വിവാഹനിശ്ചയത്തിന് ശേഷം എന്ത് സംഭവിച്ചു! പിറന്നാളിനും വിശാലിനോട് വിവാഹത്തെ കുറിച്ച് ചോദിച്ച് ആരാധകര്‍

തമിഴിലെ ഏറ്റവും ശ്രദ്ധേയനായ യുവനടാണ് വിശാല്‍. നടന്‍ എന്നതിലുപരി 'നടികര്‍ സംഘം' തലവമനുമായ വിശാലിന്റെ ജന്മദിനം ആഘോഷിക്കുകയാണ് ആരാധകര്‍. 1977 ആഗസ്റ്റ് 29 ന് ജനിച്ച താരം ഇന്ന് 43-ാം ജന്മദിനമാണ് സമൂഹ മാധ്യമങ്ങള്‍ വഴി വിശാലിന് ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ അവിടെയും ആരാധകര്‍ അന്വേഷിക്കുന്നത് വിശാലിന്റെ വിവാഹത്തെ കുറിച്ചാണ്.

താരപുത്രിയും നടിയുമായ വരലക്ഷ്മി ശരത് കുമാറുമായി വിശാല്‍ പ്രണയത്തിലാണെന്ന് പല തവണ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇരുവരും പ്രണയം അവസാനപ്പിച്ചെന്ന് പറഞ്ഞതിന് പിന്നാലെ വിശാല്‍ തെലുങ്ക് നടി അനിഷ അല്ല റെഡ്ഡിയുമായിട്ടുള്ള വിവാഹനിശ്ചയം നടത്തിയിരുന്നു. ഭാവി വധുവിനൊപ്പം നില്‍ക്കുന്ന ചിത്രം വിശാലായിരുന്നു ആദ്യം പുറത്ത് വിട്ടതും.

vishal-and-anisha-alla-reddy

ഹൈദരാബാദില്‍ ബിസിനസുകാരനായ വിജയ് റെഡ്ഡിയുടെയും പത്മജയുടെയും മകളായ അനീഷയുമായിട്ടായിരുന്നു 2018 ല്‍ വിശാലിന്റെ വിവാഹനിശ്ചയം നടന്നത്. 'വിവാഹത്തെ കുറിച്ച് കേട്ടത് ശരിയാണ്. ഞാന്‍ വളരെ സന്തോഷത്തിലാണ്. അവളുടെ പേര് അനീഷ അല്ല റെഡ്ഡി. അവള്‍ സമ്മതമാണെന്ന് പറഞ്ഞു. അതോടെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ഇതെന്റെ ജീവിതത്തിലെ വലിയൊരു മാറ്റമാണ്.

Recommended Video

Sandra Thomas Exclusive Interview | FilmiBeat Malayalam

ഞങ്ങളുടേത് വീട്ടുകാര്‍ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമാണ്. എന്നാല്‍ നാളുകളായി ഞങ്ങള്‍ പ്രണയത്തിലായിരുന്നു. അധികമാര്‍ക്കും അക്കാര്യം അറിയുകയില്ലെന്നും വിശാല്‍ പറഞ്ഞിരുന്നു. ഒപ്പം വിവാഹ തീയ്യതി പിന്നീട് അറിയിക്കുമെന്നുമാണ് താരം പറഞ്ഞിരുന്നത്. ശേഷം ഒരുപാട് ഫോട്ടോസ് ഇന്‍സ്റ്റാഗ്രാമിലൂടെ അനീഷയും ട്വിറ്ററിലൂടെ വിശാലും പങ്കുവെച്ചിരുന്നു.

vishal-and-anisha-alla-reddy

വിശാല്‍ സെക്രട്ടറിയായിരിക്കുന്ന നടികര്‍ സംഘത്തിന്റെ പുതിയ കെട്ടിടത്തിന്റെ പണി തീര്‍ന്നാലുടന്‍ വിവാഹമെന്നായിരുന്നു അന്ന് വന്ന റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നത്. എങ്ങനെ വൈകിയാലും 2019 ഓഗസ്റ്റില്‍ വിവാഹം ചെന്നൈയില്‍ വച്ച് നടത്താനായിരുന്നു ഇരുകുടുംബങ്ങളും തീരുമാനിച്ചിരുന്നത്. എന്നാല്‍ വിവാഹനിശ്ചയത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് വന്നത്.

നിശ്ചയം കഴിഞ്ഞ് രണ്ട് വര്‍ഷമായിട്ടും താരവിവാഹത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളില്ലായിരുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെ അനീഷ പങ്കുവെച്ച വിശാലിന്റെ ചിത്രങ്ങളെല്ലാം നടി തന്നെ ഒഴിവാക്കിയിരുന്നു. ഇതെല്ലാം പുറത്ത് വന്നതോടെ ഇരുവരും വിവാഹം വേണ്ടെന്ന് വെച്ചതായി വാര്‍ത്തകളും പ്രചരിച്ചു. അതേ സമയം വിശാലോ അനീഷയോ അവരുടെ കുടുംബാംഗങ്ങളോ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. വരും ദിവസങ്ങളിൽ ഇക്കാര്യം വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X