പ്രചരിക്കുന്ന ചിത്രം വ്യാജമാണ്!! വിവാഹ വാർത്തയെ കുറിച്ച് പ്രതികരിച്ച് വിശാല്‍...

തന്റെ വിവാഹത്തെ സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗികമായി തന്നെ പുറത്തു വിടുമെന്നും പുറത്തിറക്കിയ കുറിപ്പിൽ താരം പറയുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലും തമിഴ് സിനിമ കോളങ്ങളിലും ചർച്ചയാകുന്നത് വിശാലിന്റെ വിവാഹ വാർത്തയാണ്. താരത്തിന്റെ വിവാഹത്തിനെ കുറിച്ചുള്ള വാർത്തകൾ ഇപ്പോൾ വൈറലാകുകയാണ്. വിശാൽ വിവാഹിതനാകുന്നു ഇല്ലയെന്നുള്ള വാർത്തകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. വിവാഹ വാർത്ത സ്ഥിരികരിച്ചുള്ള വിശാലിന്റെ പ്രതികരണമടക്കമുള്ള വാർത്തകൾ പുറത്തു വന്നിരുന്നു.

വിശാലിന്റെ പിതാവ് ജികെ റെഡ്ഡിയാണ് വിവാഹ വാർത്തയെ കുറിച്ച് ആദ്യം വെളിപ്പെടുത്തിയതെന്ന് ചില തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതിനു പിന്നാലെ താര വിവാഹത്തെ ചുറ്റിപ്പറ്റിയുളള വാർത്തകൾ പ്രചരിക്കുകയായിരുന്നു. ഏറ്റവും ഒടുവിലായി വിശാൽ വിവാഹ വാർത്ത സ്ഥിരീകരിച്ചു എന്നുള്ള റിപ്പോർട്ടുവരെ പ്രചരിച്ചിരുന്നു. ഇപ്പോഴിത പ്രചരിക്കുന്ന വിവാഹ വാർത്തയെ തള്ളി വിശാൽ രംഗത്തെത്തിയിട്ടുണ്ട്. താരം തന്റെ പി ആർ ഒ വഴിയാണ് സത്യാവസ്ഥ മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്.

വ്യാജ വാർത്ത

വ്യാജ വാർത്ത

തന്റെ വിവാഹമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്ത സത്യമല്ല. തന്റെ വിവാഹവുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ട്. അത് സത്യമല്ലെന്നും താരം പറയുന്നു. ഇതിനു മുൻപും വിവാഹ വാർത്തയെ അനുകൂലിച്ചും തള്ളിയുമുളള താരത്തിന്റെ പ്രതികരണം സമൂഹമാധ്യമങ്ങളിലും മറ്റും ചർച്ചയായിരുന്നു. എന്നാൽ ഇക്കുറി തന്റെ പിആർ ഒ മുഖേനെയാണ് വ്യാജ വാർത്തയെ കുറിച്ച് പ്രതികരിച്ചിരിക്കുന്നത്.

  പ്രചരിക്കുന്ന  ഫേട്ടോ

പ്രചരിക്കുന്ന ഫേട്ടോ

വിശാലിന്റെ വധുവെന്ന പേരിൽ സോഷ്യൽ മീഡിയയിൽ ഒരു പെൺകുട്ടിയുടെ ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. പുറത്തു വരുന്ന വ്യാജവാർത്തകൾ ആരാധകർ ദയവ് ചെയ്ത് തള്ളി കളയണമെന്നും . തന്റെ വിവാഹത്തെ സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗികമായി തന്നെ പുറത്തു വിടുമെന്നും പുറത്തിറക്കിയ കുറിപ്പിൽ താരം പറയുന്നു.

 താരം പ്രണയത്തിൽ

താരം പ്രണയത്തിൽ

ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിശാൽ വിവാഹ വാർത്ത സ്ഥിരികരിച്ചുവെന്ന് തരത്തിലുള്ള റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഹൈദരബാദ് സ്വദേശിയായ അനീഷയാണ് തന്റെ ഭാവി വധുവെന്നും തങ്ങൾ പ്രണയത്തിലാണെന്നും താരം പറഞ്ഞുവെന്ന് തരത്തിലുള്ള വാർത്തകളായിരുന്നു പ്രചരിച്ചത്. വെള്ളിയാഴ്ച ഇരു കുടുംബങ്ങൾ തമ്മിൽ സംസാരിക്കുമെന്നും ഫ്രെബുവരി 2 ശേഷ വിവാഹ നിശ്ചയമുണ്ടാകുമെന്നും വാർത്തകൾ പ്രചരിച്ചിരുന്നു.എന്നാൽ ഇപ്പോൾ ഇതൊക്കെ തള്ളുന്ന രീതിയിലാണ് താരത്തിന്റെ പ്രതികരണം.

വരലക്ഷ്മിയുടെ വിവാഹ വാർത്ത

വരലക്ഷ്മിയുടെ വിവാഹ വാർത്ത

വിശാലിന്റെ വിവാഹ വാർത്ത പുറത്തു വന്നതിനു പിന്നാലെ തന്നെ വരലക്ഷ്മിയുടെ വിവാഹ സംബന്ധമായ വാർത്തകളും പുറത്തു വന്നിരുന്നു. വരലക്ഷ്മിയും വിവാഹിതയാകുന്നു വെന്നുള്ള വാർത്തയായിരുന്നു പുറത്തു വന്നത്. എന്നാൽ ഈ വാർത്തയെ തള്ളി വരലക്ഷ്മി തന്നെ രംഗത്തെത്തിയിരുന്നു പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും താൻ ഇവിടെ ഉണ്ടാകുമെന്നും താരം അറിയിച്ചിരുന്നു. ഇതിനു പിന്നാലെ വിശാലിന്റെ വിവാഹത്തെ കുറിച്ചുള്ള വരലക്ഷ്മിയുടെ പ്രതികരണവും എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X