പ്രണയാതുരരായി വിശാലും ഐശ്വര്യലക്ഷ്മിയും!! ആക്ഷനിലെ റൊമാന്റിക് ഗാനം പുറത്ത്..
വിശാൽ , ഐശ്വര്യ ലക്ഷ്മി തമന്ന എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ആക്ഷൻ. ചിത്രത്തിലെ ഗാനം പുറത്ത്. അഴകേ.. എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തു വന്നത്. വിശാലും ഐശ്വര്യ ലക്ഷ്മിയുമാണ് ഈ റൊമാന്റിക് ഗാനത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മിയുടെ ആദ്യ തമിഴ് ചിത്രമാണിത്.ബോളിവുഡ് നടൻ കബീർ സിംഗ് ഇരട്ട വേഷത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു .കറുപ്പയ്യ ,യോഗി ബാബു ,രാംകി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ അവതരിപ്പിക്കുന്നത്.

സുന്ദർ സിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ട്രിഡെന്റ് ആർട്സിന്റെ ബാനറിൽ ആർ രവീന്ദ്രനാണ് ചിത്രം നിർമ്മിക്കുന്നത്.തമിഴിൽ കൂടാതെ തെലുങ്കിലും ചിത്രം ചിത്രം റിലീസിനെത്തുന്നുണ്ട്. വിശാൽ മിലിട്ടറി കമാൻഡോ ഓഫീസറായിട്ടാണ് അഭിനയിക്കുന്നത് . ഒരു കുറ്റാന്വേഷണത്തിനായി ലോകം മുഴുവൻ സഞ്ചരിക്കേണ്ടി വരുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ആക്ഷൻ , ചേസിങ് തുടങ്ങിയവയും സാഹസികമായ സംഘട്ടന രംഗങ്ങളും ചിത്രത്തിലുണ്ട്.പല രംഗങ്ങളിലും വിശാൽ ഡ്യൂപ് ഇല്ലാതെ അഭിനയിച്ചിട്ടുണ്ട്.
ദശ കോടികളുടെ മുതൽമുടക്കിൽ നിർമ്മിക്കുന്ന ഈ ബ്രമാണ്ട ചിത്രം തുർക്കിയിലെ അസർ ബൈസാൻ , കേപ്പഡോഷ്യ , ബാകൂ ,ഇസ്താൻബുൾ ,തായ്‌ലൻഡിലെ ക്രാബി ദ്വീപുകൾ ,ബാങ്കോക്ക് തുടങ്ങിയ വിദേശ രാജ്യങ്ങളിലും ഇന്ത്യയിൽ ജയ്‌പൂർ , ഋഷികേശ് , ഡെറാഡൂൺ, ഹൈദരാബാദ് ,ചെന്നൈ എന്നിവിടങ്ങളിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്.അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിൻ്റെ ടീസറിനും ട്രെയിലറിനും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ദീപാവലിയ്ക്കായിരുന്നു ട്രെയിലർ പുറത്തുവിട്ടത്. ട്രെൻഢിങ്ങിൽ മൂന്നാംസ്ഥാനത്തെത്തിയിരുന്നു.


Click it and Unblock the Notifications











