»   » പ്രതികാരം വീട്ടാന്‍ വിശാല്‍ നടിയെ പ്രേമിച്ചു?

പ്രതികാരം വീട്ടാന്‍ വിശാല്‍ നടിയെ പ്രേമിച്ചു?

Posted By:
Subscribe to Filmibeat Malayalam
Vishal
തമിഴകത്ത് വീണ്ടുമൊരു പ്രണയകഥ പരക്കുകയാണ്. നടന്‍ വിശാലും ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മിയുമാണ് പ്രണയകഥയിലെ നായികാനായകന്‍മാര്‍.

വരലക്ഷ്മിയും വിശാലും കടുത്ത പ്രണയത്തിലാണെന്നാണ് തമിഴകത്തെ മാധ്യമങ്ങള്‍ അടിച്ചിറക്കിയത്. വരലക്ഷ്മിയുടെ ആദ്യ ചിത്രമായ പോടാ പോടി പുറത്തിറങ്ങാനിരിക്കുന്നതിനിടെയാണ് ഇരുവരേയും പറ്റി ഗോസിപ്പ് പരന്നിരിക്കുന്നത്.

ശരത് കുമാറിന്റെ ആദ്യ ഭാര്യ ഛായയുടെ മകളാണ് വരലക്ഷ്മി. ശരത്കുമാറിന്റെ രണ്ടാമത്തെ ഭാര്യയും നടിയുമായ രാധികയും വിശാലും തമ്മില്‍ മുന്‍പ് വഴക്കുണ്ടായിരുന്നു. വിശാല്‍ ചിത്രമായ 'വെടി'യുടെ റിലീസുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരും തമ്മില്‍ ഉടക്കിയത്.

ചിത്രം രാധികയുടെ സിനിമാകമ്പനിയായ റഡാന്‍ ആണ് വിതരണത്തിനെടുത്തത്. എന്നാല്‍ ചിത്രം വന്‍ പരാജയമായിരുന്നു. തുടര്‍ന്ന് വിശാലിനെതിരെ രാധിക കേസുകൊടുത്തിരുന്നു. ഈ സംഭവത്തില്‍ പ്രതികാരം വീട്ടുന്നതിനായി വിശാല്‍ വരലക്ഷ്മിയെ പ്രണയത്തില്‍ കുരുക്കുകയായിരുന്നുവെന്നും സിനിമാലോകത്തെ ചിലര്‍ പറയുന്നു. എന്തായാലും പ്രണയം ഒറിജിനല്‍ ആണോ ഡ്യൂപ്ലിക്കേറ്റ് ആണോ എന്നറിയാന്‍ ഇനിയും കാത്തിരിക്കണം.

English summary
It seems Vishal Krishna has finally decided to shed his ‘single’ status, as he has found a love. The 33-year-old is reportedly seeing none other than Varalakshmi, the daughter of actor Sarath Kumar.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam