»   » പ്രണയ പരാജയത്തിന് ശേഷം വിശാലും വരലക്ഷ്മിയും വീണ്ടും ഒരുമിക്കുന്നു !!

പ്രണയ പരാജയത്തിന് ശേഷം വിശാലും വരലക്ഷ്മിയും വീണ്ടും ഒരുമിക്കുന്നു !!

By: Nihara
Subscribe to Filmibeat Malayalam

പ്രണയവും പ്രണയ പരാജയവുമൊക്കെയായി വാര്‍ത്തകളില്‍ ഇടം നേടിയ വിശാലും വരലക്ഷ്മിയും പുതിയ സിനിമയില്‍ ഒരുമിക്കുന്നുവെന്നുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.സണ്ടൈക്കോഴിയുടെ രണ്ടാം ഭാഗത്തില്‍ ഇരുവരും വേഷമിടാന്‍ സമ്മതിച്ചുവെന്നുള്ള വാര്‍ത്തയാണ് ഇപ്പോള്‍ തമിഴകത്തു നിന്നും പുറത്തു വരുന്നത്. എന്തായാലും പ്രേക്ഷകര്‍ സന്തോഷത്തിലാണ്.

ലിംഗുസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിശാലിനെ പ്രേമിക്കുന്ന മുറപ്പെണ്ണായാണ് വരലക്ഷ്മി അഭിനയിക്കുന്നത്. പ്രണയ പരാജയത്തെത്തുടര്‍ന്ന് പിണക്കത്തിലായിരുന്ന താരങ്ങലെ ഒരുമിച്ച് കൊണ്ടുവാരനുള്ള സംവിധായകന്‍രെ ശ്രമം വിജയിച്ചുവെന്നുള്ള തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. പിണക്കവും ഇണക്കവുമൊക്കെ വ്യക്തിപരമായ കാര്യങ്ങളാണെന്നും അത് സിനിമയെ ബാധിക്കരുതെന്നും ഇരുവരും അറിയിച്ചിരുന്നുവെന്ന് സംവിധായകന്‍ പറഞ്ഞു.

കടുത്ത പ്രണയത്തിലായിരുന്നു, പിന്നീട് വേര്‍പിരിഞ്ഞു

ശരത് കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മി ശരത് കുമാറും വിശാലും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഇരുവരും തമ്മിലുള്ള ബന്ധം അധിക കാലം നീണ്ടു നിന്നില്ല. ഇടയ്ക്ക് വെച്ച് ഇരുവരും തമ്മില്‍ വേര്‍പിരിയുകയായിരുന്നു.

ഇരുവരും ഒരുമിച്ച് ചിത്രം പൂര്‍ത്തിയാക്കി

വിശാലും വരലക്ഷ്മിയും പ്രധാന വേഷത്തിലെത്തിയ മദഗജരാജ എന്ന ചിത്രം 2012 ല്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ചിത്രം ഇതുവരെയും തിയേറ്ററുകളിലേക്ക് എത്തിയിട്ടില്ല. സുന്ദര്‍ സിയായിരുന്നു ചിത്രം സംവിധാനം ചെയ്തത്.

വ്യക്തിപരമായ കാര്യങ്ങളും സിനിമയും കൂട്ടിക്കുഴയ്ക്കുന്നില്ല

വിശാലും വരലക്ഷ്മിയും തമ്മില്‍ ഒരുമിച്ചൊരു സിനിമ ഇറങ്ങുന്നതിനായി കാത്തിരിക്കുകയായിരുന്നു ഇരുവരുടേയും ആരാധകര്‍. പിണക്കവും ഇണക്കവുമൊന്നും സിനിമയുമായി കൂട്ടിക്കുഴയ്ക്കാന്‍ താല്‍പര്യമില്ലെന്ന് ഇരുവരും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

സണ്ടൈക്കോഴിയുടെ രണ്ടാം ഭാഗം

ലിംഗുസ്വാമി യുടെ സണ്ടൈക്കോഴിയുടെ രണ്ടാം ഭാഗത്തില്‍ ഇരുവരും ഒരുമിച്ചെത്തുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നിട്ടുള്ളത്. വിശാലിന്റെ മുറപ്പെണ്ണായാണ് ചിത്രത്തില്‍ വരലക്ഷ്മി വേഷമിടുന്നത്.

English summary
Varalakshmi and Vishal joins together for Linguswamy's film.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam