വിശാലിനെ മാത്രമല്ല പണം കൊടുത്താൽ ആരേയും വാങ്ങാം!! വിമർശകർക്ക് മറുപടിയുമായി നടി
സാമൂഹിക മാധ്യമങ്ങളിലൂടെ ചിലര്‍ അനീഷയെ കടന്നാക്രമിക്കുകയാണ്
കോളിവുഡിൽ വിവാഹത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ ചീത്തപ്പേര് കേൾക്കേണ്ടി വന്ന താരമാണ് വിശാൽ. കഴിഞ്ഞ കുറെ നാളുകളായി താരത്തിന്റെ വിവാഹത്തെ ചുറ്റിപ്പറ്റി നിരവധി വാർത്തകൾ പ്രചരിക്കുന്നുണ്ടായിരുന്നു. തമിഴ് നടിയും പ്രമുഖ നടൻ ശരത് കുമാറിന്റെ മകളുമായ വരലക്ഷ്മി ശരത്കുമാറുമായി അടുപ്പത്തിലാവുകയും വിവാഹം വരെ കാര്യങ്ങൾ എത്തുകയും ചെയ്തിരുന്നു. എന്നാൽ വിവാഹം മുടങ്ങുകയും ബന്ധം ബ്രേക്കപ്പാവുകയും ചെയ്തു.

കഴിഞ്ഞ കുറച്ചു നാളുകളായി താരത്തിന്റെ വിവാഹത്തെ കുറിച്ച് കഥകൾ കേട്ടിരുന്നില്ല. .എന്നാൽ ഇപ്പോൾ വീണ്ടും വിശാലിന്റെ വിവാഹ വാർത്ത സജീവമായിരിക്കുകയാണ്. ഗോസിപ്പാണെന്ന് വിചാരിച്ച് തള്ളിയ വാർത്തയാണ് സത്യമായത്.എന്നാൽ ഇതൊന്നും കൊണ്ടു വിശാലിന്റെ വിവാഹത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ തീരുന്നില്ല. വിശാലിന്റെ ഭാവിവധുവിന് നേരെ സേഷ്യൽ മീഡിയയിലൂടെ വൻ വിമർശനം ഉയരുകയാണ്.

സൈബർ ആക്രമണം
തെലുങ്ക് നടിയും ഗായികയുമായ അനീഷാ അല്ലയാണ് വിശാലിന്റെ ഭാവി വധു. വിവാഹ നിശ്ചയം കഴിഞ്ഞ വിവരം അനീഷ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇതിനു ശേഷമായിരുന്നു താരത്തിന് നേരെ സൈബർ ആക്രമണം ഉയർന്നത്. വിശാലും അനിഷയുമായുളള വിവാഹം പ്രേക്ഷകർക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല.

വിശാലിനെ വെറുതെ വിടൂ
സോഷ്യൽ മീഡിയയിലൂടെയാണ് നടിയ്ക്കെതിരെ സൈബർ ആക്രമണം ഉയരുന്നത്. പണം കൊടുത്താൽ ആരേയും വാങ്ങാം . വിശാലിനെ വെറുതെ വിട്ടേക്കൂ എന്നായിരുന്നു കമന്റ്, ഇതിനെതിരെ അനീശ് രംഗത്തെത്തിയിരുന്നു.

പണം കൊടുത്താൽ ആരേയും വാങ്ങാം
വിശാലിനെ മാത്രമല്ല പണം കൊടുത്താൽ ആരേയും വാങ്ങാം, വിശാൽ പണത്തിനു വേണ്ടിയാണ് തന്നെ കല്യാണം കഴിക്കുന്നതെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ അദ്ദേഹത്തിനോട് നിങ്ങൾക്ക് ഒരു ബഹുമാനവും ഇല്ലയെന്ന് വേണം കരുതാൻ. ജീവിതത്തിൽ അൽപ്പമെങ്കിലും വിശ്വസ്ത പുലർത്തു. ഇനിയും ഒരുപട് ദൂരം മുന്നോട്ട് പോകാനുളളതാണെന്ന് അനീഷ മറുപടി നൽകി.

മോശമായ ജോഡി
ഇതു കൊണ്ടൊന്നും വിമർശനങ്ങൾ തീർന്നിരുന്നില്ല. നിങ്ങളാണ് ലോകത്തിലെ മോശം ജോഡികൾ എന്ന് തരത്തിലുളള കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ കമന്റിന് താരം നന്ദി പറയുക മാത്രമാണ് ചെയ്തത്. അനീഷ തന്നെയാണ് വിവാഹ വാർത്ത പുറത്തു വിട്ടത്. ആഗസ്റ്റിലാകും ഇവരുടെ വിവാഹം നടക്കുക. ആയോഗ്യ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് വിശാൽ അനീഷയെ പരിചയപ്പെടുന്നത്. പിന്നീട് ഇവർ പ്രണയത്തിലാവുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയുമായിരുന്നു.


Click it and Unblock the Notifications