ജാമിയെ വരലക്ഷ്മി പിന്തുണച്ചത് വിശാലിന് ഇഷ്ടമായില്ല? ആര്യയുടെ എങ്കവീട്ടു മാപ്പിളൈയെക്കുറിച്ച് പറഞ്ഞത്

ആര്യയുടെ വിവാഹത്തെക്കുറിച്ച് പ്രേക്ഷകര്‍ മാത്രമല്ല സിനിമാപ്രവര്‍ത്തകരും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. പൊതുവേദിയില്‍ വെച്ച വരലക്ഷ്മി താരത്തെ കളിയാക്കിയിരുന്നു. ജാമീ ഉന്നെ നാന്‍ കല്യാണം പണ്ണിടുമെന്നായിരുന്നു താരം പറഞ്ഞത്. ഇത് കേട്ട് സദസ്സും വേദിയും ഒന്നടങ്കം ചിരിച്ച് മറിയുകയായിരുന്നു. തമിഴകത്തിന്റെ മുന്‍നിര താരങ്ങളെല്ലാം പങ്കെടുത്ത ഓഡിയോ ലോഞ്ചിനിടയിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

മിസ്റ്റര്‍ ചന്ദ്രമൗലി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടയിലായിരുന്നു നാടകീയ സംഭവങ്ങള്‍ നടന്നത്. വിശാല്‍, കാര്‍ത്തിക്ക്, ഗൗതം കാര്‍ത്തിക്ക്, വരലക്ഷ്മി, ആര്യ, സൂര്യ തുടങ്ങിയവരൊക്കെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. പരിപാടിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ഈ ചിത്രത്തിലൂടെ സൂര്യയുടെ സഹോദരി സിനിമയില്‍ തുടക്കം കുറിക്കുകയാണ്. ഗായികയായാണ് ബൃന്ദ അരങ്ങേറുന്നത്.

വരലക്ഷ്മിയുടെ പിന്തുണ

വരലക്ഷ്മിയുടെ പിന്തുണ

ആര്യയുടെ അടുത്ത സുഹൃത്തുക്കളാണ് വരലക്ഷ്മിയും വിശാലും. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ആര്യയുടെ പരിപാടി അവസാനിച്ചതിന് ശേഷം വരലക്ഷ്മി പരസ്യമായി ട്രോളിയത് വിശാലിന് ഇഷ്ടപ്പെട്ടില്ലെന്ന തരത്തിലുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നത്.

വിശാലിന്‍റെ കമന്‍റ്

വിശാലിന്‍റെ കമന്‍റ്

ആര്യയുടെ സത്യസന്ധതയെക്കുറിച്ചോ പരിപാടിയുടെ വിശ്വാസ്യതയെക്കുറിച്ചോ അഭിപ്രായം പ്രകടനം നടത്താന്‍ താന്‍ ആളല്ലെന്ന് താരം പറയുന്നു. സീസണ്‍ 2 കല്യാണത്തിന് ശേഷമായിരിക്കും തുടങ്ങാന്‍ പോവുന്നതെന്നും വിശാല്‍ താരത്തെ പരിഹസിക്കുന്നു. പരിപാടിയുടെ ഉദ്ദേശശുദ്ധിയെക്കുറിച്ചൊക്കെ പ്രതികരിക്കേണ്ടയാള്‍ ആര്യയാണ്.

പരിപാടിയില്‍ പങ്കെടുക്കുമോ

പരിപാടിയില്‍ പങ്കെടുക്കുമോ

രിപാടിയില്‍ പങ്കെടുക്കുമോയെന്ന് ചോദിച്ചപ്പോള്‍ അതിനുള്ള സമയം തനിക്കില്ലെന്ന് താരം പറഞ്ഞു. ആര്യയുടെ പരിപാടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ചില സിനിമാപ്രവര്‍ത്തകര്‍ രംഗത്തെത്തിയപ്പോള്‍ പിന്തുണച്ചും നിരവധി പേര്‍ രംഗത്തുവന്നിരുന്നു. അതിനിടയിലാണ് വിശാല്‍ സ്വന്തം നിലപാട് വ്യക്തമാക്കിയത്. നടികര്‍ സംഘത്തിന്‍റെ പരിപാടിയുമായി ബന്ധപ്പെട്ട് ആകെ തിരക്കിലാണ് താനെന്നും വിശാല്‍ പറയുന്നു.

സീസണ്‍ രണ്ടുമായെത്തുമോ?

സീസണ്‍ രണ്ടുമായെത്തുമോ?

ആര്യ സ്വീകരിച്ച നിലപാടില്‍ പ്രേക്ഷകരും ആരാധകരും ഒരുപോലെ അമ്പരന്നിരുന്നു. അടുത്ത് തന്നെ താന്‍ വധുവിനെ പ്രഖ്യാപിക്കുമെന്നാണ് ആര്യ വ്യക്തമാക്കിയത്. എന്നാല്‍ രണ്ടാം ഭാഗത്തിലൂടെയായിരിക്കുമോ അതെന്നുള്ള സംശയമാണ് പലരും ഉന്നയിച്ചത്. ട്രോളര്‍മാരും ഇതേക്കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ആര്യയുടെ തീരുമാനത്തെക്കുറിച്ചും മാനസികാവസ്ഥയെക്കുറിച്ചുമൊക്കെ അവതാരകയും സുഹൃത്തുമായ സംഗീതയും വ്യക്തമാക്കിയിരുന്നു.

വീഡിയോ കാണൂ

വിശാലിന്റെ മറുപടിയും ആര്യയുടെ പ്രസംഗവും കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X