ആദ്യ കാഴ്ചയില്‍ത്തന്നെ പ്രണയം തോന്നി! അനിഷയെക്കുറിച്ച് വിശാലിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ! കാണൂ!
തെന്നിന്ത്യന്‍ സിനിമയുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് വിശാല്‍. നടികര്‍ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി മുന്നേറുകയാണ് അദ്ദേഹം. അഭിനയത്തിനെക്കാളും പ്രഥമ പരിഗണന സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണെന്നായിരുന്നു താരം പറഞ്ഞത്. വ്യാജപതിപ്പ് ഭീഷണിക്കെതിരെ ശക്തമായി രംഗത്തുവന്നിരുന്നു വിശാല്‍. നടികര്‍ സംഘത്തിന് സ്വന്തമായൊരു കെട്ടിടമെന്ന ലക്ഷ്യവുമായി മുന്നേറുകയാണ് താരം. കെട്ടിടം പണി അന്തിമഘട്ടത്തിലെത്തി നില്‍ക്കുന്നതിനിടയിലാണ് താരം വിവാഹിതനാവാന്‍ പോവുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. താരത്തിന്റെ പിതാവായിരുന്നു ഇക്കാര്യത്തെക്കുറിച്ച് പ്രഖ്യാപിച്ചത്.
വരലക്ഷ്മിയെയായിരിക്കും വിശാല്‍ വിവാഹം ചെയ്യുന്നതെന്നായിരുന്നു പലരും കരുതിയത്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. എന്നാല്‍ വിശാലിന്റെ പ്രണയത്തെക്കുറിച്ച് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും അനിഷയേയും അറിയാമെന്നും താരം പറഞ്ഞതോടെയാണ് കുപ്രചാരണങ്ങള്‍ അവസാനിച്ചത്. ഹൈദരാബാദിലെ മുന്‍നിര വ്യവസായ പ്രമുഖന്റെ മകളായ അനിഷ അറിയപ്പെടുന്ന അഭിനേത്രിയുമാണ്. അനിഷയെ കണ്ടുമുട്ടിയതിനെക്കുറിച്ചും എങ്ങനെയാണ് പ്രണയത്തിലായതെന്നതിനെക്കുറിച്ചുമൊക്കെ വിശാല്‍ തുറന്നുപറഞ്ഞിരുന്നു. അതേക്കുറിച്ച് കൂടുതലായറിയാന്‍ തുടര്‍ന്നുവായിക്കൂ.

സുഹൃത്തുക്കള്‍ക്കൊപ്പം കാണാനെത്തി
തമിഴകം ഒന്നടങ്കം ഇപ്പോള്‍ വിശാലിനൊപ്പമാണ്. വിശാലിന്റെ വധുവിനെക്കുറിച്ച് അറിഞ്ഞതിന് പിന്നാലെയായാണ് ആ പ്രണയത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങളെക്കുറിച്ച് ചോദിച്ചത്. അര്‍ജ്ജുന്‍ റെഡ്ഡിയില്‍ അഭിനയിച്ച അനിഷ അല്ല റെഡ്ഡിയെയാണ് താരം ജീവിതസഖിയാക്കുന്നത്. വിശാഖപട്ടണത്ത് തന്റെ സിനിമയുടെ ചിത്രീകരണം നടക്കുന്ന സ്ഥലത്തേക്ക് അനിഷയും സുഹൃത്തുക്കളും കാണാനെത്തിയതായി താരം പറയുന്നു. സുഹൃത്തുക്കളുടെ നേതൃത്വത്തില്‍ അനിഷ നായികയായി അഭിനയിക്കുന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട കാര്യത്തെക്കുറിച്ച് സംസാരിക്കാനായിരുന്നു ആ കൂടിക്കാഴ്ച. വനിതാകൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു ആ സിനിമ ഇറക്കുന്നത്. അവര്‍ക്ക് വേണ്ട പിന്തുണ നല്‍കുമെന്ന് അന്ന് ഉറപ്പ് നല്‍കിയിരുന്നു.

