വരലക്ഷ്മിയും ഞാനും തമ്മില്‍ പ്രണയത്തിലല്ല: വിശാല്‍

By Aswathi

നടന്‍ ശരത്ത് കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മി ശരത്ത് കുമാറുമായി നടന്‍ വിശാല്‍ പ്രണയത്തിലാണെന്നും അധികം വൈകാതെ വിവാഹമുണ്ടാകുമെന്നും കോളിവുഡ് പാപ്പരസികള്‍ പറഞ്ഞ് പരത്തിയിരുന്നു.

എന്നാല്‍ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ്, തമിഴകത്തെ 'യങ് ആംഗ്രി മാന്‍' വിശാല്‍. വരലക്ഷമിയും ഞാനും സുഹൃത്തുക്കള്‍ മാത്രമാണെന്നും ഞങ്ങള്‍ക്കിടയില്‍ പ്രണയവും പ്രണയ തകര്‍ച്ചയുമില്ലെന്നും നടന്‍ വ്യക്തമാക്കി.

varalaxmi-sarathkumar-and-vishal

താര സംഘടനയായ നടികര്‍ സംഘത്തിന് സ്വന്തമായി ഒരു കെട്ടിടം നിര്‍മിച്ചാല്‍ മാത്രമേ താന്‍ വിവാഹത്തെ കുറിച്ചു ചിന്തിക്കൂ എന്ന് പറഞ്ഞത് നടന്‍ ആവര്‍ത്തിച്ചു. ഇതിനായി ശരത്ത് കുമാറിനോട് തന്നെ മത്സരിച്ച് നടികര്‍ സംഘത്തിന്റെ പ്രസിഡന്റാകാനാണ് വിശാലിന്റെ തീരുമാനം.

മദഗജരാജ എന്ന ചിത്രത്തില്‍ വിശാലും വരലക്ഷ്മിയും ഒന്നിച്ചഭിനയിച്ചിരുന്നു. ഈ ചിത്രത്തിന് ശേഷം ഇരുവരും പ്രണയത്തിലായെന്നും വിവാഹം കഴിക്കാന്‍ തീരുമാനിച്ചെന്നുമായിരുന്നു വാര്‍ത്തകള്‍.

ഇപ്പോള്‍ പായും പുലി എന്ന തന്റെ പുതിയ ചിത്രവുമായി തിരക്കിലാണ് വിശാല്‍. സുശീന്തിരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായികയായെത്തുന്നത്. അത് കഴിഞ്ഞാല്‍ വിശാല്‍, ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കുമെന്നാണ് വാര്‍ത്തകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X