നിശ്ചയിച്ചുറപ്പിച്ച വിശാലിന്റെയും അനിഷയുടെയും വിവാഹം മുടങ്ങി, എന്താവും കാരണം?
തമിഴകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിവാഹമായിരുന്നു നടന്‍ വിശാലിന്റെ. അനിഷ അല്ല റെഡ്ഡിയുമായുള്ള വിവാഹം ഒക്ടോബറില്‍ ഉണ്ടാവും എന്നാണ് നേരത്തെ വന്നിരുന്ന വാര്‍ത്തകള്‍. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നു നിശ്ചയിച്ചുറപ്പിച്ച ആ വിവാഹം മുടങ്ങി എന്ന്.
വിശാലിന്റെ വിവാഹം മുടങ്ങിയതുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള ഗോസിപ്പുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നത്. എന്നാല്‍ വാര്‍ത്തയോട് ഇതുവരെ ഇരുവരും പ്രതികരിച്ചിട്ടില്ല. വിശാലുമൊന്നിച്ചുള്ള ചില ഫോട്ടോകള്‍ തന്റെ ട്വിറ്റര്‍ പേജില്‍ നിന്ന് അനിഷ ഡിലീറ്റ് ചെയ്തത് സംശയത്തിന്റെ ശക്തികൂട്ടുന്നു.

കഴിഞ്ഞ മാര്‍ച്ചിലാണ് വിശാലിന്റെയും അനിഷ അല്ല റെഡ്ഡിയുടെയും വിവാഹ നിശ്ചയം നടന്നത്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഹൈദരബാദില്‍ വച്ച് നടന്ന ചടങ്ങില്‍ പങ്കെടുത്തിരുന്നത്. നിശ്ചയത്തിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെയാണ് ആരാധകരും ഇക്കാര്യം അറിയുന്നത്.
ശരത്ത് കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മി ശരത് കുമാറുമായി വിശാല്‍ ഏറെ നാള്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ നടികര്‍ സംഘം വിഷയത്തെ തുടര്‍ന്ന് വിശാലും ശരത്ത് കുമാറും വാക്ക് തര്‍ക്കം ഉണ്ടായതോടെ ആ പ്രണയം പൊളിഞ്ഞു. അനിഷ അല്ല റെഡ്ഡി ഒരു സിനിമ നടി കൂടെയാണ്. ബ്ലോക്ബസ്റ്റര്‍ ഹിറ്റായ തെലുങ്ക് ചിത്രം അര്‍ജ്ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലാണ് അനിഷ അഭിനയിച്ചത്. വിജയ് ദേവര്‌കൊണ്ടയാണ് നായകനായി എത്തിയത്.


Click it and Unblock the Notifications