ആദ്യ കാഴ്ചയില്‍ത്തന്നെ
കൃഷിയുമായി ബന്ധപ്പെട്ടുള്ള സിനിമയായിരുന്നു അത്. പിന്നണിയില്‍ കര്‍ഷകരും അണിനിരക്കുന്നുണ്ടായിരുന്നു. ആ സിനിമ റിലീസ് ചെയ്യാനുള്ള അനുമതി നല്‍കിയിരുന്നു. ആ കൂടിക്കാഴ്ചയില്‍ തനിക്ക് അനിഷയോട് പ്രണയം തോന്നിയതായി താരം പറയുന്നു. ആദ്യകാഴ്ചയിലേ തന്നെ മനസ്സില്‍ പ്രയം തോന്നുകയായിരുന്നുവത്രേ.

അനിഷ യെസ് പറഞ്ഞു
പിന്നീടും സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനായി അനിഷയെത്തിയിരുന്നു. ആ ഇഷ്ടത്തെക്കുറിച്ച് അപ്പോഴാണ് വിശാല്‍ തുറന്നുപറഞ്ഞത്. പ്രണയാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ അനിഷയും സമ്മതം മൂളുകയായിരുന്നുവെന്ന് താരം പറയുന്നു. ദൈവം തന്നിലേക്കയച്ച വധുവായാണ് തോന്നിയതെന്നും താരം പറയുന്നു.

വിവാഹ ശേഷം അഭിനയിക്കാം
വിവാഹത്തിന് ശേഷവും അനിഷയ്ക്ക് അഭിനയിക്കാം. ആഗ്രഹമുണ്ടെങ്കില്‍ സിനിമയില്‍ തുടരാമെന്നും വിശാല്‍ വ്യക്തമാക്കിയിട്ടുണ്ട്. പതിവില്‍ നിന്നും വ്യത്യസ്തമായ സമീപനവുമായാണ് അദ്ദേഹമെത്തിയത്. വിവാഹ ശേഷം അഭിനയത്തോട് ബൈ പറയുന്ന നായികമാരുടെ ലിസ്റ്റിലേക്ക് അനിഷ ഇടംപിടിക്കുമോയെന്നറിയാനായി ഇനിയും കാത്തിരിക്കണം.

കാത്തിരുന്നതിന് നന്ദി
നടികര്‍ സംഘം കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാവാതെ വിവാഹമില്ലെന്നായിരുന്നു നേരത്തെ വിശാല്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍ മൂക്കില്‍ പല്ല് വന്നായിരിക്കും വിവാഹമെന്ന് അന്ന് വരലക്ഷ്മി വിശാലിനെ പരിഹസിച്ചിരുന്നു. ഇപ്പോഴിതാ നാളുകളായുള്ള മോഹം സാക്ഷാത്ക്കരിക്കാനൊരുങ്ങുകയാണ് വിശാല്‍. അതിന് പിന്നാലെയായാണ് വ്യക്തി ജീവിതത്തിലും പ്രധാന കാര്യം സംഭവിക്കാന്‍ പോവുന്നത്.

ആര്യയും വിവാഹിതനാവുന്നു
വിവാഹം നടത്തുന്നതിനായി റിയാലിറ്റി ഷോ നടത്തിയിരുന്നു ആര്യ. ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനായി നടത്തിയ പരിപാടിയുടെ ഗ്രാന്റ് ഫിനാലെയ്ക്കിടയിലായിരുന്നു ഇപ്പോള്‍ വധുവിനെ തിരഞ്ഞെടുക്കാനാവില്ലെന്ന് ആര്യ വ്യക്തമാക്കിയത്. വന്‍വിവാദമായിരുന്നു പരിപാടി. എന്നാല്‍ യുവഅഭിനേത്രിയായ സയേഷയും ആര്യയും പ്രണയത്തിലാണെന്നും അടുത്ത് തന്നെ വിവാഹം നടത്തുമെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.


Click it and Unblock the Notifications