്ന് മീന ആഘോഷിക്കപ്പെട്ടു. പല തിയറ്ററുകളിലും ആ ​ഗാനം വീണ്ടും പ്രദർശിപ്പിച്ചു.

മീനയുടെ മകൾ നൈനിക വിജയുടെ വലിയ ഫാനാണ്. കരിയറിൽ സജീവമായിരിക്കെയാണ് മീന വിവാഹിതയാകുന്നത്. വിവാഹത്തിന് ശേഷം നടിക്ക് അഭിനയിക്കാൻ താൽപര്യം ഉണ്ടായിരുന്നില്ലെന്നും ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി. ആ​ഗായം തമിഴ് ചാനലിനോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം. ബാലതാരമായി തിളങ്ങി പിന്നീട് ശ്രദ്ധിക്കപ്പെടാതെ പോയ നിരവധി പേർ തമിഴകത്തുണ്ട്. അതിൽ നിന്ന് രക്ഷപ്പെട്ടവരാണ് കമൽ ഹാസൻ, ശ്രീദേവി, മീന എന്നിവരെല്ലാമെന്നും ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി.

2001 ൽ പുറത്തിറങ്ങിയ ഷാജഹാൻ എന്ന വിജയ് ചിത്രത്തിലാണ് മീന സരക്ക് വെച്ചിരിക്കെ എന്ന ഡാൻസ് നമ്പർ ചെയ്തത്. ഭർത്താവിന്റെ വിയോ​ഗമുണ്ടാക്കിയ ആഘാതം മറികടന്ന് കരിയറിൽ സജീവമായിക്കൊണ്ടിരിക്കുകയാണ് മീന. കഴിഞ്ഞ വർഷമാണ് മീനയുടെ ഭർത്താവ് വിദ്യാസാ​ഗർ മരിച്ചത്. ശ്വാസകോശത്തിലെ അണുബാധയാണ് മരണ കാരണം. മീനയെയും മകൾ നൈനികയെയും ഈ വിയോ​ഗം സങ്കടത്തിലാഴ്ത്തി.

ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും പിന്തുണയോടെയാണ് മീന പഴയ സന്തോഷങ്ങളിലേക്ക് തിരിച്ചെത്തിയത്. ഇന്ന് ഒന്നിലേറെ ടെലിവിഷൻ ഷോകളിൽ നടി അതിഥിയായെത്തുന്നുണ്ട്. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഭർത്താവിന്റെ ഓർമ്മകൾ അടുത്തിടെ താരം പങ്കുവെച്ചിരുന്നു. മറ്റുള്ളവരെ ആശ്രയിക്കുന്നതിന് പകരം തന്നെ സ്വന്തം കാലിൽ നിൽക്കാൻ പ്രേരിപ്പിച്ചത് ഭർ‍‍ത്താവാണെന്ന് നടി വ്യക്തമാക്കി.

meena

മുമ്പ് എല്ലാത്തിനും അമ്മയെ ആശ്രയിക്കുന്ന സ്വഭാവക്കാരിയായിരുന്നു താൻ. എന്നാൽ ഭർത്താവ് തന്നെ ഉപദേശിച്ചു. അമ്മയെ ആശ്രിക്കുന്നതിന് പകരം സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ തന്നെ അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നെന്നും മീന വ്യക്തമാക്കി. അടുത്തിടെയാണ് മീന സിനിമാ രം​ഗത്ത് 40 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷം ചെന്നെെയിൽ നടന്നത്. രജിനികാന്ത് ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ബാലതാരമായി സിനിമാ രം​ഗത്തേക്ക് കടന്ന് വന്നത് മുതലുള്ള ഓർമ്മകൾ മീന ചടങ്ങിൽ പങ്കുവെച്ചു.

മീനയുടെ അടുത്ത സുഹൃത്തായ കൊറിയോ​ഗ്രാഫർ കലാമാസ്റ്ററാണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്. മീനയുടെ വിഷമഘട്ടങ്ങളിൽ ഏറ്റവും വലിയ പിന്തുണ നൽകിയത് കലാമാസ്റ്റാണ്. ഇതേക്കുറിച്ച് അടുത്തിടെ നിരവധി വേദികളിൽ മീന സംസാരിച്ചിട്ടുണ്ട്.

More from Filmibeat

Read more about: meena vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X